സ്പിരിച്വല്‍

കൂരിയ മെത്രാനായി മാര്‍ സെബാസ്‌റ്റ്യന്‍ വാണിയപ്പുരയ്‌ക്കല്‍ അഭിഷിക്‌തനായി


കോട്ടയം: പ്രാര്‍ഥനാനിരതരായ വിശ്വാസികള്‍ക്കു മുന്നില്‍ സിറോ മലബാര്‍ സഭയുടെ കൂരിയ മെത്രാനായി മാര്‍ സെബാസ്‌റ്റ്യന്‍ വാണിയപ്പുരയ്‌ക്കല്‍ അഭിഷിക്‌തനായി. കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ പള്ളിയില്‍ നടന്ന മെത്രാഭിഷേകച്ചടങ്ങുകള്‍ക്ക്‌ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. തൃശൂര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്തും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്‌ക്കലും സഹകാര്‍മികരായി.


കത്തീഡ്രല്‍ മഹാജൂബിലി ഹാളില്‍നിന്നു തുടങ്ങിയ പ്രദക്ഷിണത്തോടെയാണ്‌ മെത്രാഭിഷേക ചടങ്ങുകള്‍ക്കു തുടക്കമായത്‌. മെത്രാഭിഷേകത്തിലെ ഏറ്റവും പ്രധാന ചടങ്ങായ കൈവയ്‌പ്പു പ്രാര്‍ഥനയ്‌ക്കു ശേഷം നിയുക്‌ത മെത്രാന്‍ ഔദ്യോഗിക രജിസ്‌റ്ററില്‍ ഒപ്പുവച്ചു. തുടര്‍ന്ന്‌ കുരിശുമാലയും മോതിരവും സ്വീകരിച്ചു. മുടിയും അംശവടിയും കൈസ്ലീവായും കര്‍ദിനാള്‍ ആലഞ്ചേരിയില്‍നിന്ന്‌ ഏറ്റുവാങ്ങിയതോടെ ചടങ്ങുകള്‍ പൂര്‍ത്തിയായി. തുടര്‍ന്ന്‌ നവാഭിഷിക്‌തന്‍ കുര്‍ബാനയര്‍പ്പിച്ചു.


തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച്‌ ബിഷപ്‌ റവ. ഡോ. എം. സുസൈപാക്യം തിരുവചന സന്ദേശം നല്‍കി.

 • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഓഫ് യുകെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍ 25ന്
 • യുകെയില്‍ മണ്ഡലകാല അയ്യപ്പ തീര്‍ത്ഥാടനം ബാലാജി ക്ഷേത്രത്തിലേക്ക് 25ന്
 • മലങ്കര കത്തോലിക്കാ സഭ യുകെ നോര്‍ത്ത് റീജിയന്റെ കുടുംബ സംഗമം ശനിയാഴ്ച മാഞ്ചസ്റ്ററില്‍
 • അയ്യപ്പപൂജയുടെ പത്താം വാര്‍ഷികവുമായി ബ്രിസ്റ്റോള്‍ മലയാളി ഹിന്ദു സമാജം
 • സുവിശേഷകന്റെ ജോലിയിലെ
 • യോര്‍ക്ക്ഷയര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന് നവനേതൃത്വം
 • അഭിഷേകാഗ്നി ടീം നയിക്കുന്ന എവേയ്ക്ക് ലണ്ടന്‍ കണ്‍വന്‍ഷന്‍ 25ന്
 • സ്രാമ്പിക്കല്‍ പിതാവിനെ വരവേല്‍ക്കാന്‍ സ്റ്റീവനേജ് ഒരുങ്ങി; തിരുന്നാളും,പാരീഷ് ദിനവും ഗംഭീരമാകും
 • ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ വിമന്‍സ് ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു
 • ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ 15ന് മരിയന്‍ ദിന ശുശ്രൂഷ
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway