Don't Miss

രാഷ്ട്രപതിയുടെ മകളെ എയര്‍ഹോസ്റ്റസ് ജോലിയില്‍ നിന്ന് മാറ്റി


രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ മകളും എയര്‍ ഇന്ത്യാ എയര്‍ഹോസ്റ്റസുമായ സ്വാതിയെ ജോലിയില്‍ നിന്ന് മാറ്റി നിയമിച്ചു. സുരക്ഷാകാരണങ്ങളെ തുടര്‍ന്നാണ് നടപടി.


ദീര്‍ഘദൂര വിമാനങ്ങളില്‍ എയര്‍ ഹോസ്റ്റസായിരുന്ന സ്വാതിയ എയര്‍ ഇന്ത്യ ആസ്ഥാനത്തെ ഇന്റഗ്രേഷന്‍ വകുപ്പിലേക്കാണ് മാറ്റി നിയമിച്ചിരിക്കുന്നത്. രാഷ്ട്രപതിയുടെ മകള്‍ എന്നനിലയില്‍ സുരക്ഷ ജീവനക്കാരുടെ അകമ്പടിയും സ്വാതിക്കൊപ്പമുണ്ട്.


രാഷ്ട്രപതിയുടെ മകളെന്ന നിലയില്‍ സുരക്ഷാ വലയത്തോടെ സ്വാതിക്ക് എയര്‍ ഹോസ്റ്റസായി ജോലി ചെയ്യാനാവില്ലെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ പറഞ്ഞു.


2007 മുതല്‍ സ്വാതി എയര്‍ ഇന്ത്യയിലാണ് ജോലി ചെയ്യുന്നത്. ബോയിംഗ് 787, 777 വിമാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വാതിയുടെ സുരക്ഷ ഉറപ്പാക്കാന്‍ നിരവധി യാത്രക്കാരെ ഒഴിവാക്കുന്നതിലും പ്രയോഗികം സ്വാതിയുടെ ചുമതല മാറ്റിനല്കുന്നതായിരുന്നെന്നും ഔദ്യോഗിക വക്താക്കള്‍ പറഞ്ഞു.

  • കാട്ടുപന്നിയുടെ ഇറച്ചികഴിച്ച ന്യൂസിലാന്‍ഡിലെ മലയാളി കുടുംബത്തിലെ 3 പേര്‍ ഗുരുതരാവസ്ഥയില്‍
  • ശശി തരൂരിന് ഡല്‍ഹിയിലെ സ്വവര്‍ഗാനുരാഗിയുടെ വിവാഹാലോചന
  • 'കളളപ്പണക്കാര്‍ക്കിടയിലെ വെള്ളപ്പണക്കാരന്‍': ആസിയാനിലെ മോദിയുടെ വേഷത്തിനു ട്രോള്‍
  • എന്തിനാട ചക്കരേ നീ അച്ചന്‍ പട്ടത്തിനു പോയത്?, 'പോയതല്ലെടി പെണ്ണേ വിളിച്ചതാണ്.. 'കൊച്ചച്ചനെ പ്രണയിച്ച പെണ്ണിനു മറുപടിയുമായി പള്ളിലച്ചന്‍
  • സഹോദരനൊപ്പം എ പടങ്ങള്‍ കാണാറുണ്ടായിരുന്നുവെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍
  • വനിത പോലീസിനെക്കൊണ്ട് മാസാജ് ചെയ്യിച്ച് എഎസ്ഐ; ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍
  • ബുഷിന്റെ 'അസുഖം' സെപ് ബ്ലാറ്റര്‍ക്കും: അവാര്‍ഡ്ദാനത്തിനിടെ കയറിപ്പിടിച്ചു; ഫിഫ മുന്‍ അധ്യക്ഷനെതിരെ വനിതാ താരം
  • സിപിഎം കൈവിട്ടു; തോമസ് ചാണ്ടിയുടെ രാജി ആസന്നം, എന്‍സിപിക്ക് മന്ത്രിസ്ഥാനം വാഴില്ല
  • സോളാര്‍ റിപ്പോര്‍ട്ട് വായിക്കാന്‍ ആളുകള്‍ ഇടിച്ചുകയറി; നിയമസഭാ വെബ്‌സൈറ്റ് നിശ്ചലമായി
  • രശ്മി നായരുടേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിക്കുന്നു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway