നാട്ടുവാര്‍ത്തകള്‍

വഴങ്ങാത്തതിന് ക്രൂരപീഡനം; പൈലറ്റിനെതിരെ മലയാളി എയര്‍ഹോസ്റ്റസ്


തിരുവനന്തപുരം: വിമാന ജീവനക്കാരായ സ്ത്രീകളും ആകാശത്ത് സുരക്ഷിതരല്ലെന്ന വെളിപ്പെടുത്തലുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് എയര്‍ഹോസ്റ്റസിന്റെ ഗുരുതര വെളിപ്പെടുത്തല്‍ . ‍കോക്പിറ്റിലും വിമാനത്തില്‍ ഒറ്റയ്ക്കുള്ളപ്പോഴും ശാരീരികമായി അപമാനിക്കാന്‍ ശ്രമം നടന്നതായി തിരുവനന്തപുരം സ്വദേശിയായ എയര്‍ഹോസ്റ്റസ് പറഞ്ഞതായി മനോരമ ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്.


ഇംഗിതത്തിന് വഴങ്ങാത്തവരെ പരസ്യമായി അധിക്ഷേപിക്കുകയാണ് ചെയ്യുക. ക്രൂവില്‍ ഒറ്റയ്ക്കാവുമ്പോള്‍ ശല്യം വര്‍ധിക്കും. ജോലി കഴിഞ്ഞാലും രക്ഷയില്ലാത്ത അവസ്ഥയാണ്. ഫെയ്സ്ബുക് വഴിയും ശല്യപ്പെടുത്തല്‍ തുടരും- പീഡനങ്ങളെത്തുടര്‍ന്നു രാജിവച്ച എയര്‍ഹോസ്റ്റസ് പറ‍ഞ്ഞു. പൈലറ്റിനെതിരെ നിരവധി പരാതികള്‍ പലരായി നല്‍കിയിട്ടും അധികൃതര്‍ നടപടിക്ക് തയാറായിട്ടില്ല. ഈ പൈലറ്റില്‍ നിന്നുള്ള ദുരനുഭവങ്ങള്‍ ഒരാളില്‍ ഒതുങ്ങുന്നില്ല.


ഏറെക്കാലമായി ശല്യപ്പെടുത്തലിന് ഇരയാകാറുണ്ടെങ്കിലും പുറത്തുപറഞ്ഞിരുന്നില്ല. സെപ്തംബര്‍ 18ന് മറ്റു ജീവനക്കാര്‍ക്കു മുന്നില്‍ അപമാനിതയാക്കിയതോടെയാണ് പ്രതികരിക്കാന്‍ തീരുമാനിച്ചത്. അങ്ങനെയാണ് പൈലറ്റിനെതിരെ മറ്റൊരു എയര്‍ ഹോസ്റ്റസ് തിരുവനന്തപുരം വലിയതുറ പൊലീസില്‍ പരാതി നല്‍കിയത്. സംഭവം കണ്ടുനിന്ന രണ്ടുയാത്രക്കാര്‍ പിന്തുണയുമായെത്തിയതും ധൈര്യമായി. പരാതികള്‍ കുമിഞ്ഞുകൂടിയിട്ടും പൈലറ്റിനെതിരെ നടപടിയെടുക്കാന്‍ എയര്‍ ഇന്ത്യ ഏക്സ്പ്രസ് തയാറാവാത്തതിന്റെ ആശങ്കയിലും നിരാശയിലുമാണ് എയര്‍ഹോസ്റ്റസുമാര്‍.


വിഡിയോ

 • ഭര്‍ത്താവിനെതിരെ പരാതിയുമായി ഭാര്യ പോലീസ് സ്റ്റേഷനില്‍ , പ്രണയഗാനം പാടി പ്രശ്‌നം പരിഹരിച്ച് ഭര്‍ത്താവ്
 • 'കടക്ക് പുറത്തി'ന് ശേഷം 'മാറി നില്‍ക്കവിടുന്ന്; 'മാധ്യമങ്ങളെ ആട്ടിയോടിച്ചു വീണ്ടും പിണറായി
 • ദുബായില്‍ പുട്ടുകട ഉദ്ഘാടനത്തിന് പോകാന്‍ പാസ്‌പോര്‍ട്ട് നല്‍കണമെന്ന് ദിലീപ് ഹൈക്കോടതിയില്‍
 • തോമസ് ചാണ്ടിയെ ന്യായീകരിച്ചും സിപിഐയെ കുറ്റപ്പെടുത്തിയും ദേശാഭിമാനി മുഖപ്രസംഗം
 • പ്രതിയാക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിക്കെതിരേ വ്യാജതെളിവുകള്‍ ഉണ്ടാക്കുകയാണു സന്ധ്യയുടെ അന്വേഷണെശെലി- ആരോപണവുമായി ദിലീപ്
 • ദിലീപിനു പിന്നാലെ സഹോദരന്‍ അനൂപിനെയും ദീര്‍ഘമായി ചോദ്യം ചെയ്തു
 • തോമസ് ചാണ്ടിക്കും മുഖ്യമന്ത്രിക്കുമെതിരെ അലന്‍സിയര്‍ പാന്റിന്റെ സിപ് തുറന്നിട്ട് പ്രതിഷേധിച്ചു
 • രാജിവച്ചാലും തോമസ് ചാണ്ടിയെ വെറുതെവിടില്ല; കൈയേറ്റത്തില്‍ തുടര്‍നടപടിക്ക് നിര്‍ദ്ദേശം
 • അസാധാരണ സാഹചര്യം അസാധാരണ നടപടിക്ക് കാരണമായി: മുഖ്യമന്ത്രിക്ക് കാനത്തിന്റെ മറുപടി
 • രാജിവെക്കേണ്ടി വന്നത് ഒരു ഘടകക്ഷിയുടെ നിലപാട് കാരണം; മന്ത്രിസ്ഥാനം ഒഴിച്ചിടുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി തോമസ് ചാണ്ടി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway