യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലും വെയില്‍സിലുമുള്ളവരുടെ തോക്കുകള്‍ സറണ്ടര്‍ ചെയ്യണം


ലണ്ടന്‍ : ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പോലീസ് സ്റ്റേഷനുകളില്‍ തോക്കുകളും മറ്റായുധങ്ങളും ഹാജരാക്കാന്‍ രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. ഈ കാലയളവില്‍ ആയുധങ്ങള്‍ സറണ്ടര്‍ ചെയ്യുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികളുണ്ടാവില്ല. നാഷണല്‍ ബാലിസ്റ്റിക്സ് ഇന്റലിജന്‍സ് സര്‍വീസുമായി സഹരിച്ചാണ് ആയുധങ്ങള്‍ ഹാജരാക്കാന്‍ അവസരം ഒരുക്കുന്നത്. ഇങ്ങനെയുള്ളവരുടെ പേരോ വിലാസമോ പുറത്തു വിടില്ലെന്ന് പോലീസ് മേധാവി അറിയിച്ചു.

ഈ മാസം 26 നു മുമ്പായി ബിബി ഗണ്‍സ്, എയര്‍ വെപ്പണ്‍സ്, റൈഫിള്‍സ് പിസ്റ്റള്‍സ്, ഷോര്‍ട് ഗണ്‍സ് എന്നിവ സ്റ്റേഷനുകളില്‍ ഹാജരാക്കണം. പോലീസ് വിലയിരുത്തല്‍ പ്രകാരം ചില ആളുകളുടെ പക്കല്‍ തോക്കുകള്‍ ഉണ്ടായിരുന്നു. അവ ഇപ്പോള്‍ എവിടെയാണെന്ന് വിവരമില്ല. ഇത് കുറ്റകൃത്യത്തിന്‌ കാരണമായേക്കാം.


ഇതിനു മുമ്പ് 2014 ലായിരുന്നു തോക്കുകള്‍ സറണ്ടര്‍ ചെയ്യാനവസരം നല്‍കിയത്. അന്ന് ആറായിരത്തോളം തോക്കുകളാണ് കിട്ടിയത്. രാജ്യത്തു കുറ്റകൃത്യം വര്‍ധിച്ചു വരുന്ന അവസരത്തിലാണ് തോക്കുകള്‍ കണ്ടെടുക്കാനുള്ള പോലീസിന്റെ തീരുമാനം.

 • പ്രാര്‍ത്ഥനകള്‍ വിഫലം: യുകെയില്‍ നിന്നെത്തി കേരളത്തിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റായി മാറിയ സി​. ഡോ. മര്‍സലീയൂസ് അന്തരിച്ചു
 • എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും ദാമ്പത്യത്തിന്റെ പ്ലാറ്റിനം ജൂബിലി നിറവില്‍
 • ഡ്രൈവിംഗ് ടെസ്റ്റ് കടുപ്പമാക്കുന്നതിനെതിരെ എക്‌സാമിനര്‍മാര്‍ സമരത്തിന്
 • വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്ന കേസില്‍ ഷാജന്‍ സ്കറിയയ്ക്ക് 35000 പൗണ്ട് പിഴ ശിക്ഷ
 • ബ്രക്സിറ്റ് ബില്ലില്‍ സര്‍ക്കാര്‍ കോമണ്‍സില്‍ ആദ്യ കടമ്പ പിന്നിട്ടു; വെല്ലുവിളി ബാക്കി
 • സാമുവലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം വൈകിട്ട് ചങ്ങനാശേരിയില്‍
 • പഴയ 10 പൗണ്ട് നോട്ടുകളുടെ കാലാവധി മാര്‍ച്ച് 1ന് അവസാനിക്കും; ഇത് യുകെ സ്റ്റൈല്‍
 • റഷ്യക്കെതിരെ തെരേസ മേ; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു; തെരഞ്ഞെടുപ്പുകളില്‍ കൈകടത്തുന്നു-
 • ചര്‍ച്ചയ്ക്കായി ഡൗണിംഗ് സ്ട്രീറ്റിലെത്തിയെ ടിവി പ്രൊഡ്യൂസര്‍ക്കുനേരെ ലൈംഗികാതിക്രമം!
 • ബ്രക്സിറ്റ് ബില്‍ പാര്‍ലമെന്റിന്റെ മുന്നിലേയ്ക്ക്; എതിര്‍ത്തും അനുകൂലിച്ചും എംപിമാര്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway