സിനിമ

മകള്‍ക്കും കാവ്യയ്ക്കുമൊപ്പം കാളിമലര്‍ക്കാവില്‍ തൊഴുത് ദിലീപ് ക്യാമറയ്ക്ക് മുന്നില്‍


ജാമ്യം കിട്ടിയശേഷം ആരാധാനാലയങ്ങള്‍ സന്ദര്‍ശിച്ചു പ്രാര്‍ത്ഥനയും വഴിപാടും നടത്തുകയാണ് ദിലീപ്. പ്രധാന ആരാധനാലയങ്ങളിലെല്ലാം ഇതിനോടകം സുഹൃത്തുക്കള്‍ക്കൊപ്പം പോയിക്കഴിഞ്ഞു. മകള്‍ മീനാക്ഷിയ്ക്കും ഭാര്യ കാവ്യയ്ക്കുമൊപ്പം
കാക്കാത്തുരുത്തി കാളിമലര്‍ക്കാവ് ശ്രീഭദ്രകാളി ക്ഷേത്രത്തിലും ദിലീപ് ദര്‍ശനം നടത്തി. അതോടെ കമ്മാരസംഭവത്തിന്റെ മുടങ്ങിയ ജോലികള്‍ പുനരാരംഭിച്ചു. കമ്മാരസംഭവത്തിന്റെ സംവിധായകന്‍ രതീഷ് അമ്പാട്ടും ക്ഷേത്ര ദര്‍ശനത്തിനു ഒപ്പമുണ്ടായിരുന്നു.


മുരളി ഗോപിയാണ് കമ്മാരസംഭവത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഈ ചിത്രത്തില്‍ മുരളിഗോപി പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുമുണ്ട്.


നമിതാ പ്രമോദാണ് നായിക. തമിഴ് താരം സിദ്ധാര്‍ത്ഥും സുപ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ഗോകുലം ഗോപാലനാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്. വിഷുവിന് ചിത്രം തീയറ്ററുകളിലെത്തും.


അതേസമയം, ദിലീപിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്ന തീയതി നീളുകയാണ്. സാക്ഷികള്‍ കൂറ് മാറുന്നതും ഡിജിപിയും എഡിജിപിക്കും ദിലീപിന്റെ ആരോപണം പുറത്തുവരികയും ചെയ്തതോടെ പോലീസ് വളരെ ശ്രദ്ധിച്ചാണ് മുന്നോട്ടു നീങ്ങുന്നത്.

 • വനിതകളുടെ ഫുട്‌ബോള്‍ മത്സരത്തിനു റഫറി ബോളിവുഡ് താരം ജോണ്‍ ഏബ്രഹാം
 • ന്യൂയോര്‍ക്ക് തെരുവില്‍ സഹനടനെ ചുംബിക്കുന്ന പ്രിയങ്കയുടെ ചിത്രം വൈറല്‍
 • ശ്രീകുമാര്‍ മേനോന്റെ ദ്വിഭാഷാ ചിത്രത്തില്‍ മഞ്ജുവാര്യര്‍ , നായകന്‍ മാധവന്‍
 • ഇനികാണാം, പ്രിയങ്കയുടെ തനി കോട്ടയം അച്ചായത്തിയെ
 • പാവപ്പെട്ട കുട്ടികള്‍ക്കായി തന്റെ വിലയേറിയ വിവാഹ സമ്മാനങ്ങള്‍ ലേലത്തിനുവച്ച് സാമന്ത
 • കന്നഡയിലെയും തമിഴിലെയും നിര്‍മാതാക്കള്‍ കിടപ്പറയിലേക്ക് ക്ഷണിച്ചു- ദുല്‍ഖറിന്റെ നായികയുടെ വെളിപ്പെടുത്തല്‍
 • മോഹന്‍ലാലിന്റെ അപരന്‍ മദന്‍ലാല്‍ വീണ്ടും വെള്ളിത്തിരയിലേക്ക്; മടങ്ങിവരവും വിനയന്‍ ചിത്രത്തിലൂടെ
 • 'മേക്ക്അപ്പ് റൂമില്‍ ഏസി ഇല്ലാത്തതിന്റെ പേരില്‍ ഫുള്‍ ക്രൂവിനെ പോസ്റ്റാക്കി നിര്‍ത്തിയ നടിയാണ് റിമയെന്ന്
 • പത്മാവതിന്റെ വിലക്ക് സുപ്രീംകോടതി നീക്കി; 25ന് റിലീസ്
 • അവന്‍ എനിക്ക് മകനെ പോലെ; സിനിമാ ലോകത്തേക്ക് പ്രവേശിക്കുന്ന പ്രണവിന് ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway