യു.കെ.വാര്‍ത്തകള്‍

തെരേസ മേയെ പുറത്താക്കാന്‍ ടോറി പാര്‍ട്ടിയില്‍ വീണ്ടും അണിയറ നീക്കം: 40 എംപിമാര്‍ അവിശ്വാസത്തെ പിന്തുണയ്ക്കുമെന്ന്


ലണ്ടന്‍ : പ്രധാനമന്ത്രി തെരേസ മേയെ പുറത്താക്കാന്‍ വീണ്ടും കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയില്‍ അണിയറ നീക്കം സജീവമായി. മേയ്‌ക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നാല്‍ അനുകൂലിച്ചു ഒപ്പിടാെമന്ന് ടോറി പാര്‍ട്ടിയിലെ 40 അംഗങ്ങള്‍ സമ്മതിച്ചതായി 'സണ്‍ഡേ ടൈംസ്' റിപ്പോര്‍ട്ടുചെയ്തു. പാര്‍ട്ടിനേതൃത്വത്തിലേക്ക് മത്സരം നടക്കണമെങ്കില്‍ എട്ട് എംപിമാര്‍കൂടി അവിശ്വാസപ്രമേയത്തിനൊപ്പം നില്‍ക്കണം.


മന്ത്രിമാരുടെ രാജി, പാര്‍ട്ടി എംപിമാര്‍ക്കെതിരെയുള്ള ലൈംഗികാരോപണം, ബ്രക്‌സിറ്റ് ചര്‍ച്ചകളിലെ തിരിച്ചടി എന്നിവയ്ക്ക് പിന്നാലെയാണ് ഭരണകക്ഷിയിലും തെരേസ മേക്കെതിരെ അഭിപ്രായം ശക്തിപ്പെടുന്നത്. മൈക്കല്‍ ഫാലണ്‍, പ്രീതി പട്ടേല്‍ എന്നിവരുടെ രാജിയും മറ്റു മന്ത്രിമാരുടെ രാജി സാധ്യതയും കാര്യങ്ങള്‍ പ്രതികൂലമാക്കി.ബ്രക്‌സിറ്റ് ബില്ലില്‍ രണ്ടാഴ്ചയ്ക്കിടെ തീരുമാനമെടുക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ അന്ത്യശാസനം നല്‍കിയിട്ടുമുണ്ട്.


സമീപകാലത്ത്‌മുപ്പതോളം എംപിമാര്‍ തെരേസ മേക്കെതിരെ കലാപം ഉയര്‍ത്തിയെങ്കിലും പാര്‍ട്ടി ഇടപെട്ടു അത് തടഞ്ഞിരുന്നു. അതിനു പിന്നാലെയാണ് കൂടുതല്‍ എംപിമാര്‍ രംഗത്തുവന്നിരിക്കുന്നത്.


തിരഞ്ഞെടുപ്പ് നേരത്തേ നടത്തിയപ്പോള്‍ മുതല്‍ മേയ്ക്ക് പാര്‍ട്ടിയിലുള്ള പിടി അയഞ്ഞുകൊണ്ടിരിക്കുകയാണ്. വന്‍ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നുകരുതി നടത്തിയ തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടപ്പെടുകയാണുണ്ടായത്. ഡിയുപിയുടെ കാരുണ്യം കൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.


മറുവശത്തു ലേബറും കരുത്തരായിക്കൊണ്ടിരിക്കുകയാണ്.
ബ്രക്‌സിറ്റ് ചര്‍ച്ചകളില്‍ ബ്രിട്ടന് മേല്‍ക്കൈ നഷ്ടപ്പെട്ടതുമെല്ലാം മേയിലുള്ള വിശ്വാസം കുറയാന്‍ കാരണമാണ്. കൂടുതല്‍ എംപിമാര്‍ എതിര്‍പ്പ് ഉന്നയിച്ചാല്‍ മേയുടെ കാര്യം പരുങ്ങലിലാവും.

 • എന്‍എച്ച്എസ് ജീവനക്കാര്‍ വരെ പാക്കിസ്ഥാനില്‍ നിന്നും വ്യാജഡിഗ്രികള്‍ വാങ്ങുന്നു
 • പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്ന ലോകത്തെ ആദ്യ സൂപ്പര്‍മാര്‍ക്കറ്റ് ചെയിനായി ഐസ്‌ലാന്റ്; ഇനി എല്ലാം പേപ്പര്‍
 • ബ്രിട്ടന് പഴയ സ്നേഹമില്ലെന്ന് ട്രംപ്; സന്ദര്‍ശനം റദ്ദാക്കാന്‍ വിചിത്ര കാരണം നിരത്തി വൈറ്റ് ഹൗസ്
 • അനധികൃത കുടിയേറ്റം തടയാനും രഹസ്യ വിവരം കൈമാറാനും ഇന്ത്യ-ബ്രിട്ടന്‍ ധാരണ
 • കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നത് മൃഗപീഡനം പോലെയെന്ന് യുകെഐപി നേതാവിന്റെ കാമുകി; നേതാവിന്റെ രാജിക്കായി മുറവിളി
 • മാതാപിതാക്കളെ കൊല്ലാന്‍ ബോംബ് വാങ്ങിയ ഇന്ത്യക്കാരനായ എ ലെവല്‍ വിദ്യാര്‍ത്ഥിക്ക് ജയില്‍
 • ഗാര്‍ഹിക പീഡനം: മാഞ്ചസ്റ്ററിലെ മലയാളിക്ക് ഭാര്യയെ കാണുന്നതിനും വിളിക്കുന്നതിനും വിലക്ക്; മക്കളെ കാണുന്നതിനും നിയന്ത്രണം
 • വിന്റര്‍ ക്രൈസിസ്: ആശുപത്രി ഇടനാഴികളില്‍ രോഗികള്‍ മരിച്ചുകൊണ്ടിരിക്കുന്നു! പ്രധാനമന്ത്രിക്ക് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്
 • ട്രംപിന്റെ അടുത്തമാസത്തെ യുകെ സന്ദര്‍ശനം ഉപേക്ഷിച്ചു; ലണ്ടനിലെ യു എസ് എംബസി ഉദ്ഘാടനത്തിനുമില്ല
 • പുരുഷ രോഗിക്ക് പീഡനം; ലെസ്റ്ററില്‍ ഇന്ത്യന്‍ ഡോക്ടര്‍ക്കെതിരെ പരാതി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway