ചരമം

യുഎസില്‍ ഇന്ത്യക്കാരനായ ഹോട്ടല്‍ ഉടമയെ വെടിവച്ചു കൊന്നു


ന്യൂയോര്‍ക്ക്: യുഎസില്‍ ക്ലബില്‍ യുവാവിന്റെ വെടിവെയ്പില്‍ ഇന്ത്യക്കാരനായ ഹോട്ടല്‍ ഉടമ കൊല്ലപ്പെട്ടു. യുഎസിലെ നോര്‍ത്ത് കരോളിനയിലാണ് ഇന്ത്യന്‍ വംശജന്‍ വെടിയേറ്റു മരിച്ചത്. ഫെയ്റ്റ്‌ദെ സിറ്റിയില്‍ ഹോട്ടല്‍ നടത്തുന്ന ആകാശ് ആര്‍ തലാതിയാണ് കൊല്ലപ്പെട്ടത്. ഗുജറാത്തിലെ ആനന്ദ് സ്വദേശിയാണ് ആകാശ്.

ശനിയാഴ്ച പലര്‍ച്ചെ 2.30 നായായിരുന്നു സംഭവം. പരിക്കേറ്റവരില്‍ ഒരാളുടെ നിലഗുരുതരമാണ്. കേസില്‍ മാര്‍കീസ് ഡെവിത് (23) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. വെടിവയ്പില്‍ നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ക്ലബില്‍ പ്രശ്‌നമുണ്ടാക്കിയ മാര്‍ക്കീസ് ഡെവിറ്റ് എന്ന ഇരുപത്തിമൂന്നുകാരനെ കാവല്‍ക്കാര്‍ പുറത്താക്കിയതോടെ ഇയാള്‍ പ്രകോപിതനായി തോക്കുമായെത്തി വെടിയുതിര്‍ക്കുകയായിരുന്നു.

  • മത്തായി കെ. കോര നിര്യാതനായി
  • യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയില്‍
  • കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങി; മകന് മരുന്ന് വാങ്ങാന്‍ പണമില്ലാതെ വീട്ടമ്മ ജീവനൊടുക്കി
  • സ്കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞ് വീണ് വിദ്യാര്‍ത്ഥി മരിച്ചു
  • അമ്മ കുളത്തിലിട്ട അഞ്ച് വയസുകാരന്‍ മരിച്ചു
  • ഭാര്യക്കൊപ്പമെത്തിയ ബ്രിട്ടീഷ് ടൂറിസ്റ്റ് കോവളത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
  • മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറി; 2 കുട്ടികള്‍ മരിച്ചു
  • അടൂരില്‍ ബൈക്കും ടെംബോയും കൂട്ടിയിടിച്ച് 3 പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു
  • ബംഗളൂരുവില്‍ ബാറില്‍ തീപിടുത്തം; ഉറങ്ങിക്കിടന്ന 5 തൊഴിലാളികള്‍ മരിച്ചു
  • അമ്മയെ ടെറസ്സില്‍ നിന്ന് തള്ളിയിട്ടു കൊന്നു; അസി, പ്രൊഫസറായ മകന്‍ അറസ്റ്റില്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway