Don't Miss

ബുഷിന്റെ 'അസുഖം' സെപ് ബ്ലാറ്റര്‍ക്കും: അവാര്‍ഡ്ദാനത്തിനിടെ കയറിപ്പിടിച്ചു; ഫിഫ മുന്‍ അധ്യക്ഷനെതിരെ വനിതാ താരം


ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന 90 പിന്നിട്ട ജോര്‍ജ് ബുഷ് സീനിയറിനെതിരെ അടുത്തിടെയാണ് ലൈംഗിക ചൂഷണ ആരോപണം വന്നത്. സമാനമായ 'അസുഖം' നീണ്ട പതിനേഴ് വര്‍ഷം ഫിഫയുടെ മേധാവിയായിരുന്ന സെപ്ബ്ലാറ്റക്കും ഉണ്ടായിരുന്നതായി വെളിപ്പെടുത്തുകയാണ് മുന്‍ യു.എസ്. വനിതാ ടീം താരം.
2013ല്‍ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കുള്ള ബാലണ്‍ദ്യോര്‍ അവാര്‍ഡ്ദാനച്ചടങ്ങിനിടെ അന്ന് ഫിഫ അധ്യക്ഷനായിരുന്ന സെപ് ബ്ലാറ്റര്‍ തന്നെ കയറിപ്പിടിച്ചുവെന്ന ആരോപണവുമായി മുന്‍ യു.എസ്. വനിതാ ടീം ഗോളി ഹോപ് സോളോ ആണ് രംഗത്തുവന്നത്. ബാലണ്‍ദ്യോര്‍ അവാര്‍ഡ്ദാന ചടങ്ങിലെ അവതാരകയായിരുന്നു യു.എസിനുവേണ്ടി 202 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള സോളോ. പേടി കാരണമാണ് താന്‍ ഇത്രയും കാലം ഈ കാര്യം പറയാതിരുന്നതെന്നും അമേരിക്കയ്ക്ക് രണ്ട് ഒളിമ്പിക് സ്വര്‍ണം നേടിക്കൊടുത്ത മുപ്പത്തിയാറുകാരിയായ സോളോ പറഞ്ഞു.

പോര്‍ച്ചുഗീസ് ദിനപത്രമായ എക്സ്പ്രസോവിന് നല്‍കിയ അഭിമുഖത്തിലാണ് സോളോ ഗുരുതമായ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഒരു ചോദ്യത്തിന് ഉത്തരമായാണ് സെപ്പ് ബ്ലാറ്റര്‍ തന്റെ നിതംബത്തില്‍ പിടിച്ച കാര്യം പറഞ്ഞത്. 2013ലാണ് സംഭവം. മികച്ച വനിതാ താരത്തിനുള്ള ബാലണ്‍ദ്യോര്‍ പുരസ്‌കാരം പ്രഖ്യാപിക്കുന്നതിനിടെയാണ് ബ്ലാറ്റര്‍ പിടിച്ചത്. സ്റ്റേജില്‍ കയറാന്‍ തുടങ്ങുമ്പോഴായിരുന്നു സംഭവം. വളരെ അസ്വസ്ഥയായാണ് ഞാന്‍ ആ ചടങ്ങില്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്. പിന്നീട് ഞാന്‍ അയാളെ കണ്ടില്ല. അതിനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാന്‍. മേലില്‍ എന്നെ തൊടരുതെന്ന് പറയാനും കഴിഞ്ഞില്ല-സോളോ അഭിമുഖത്തില്‍ പറഞ്ഞു.
സ്ത്രീകള്‍ക്കെതിരായ ലൈംഗികപീഡനം ഹോളിവുഡില്‍ മാത്രമല്ല, എല്ലാ മേഖലകളിലും നടക്കുന്നുണ്ട്. ഞാനത് കായികരംഗത്ത് യഥേഷ്ടം കണ്ടിട്ടുണ്ട്. എത്രയോ വനിതാ താരങ്ങള്‍ പരിശീലകരുമായി പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയും ചെയ്യുന്നു. പരിശീലകര്‍ ചെയ്യരുതാത്തതാണ് ഇത്. ഡോക്ടര്‍മാരും ട്രെയിനര്‍മാരും പ്രസ് പ്രസ് ഉദ്യോഗസ്ഥരുമെല്ലാം ഇങ്ങനെ ചെയ്യുന്നു-സോളോ പറഞ്ഞു..
പലപ്പോഴും ലോക്കര്‍ റൂമുകളില്‍ വെച്ച് ഇത്തരത്തില്‍ പരിശീലകന്‍ അപമര്യാദയായി പല വനിതാ താരങ്ങളോട് പെരുമാറുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും പക്ഷേ ആരും അതേക്കുറിച്ച് പരാതി നല്‍കാത്തത് എന്താണെന്ന് തനിക്കറിയില്ലെന്നും സോളോ അഭിമുഖത്തിനിടെ പറഞ്ഞു.

എന്നാല്‍, എണ്‍പത്തിയൊന്നുകാരനായ ബ്ലാറ്റര്‍ ഈ ആരോപണം നിഷേധിച്ചു. പരിഹാസ്യം എന്നാണ് ഈ ആരോപണത്തെ ബ്ലാറ്റര്‍ വിശേഷിപ്പിച്ചത്.
ബ്ലാറ്ററെ അഴിമതി ആരോപണത്തെ തുടര്‍ന്ന് 2015ലാണ് ഫിഫയില്‍ നിന്ന് പുറത്താക്കിയത്. എട്ടു വര്‍ഷത്തോളം ബ്ലാറ്ററെ ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളില്‍ നിന്നും ഫിഫ വിലിക്കിയിരുന്നു. പിന്നീട്അപ്പീലിനെത്തുടര്‍ന്ന് ആ വിലക്ക് ആറു വര്‍ഷമായി കുറച്ചു.

 • കാട്ടുപന്നിയുടെ ഇറച്ചികഴിച്ച ന്യൂസിലാന്‍ഡിലെ മലയാളി കുടുംബത്തിലെ 3 പേര്‍ ഗുരുതരാവസ്ഥയില്‍
 • ശശി തരൂരിന് ഡല്‍ഹിയിലെ സ്വവര്‍ഗാനുരാഗിയുടെ വിവാഹാലോചന
 • 'കളളപ്പണക്കാര്‍ക്കിടയിലെ വെള്ളപ്പണക്കാരന്‍': ആസിയാനിലെ മോദിയുടെ വേഷത്തിനു ട്രോള്‍
 • എന്തിനാട ചക്കരേ നീ അച്ചന്‍ പട്ടത്തിനു പോയത്?, 'പോയതല്ലെടി പെണ്ണേ വിളിച്ചതാണ്.. 'കൊച്ചച്ചനെ പ്രണയിച്ച പെണ്ണിനു മറുപടിയുമായി പള്ളിലച്ചന്‍
 • സഹോദരനൊപ്പം എ പടങ്ങള്‍ കാണാറുണ്ടായിരുന്നുവെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍
 • വനിത പോലീസിനെക്കൊണ്ട് മാസാജ് ചെയ്യിച്ച് എഎസ്ഐ; ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍
 • രാഷ്ട്രപതിയുടെ മകളെ എയര്‍ഹോസ്റ്റസ് ജോലിയില്‍ നിന്ന് മാറ്റി
 • സിപിഎം കൈവിട്ടു; തോമസ് ചാണ്ടിയുടെ രാജി ആസന്നം, എന്‍സിപിക്ക് മന്ത്രിസ്ഥാനം വാഴില്ല
 • സോളാര്‍ റിപ്പോര്‍ട്ട് വായിക്കാന്‍ ആളുകള്‍ ഇടിച്ചുകയറി; നിയമസഭാ വെബ്‌സൈറ്റ് നിശ്ചലമായി
 • രശ്മി നായരുടേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിക്കുന്നു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway