നാട്ടുവാര്‍ത്തകള്‍

തൊടുപുഴയില്‍ 'ബാഹുബലി'യാകാന്‍ നോക്കിയ യുവാവിനെ ആന പഞ്ഞിക്കിട്ടു; കഴുത്തൊടിഞ്ഞ് യുവാവ് ആശുപത്രിയില്‍; വീഡിയോയുമായി സുഹൃത്ത് ഫേസ്ബുക്കില്‍


ആനയുടെ തുമ്പിക്കൈയില്‍ കയറി നിന്നുള്ള ബാഹുബലിയിലെ നായകന്റെ കസര്‍ത്തു ജീവിതത്തിലേക്ക് പകര്‍ത്താന്‍ ശ്രമിച്ച തൊടുപുഴയിലെ യുവാവിന് കിട്ടിയത് എട്ടിന്‍റെ പണി. ആന എടുത്തെറിഞ്ഞതുമൂലം കഴുത്തൊടിഞ്ഞ യുവാവ് ആശുപത്രിയിലാണ്. പെരിങ്ങാശേരി സ്വദേശിയായ യുവാവിനാണ് എട്ടിന്‍റെ പണി കിട്ടിയത്.


ഞായറാഴ്ച സുഹൃത്തുക്കളോടൊപ്പം അവധി ദിനം ആഘോഷിക്കാനിറങ്ങിയപ്പോള്‍ വഴിയരികില്‍ ദാ നില്ക്കുന്നു ഒരു കൊമ്പന്‍. പനംപട്ടതിന്ന് വിശപ്പടക്കി കൂസലില്ലാതെ നില്‍പ്പാണ്. പാപ്പാന്മാര്‍ പരിസരത്തെങ്ങുമില്ല. എന്നാല്‍ ആനയെ ഒന്ന് പരിചയപ്പെടാമെന്നായി… ഒരു കിലോ പഴം വാങ്ങി. അതിനു മുന്‍പ് ഫേസ്ബുക്കില്‍ ലൈവ് ഷോ സെറ്റ് ചെയ്തു. സുഹൃത്തിനെ മൊബൈല്‍ ഏല്പ്പിച്ചു. ആവേശം അലതല്ലിയതോടെ മനസില്‍ തെളിഞ്ഞത് ബാഹുബലി സിനിമയിലെ രംഗം. നായകന്‍ പ്രഭാസ് ആനയുടെ തുമ്പി കൈയിലും മസ്തകത്തിലും ചവിട്ടി കൈവിട്ട് നില്ക്കുന്ന ആ കിടിലന്‍ രംഗം. പ്രഭാസിനെയും രാജമൗലിയെയും മനസില്‍ ധ്യാനിച്ച കൊമ്പന്‍റെ മുമ്പിലേക്ക്.


പ്ലാസ്റ്റിക് കവറിനുള്ളില്‍ ഒളിപ്പിച്ച പഴം ആനവായിലേക്ക് നീട്ടി. പിന്നാലെ ആന കടിച്ചുവലിച്ച പനംപട്ടയുടെ ഒരു ഭാഗം വലിച്ചെടുത്തു ആനയ്ക്ക് നേരെ നീട്ടി. ആന അത് അകത്താക്കി. നിലത്ത് കിടന്ന കൂടുതല്‍ പനംപട്ട യുവാവ് ആനവായിലേക്ക് നീട്ടി, അതൃപ്തി അറിയിക്കാതെ ആന എല്ലാം അകത്താക്കി. അതോടെ ആന അനുസരണ കാട്ടി എന്നുറപ്പിച്ചു. അതോടെ ആനയുടെ തൊട്ടടുത്തെയ്ക്ക്. തുമ്പികൈയില്‍ ഒന്ന് തലോടി. പിന്നെ ചുംബനം, അതോടെ ആന 'ബാഹുബലി'യെ എടുത്തെറിഞ്ഞു. കഴുത്തൊടിഞ്ഞ യുവാവ് പന്ത് പോലെയായി. ദൃശ്യങ്ങള്‍ പകര്‍ത്തിയ സുഹൃത്ത് രംഗങ്ങളൊന്നും വിട്ടുകളഞ്ഞില്ല. എല്ലാം പുറം ലോകത്തെ കാണിക്കുകയും ചെയ്തു. കഴുത്തിന് പരുക്കേറ്റ 'ബാഹുബലി' കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

  • ഭര്‍ത്താവിനെതിരെ പരാതിയുമായി ഭാര്യ പോലീസ് സ്റ്റേഷനില്‍ , പ്രണയഗാനം പാടി പ്രശ്‌നം പരിഹരിച്ച് ഭര്‍ത്താവ്
  • 'കടക്ക് പുറത്തി'ന് ശേഷം 'മാറി നില്‍ക്കവിടുന്ന്; 'മാധ്യമങ്ങളെ ആട്ടിയോടിച്ചു വീണ്ടും പിണറായി
  • ദുബായില്‍ പുട്ടുകട ഉദ്ഘാടനത്തിന് പോകാന്‍ പാസ്‌പോര്‍ട്ട് നല്‍കണമെന്ന് ദിലീപ് ഹൈക്കോടതിയില്‍
  • തോമസ് ചാണ്ടിയെ ന്യായീകരിച്ചും സിപിഐയെ കുറ്റപ്പെടുത്തിയും ദേശാഭിമാനി മുഖപ്രസംഗം
  • പ്രതിയാക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിക്കെതിരേ വ്യാജതെളിവുകള്‍ ഉണ്ടാക്കുകയാണു സന്ധ്യയുടെ അന്വേഷണെശെലി- ആരോപണവുമായി ദിലീപ്
  • ദിലീപിനു പിന്നാലെ സഹോദരന്‍ അനൂപിനെയും ദീര്‍ഘമായി ചോദ്യം ചെയ്തു
  • തോമസ് ചാണ്ടിക്കും മുഖ്യമന്ത്രിക്കുമെതിരെ അലന്‍സിയര്‍ പാന്റിന്റെ സിപ് തുറന്നിട്ട് പ്രതിഷേധിച്ചു
  • രാജിവച്ചാലും തോമസ് ചാണ്ടിയെ വെറുതെവിടില്ല; കൈയേറ്റത്തില്‍ തുടര്‍നടപടിക്ക് നിര്‍ദ്ദേശം
  • അസാധാരണ സാഹചര്യം അസാധാരണ നടപടിക്ക് കാരണമായി: മുഖ്യമന്ത്രിക്ക് കാനത്തിന്റെ മറുപടി
  • രാജിവെക്കേണ്ടി വന്നത് ഒരു ഘടകക്ഷിയുടെ നിലപാട് കാരണം; മന്ത്രിസ്ഥാനം ഒഴിച്ചിടുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി തോമസ് ചാണ്ടി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway