സിനിമ

അവാര്‍ഡ് ജേതാവായ സംവിധായകന്‍ കിടക്കപങ്കിടാന്‍ ആവശ്യപ്പെട്ടു- ദിവ്യാ ഉണ്ണി

അവാര്‍ഡ് ജേതാവായ മലയാള സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവ നടി ദിവ്യ ഉണ്ണി. സിനിമയില്‍ വേഷം തരാമെന്ന പേരില്‍ ഹോട്ടലില്‍ വിളിച്ചുവരുത്തിയ തന്നോട് കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടെന്നാണ് നടി ആരോപിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് നടന്ന സംഭവമാണ് ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയത്.

മുംബൈ മലയാളിയായ ദിവ്യ അധികം സിനിമകളില്‍ അഭിനയിച്ചിട്ടില്ല. രാജേഷ് പിള്ളയുടെ മലയാള ചിത്രം ട്രാഫിക്കിന്റെ ഹിന്ദി റീമേക്കില്‍ മനോജ് ബാജ്‌പേയി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായി വേഷമിട്ട ദിവ്യ ഉണ്ണിയാണ്.


'കേരളത്തിലേക്ക് വിമാനം കയറുമ്പോള്‍ മനസില്‍ നിറയെ സ്വപ്‌നങ്ങളായിരുന്നു. അവാര്‍ഡ് ജേതാവായ സംവിധായകന്റെ സിനിമയില്‍ അഭിനയിച്ച് മലയാളത്തിലെത്തുക എന്നെ സംബന്ധിച്ചടത്തോളം വലിയൊരു കാര്യമായിരുന്നു. കൊച്ചിയിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.

നടിമാരെ രാത്രി ഹോട്ടലുകളില്‍ വിളിച്ച് സംവിധായകര്‍ ലൈംഗികകാര്യങ്ങള്‍ ആവശ്യപ്പെടുമെന്ന് പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും എനിക്ക് ഭയമില്ലായിരുന്നു. കാരണം അദ്ദേഹം അറിയപ്പെടുന്നൊരു സംവിധായകനാണ്. ഒറ്റയ്ക്കായിരുന്നതുകൊണ്ട് എനിക്ക് നല്ല പേടിയുണ്ടായിരുന്നു. എന്നിരുന്നാലും മനസില്‍ ശുഭാപ്തി വിശ്വാസത്തോടെയാണ് ഞാന്‍ അയാളെ കാണാന്‍ പോയത്. രാത്രി 9 മണിക്കാണെങ്കിലും, ശുപാര്‍ശയുടെ ബലത്തിലാണ് കൂടിക്കാഴ്ച എന്നതുകൊണ്ട് ഭയം തോന്നിയില്ല. എന്നാല്‍ ഒരുനാണവുമില്ലാതെ തന്റെ കൂടെ കിടക്ക പങ്കിടാന്‍ അയാള്‍ എന്നെ ക്ഷണിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എന്നിട്ട് അയാള്‍ എനിക്കൊരു ഉപദേശവും തന്നു. മലയാള സിനിമയില്‍ സംവിധായകന്റെയോ, നിര്‍മാതാവിന്റെയും കൂടെ കിടക്ക പങ്കിടാത്ത ഒരു നടിയും വിജയിച്ച ചരിത്രമില്ല എന്ന്' - ദിവ്യ പറഞ്ഞു.

ദിവ്യയുടെ വെളിപ്പെടുത്തല്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടി. എന്നാല്‍ ആ സംവിധായകന്റെ പേര് വെളിപ്പെടുത്താന്‍ ദിവ്യ തയ്യാറായില്ല. സമീപകാലത്തു നിരവധി നടിമാര്‍ മലയാളത്തിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചു വെളിപ്പെടുത്തലുമായി വന്നിരുന്നു.


  • അമ്മയുടെ വഴിയേ ലിസിയുടെ മകള്‍ കല്യാണിയും സിനിമയിലേക്ക്: ടീസര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്
  • ടൊവിനോയും ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ച മായാനദിയുടെ തകര്‍പ്പന്‍ ട്രെയിലറെത്തി
  • ദീപികയുടേയും ബന്‍സാലിയുടെയും തല വെട്ടാന്‍ അഞ്ചുകോടി പ്രഖ്യാപിച്ചു ക്ഷത്രിയ യുവ മഹാസഭ നേതാവ്
  • ഇറാക്കിലെ നഴ്‌സുമാരുടെ ദുരിത ജീവിതം പറഞ്ഞ 'ടേക്ക് ഓഫ്' ഐഎഫ്എഫ്‌ഐ മത്സരവിഭാഗത്തില്‍
  • ആ രംഗത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ അറപ്പ് തോന്നും; ബോളിവുഡ് ചിത്രത്തിലെ അഭിനയത്തെക്കുറിച്ച് റായി ലക്ഷ്മി
  • മെഴ്‌സിഡസ് ബെന്‍സിന്റെ ടയര്‍ ഊരിത്തെറിച്ചു; അമിതാഭ് ബച്ചന്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്
  • തമിഴ് സിനിമാ ചേരുവകളെ ട്രോളി നയന്‍താരയെ വാഴ്ത്തി അമലപോള്‍
  • സിനിമയില്ല, വിവാഹമോചനവും; ഗ്രാനൈറ്റ് ബിസിനസില്‍ വിജയക്കൊടി പാറിച്ചു പ്രിയാരാമന്‍
  • തെലുങ്കിലെ മികച്ച സഹനടനായി മോഹന്‍ലാല്‍; ജനതാ ഗാരേജിന് ആറ് അവാര്‍ഡുകള്‍
  • എന്നെക്കൊണ്ട് റിമിയെ കെട്ടിക്കാന്‍ അപ്പച്ചന് ആഗ്രഹമുണ്ടായിരുന്നു- കുഞ്ചാക്കോ ബോബന്‍ , എന്തേ പാലായ്ക്ക് വന്നില്ലെന്ന് റിമി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway