വിദേശം

ഇറാന്‍-ഇറാഖ് അതിര്‍ത്തിയിലെ ഉഗ്ര ഭൂചലനം: മരണം 210 കവിഞ്ഞു, ഗള്‍ഫ് മേഖലയില്‍ തുടര്‍ ചലനം

ബാഗ്ദാദ്: ഇറാന്‍- ഇറാഖ് അതിര്‍ത്തിയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 210 കവിഞ്ഞു . അഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാനിടയുണ്ട്. 200 പേരും കൊല്ലപ്പെട്ടത് ഇറാനിലാണ്. ആറു പേര്‍ ഇറാഖിലും മരിച്ചു.
അവശിഷ്ടങ്ങള്‍ക്കിടയില്‍ തെരച്ചില്‍ തുടരുകയാണ്.പ്രാദേശിക സമയം ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഇറാഖിലെ സല്‍മാനിയ ആണ്. കുവൈത്ത് , യുഎഇ, തുര്‍ക്കി എന്നിവിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ആളപായം ഒന്നും തന്നെ ഈ പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുവൈത്തിലെ അബ്ബാസിയ, സാമിയ, മങ്കഫ് എന്നിവിടങ്ങളിലാണ് കൂടുതല്‍ തീവ്രത രേഖപ്പെടുത്തിയത്. വീടുകളുടെ ജനല്‍ ചില്ലുകള്‍ തകരുകയും മറ്റും ചെയ്തതിനെ തുടര്‍ന്ന് മലയാളികളടക്കം വീടുകളില്‍ നിന്ന് പരിഭ്രാന്തരായി പുറത്തിറങ്ങി..കുവൈത്തില്‍ ആദ്യമായാണ് ഇത്ര തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടാകുന്നത്.സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്ന അപകട വിവരങ്ങള്‍ കണ്ട് ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് അധികൃതര്‍ അറിയിച്ചു.ഇറാനില്‍ ഭൂചലനമുണ്ടായെന്ന വാര്‍ത്ത പരന്നതോടെ ജനങ്ങള്‍ കൂട്ടത്തോടെ വീട് വിട്ട് തെരുവിലേക്കിറങ്ങി. ഇറാനിലെ എട്ടോളം ഗ്രാമങ്ങളില്‍ ഭൂചലനം നാശനഷ്ടം വിതച്ചു. കടകളും, കെട്ടിടങ്ങളുമടക്കം തകര്‍ന്നു വീഴുകയും, വിവിധയിടങ്ങളില്‍ ടെലിഫോണ്‍ ബന്ധങ്ങളും മറ്റ് സംവിധാനങ്ങളും വിച്‌ഛേദിക്കപ്പെട്ടിരിക്കുകയാണ്. പലയിടങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടായതോടെ രക്ഷാപവര്‍ത്തനവും വെല്ലുവിളിയായി.

ഹലാബ്ജയിലുണ്ടായ ഭൂചലനത്തിന്റെ തുടര്‍ ചലനങ്ങള്‍ ഗള്‍ഫ് മേഖലയിലും അനുഭവപ്പെട്ടു. ഗള്‍ഫ് മേഖലയില്‍ അതിശക്തമായ ഭൂചലനം ഉണ്ടായതിനു പിന്നാലെ ജപ്പാനിലും ഭൂചലനമുണ്ടായി. ജപ്പാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായം ഉണ്ടായതായി കാര്യം വ്യക്തമായിട്ടില്ല.

കേരളത്തില്‍ ഇടുക്കി ജില്ലയിലും ചെറുചലനം അനുഭവപ്പെട്ടു. ചെറുതോണിയിലും സമീപപ്രദേശങ്ങളിലുമായി നേരിയ ഭൂചലനം ഉണ്ടായി. അഞ്ചു മുതല്‍ ഏഴു സെക്കന്‍ഡ് വരെ പ്രകമ്പനം പുലര്‍ച്ചെ 4.52 നാണ് ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 2.4 തീവ്രത രേഖപ്പെടുത്തി.

 • അമേരിക്കയില്‍ ട്രംപ് സര്‍ക്കാരിന് ചെലവുകാശില്ല; കടുത്ത സാമ്പത്തിക പ്രതിസന്ധി
 • മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ 36000 അടി ഉയരത്തില്‍ വിവാഹം
 • ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം വിരാട് കോലിക്ക്, മികച്ച ഏകദിന താരവും
 • വീടിനുള്ളില്‍ മാതാപിതാക്കള്‍ വര്‍ഷങ്ങളോളം ചങ്ങലയ്ക്കിട്ട 13 മക്കളെ പോലീസ് രക്ഷപ്പെടുത്തി, ഞെട്ടിത്തരിച്ചു പ്രദേശവാസികള്‍
 • ബന്ധം പുറത്തു പറയാതിരിക്കാന്‍ പോണ്‍ താരത്തിന് ട്രംപ് കൊടുത്തത് 130,000 ഡോളര്‍ !
 • ഷെറിന്റെ മരണം; വെസ്ലിക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം ചുമത്തി, സിനിക്കെതിരെയും ഗുരുതര കുറ്റങ്ങള്‍
 • ലൈംഗീക ചൂഷണം: 95കാരനായ സ്‌പൈഡര്‍മാന്‍ സ്രഷ്ടാവിനെ നഴ്‌സുമാര്‍ കൈയൊഴിഞ്ഞു
 • 2017 ല്‍ ഇന്ത്യന്‍ സൈന്യം വധിച്ചത് 138 പാക് സൈനികരെ
 • എച്ച് 1 ബി വിസക്കാര്‍ക്കുള്ള ഇളവ് അമേരിക്ക നീട്ടി; ഇന്ത്യക്കാര്‍ക്ക് ആശ്വാസം
 • മലയാളിയായ ഷെറിന്‍ മാനുവല്‍ ദക്ഷിണാഫ്രിക്കയില്‍ ഉന്നത വിജയം നേടി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway