അസോസിയേഷന്‍

ഗ്ലാസ്‌ഗോ ക്‌നാനായ അസോസിയേഷന് പുതു നേതൃത്വം; ബെന്നി കുടിലില്‍ പ്രസിഡന്റ്. ഷിബു പള്ളിപ്പറമ്പില്‍ സെക്രട്ടറി

ഗ്ലാസ്‌ഗോ ക്‌നാനായ അസോസിയേഷന്റെ വാര്‍ഷിക സമ്മേളനവും അടുത്ത രണ്ടു വര്‍ഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ശനിയാഴ്ച കാത് കിന്‍ ഹാളില്‍ നടന്നു. ഷാജി ജോസ് നെടും തുരുത്തില്‍ പുത്തന്‍ പുരയിലിന്റെ അധ്യക്ഷതയില്‍ നടന്ന പൊതു യോഗത്തില്‍ യുകെകെസി എ ജനറല്‍ സെക്രട്ടറി ജോസി നെടും തുരുത്തില്‍ പുത്തന്‍ പുരയില്‍ ,മദര്‍ വെല്‍ രൂപത സീറോ മലബാര്‍ ചാപ്ലിന്‍ ഫാ ജോസഫ് വെമ്പാടം തറ ,ഗ്ലാസ്‌ഗോ രൂപത സീറോ മലബാര്‍ ചാപ്ലിന്‍ ഫാ ബിനു കിഴക്കേല്‍ ഇളംതോട്ടം എന്നിവര്‍ മുഖ്യ അതിഥികള്‍ ആയിരുന്നു. വൈസ് പ്രസിഡന്റ് ഷീന ഷിബു സ്വാഗതം പറഞ്ഞു. സെക്രട്ടറി ജോബി തുമ്പില്‍ പറമ്പില്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രെഷറര്‍ ജിന്‍സ് മാത്യു നീര്‍ണാം തൊട്ടിയില്‍ പോയ വര്‍ഷത്തെ കണക്കും അവതരിപ്പിച്ചു. ക്‌നാനായ തനിമയും പാരമ്പര്യവും വിളിച്ചോതുന്ന നിരവധി കലാ പരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു. ബിജു തേക്കുംകാട്ടില്‍ സമ്മേളനത്തില്‍ സംബന്ധിച്ച എല്ലാവര്ക്കും നന്ദി പറഞ്ഞു.


യു കെ കെ സി എ ജനറല്‍ സെക്രട്ടറി ജോസി നെടും തുരുത്തില്‍ പുത്തന്‍ പുരയിലിന്റെ നിരീക്ഷണത്തില്‍ നടത്തപ്പെട്ട അടുത്ത രണ്ടു വര്‍ഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് ടിജോ മുളവനാല്‍ മുഖ്യ വരണാധികാരി ആയി . പ്രസിഡന്റായി ബെന്നി ജോണ്‍ കുടിലിലും സെക്രട്ടറിയായി ഷിബു ജേക്കബ് പള്ളിപ്പറമ്പിലും ട്രെഷറര്‍ ആയി സ്റ്റീഫന്‍ പീറ്റര്‍ ചേറ്റുകുളത്തിലും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് അന്നമ്മ ജോര്‍ജ് പതിയില്‍, ജോയിന്റ് സെക്രട്ടറി ബീനാ ജോബി തുമ്പില്‍ പറമ്പില്‍,, ഏരിയ കോ ഓര്‍ഡിനേറ്റര്‍ ജോസ് മാണി പാറപ്പുറ ത്ത് എന്നിവരെയും വിമന്‍സ് ഫോറം പ്രതിനിധികള്‍ ആയി ദീപ ടിജോ മുളവനാല്‍ ,ആല്‍ബി ബിലു അപ്പോഴിപറമ്പില്‍ എന്നിവരെയും തിരഞ്ഞെടുത്തു.


പൊതു യോഗത്തിനു മുന്‍പ് കുട്ടികള്‍ക്കായി നടന്ന സ്റ്റഡി ക്‌ളാസ്സിനു ആല്‍ബിന്‍ എബ്രഹാം നേതൃത്വം നല്‍കി. യുകെകെസിഎ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ മൂന്നാം സ്ഥാനം നേടിയ ലിനു ഷിബു ടീമിനെ പ്രോത്സാഹന സമ്മാനം നല്‍കി ആദരിച്ചു. പൊതു യോഗത്തിനു ശേഷം സ്‌നേഹ വിരുന്നോടെയാണ് പരിപാടികള്‍ സമാപിച്ചത്.

 • എം.എം.സി.എ ബോളിവുഡ് ഡാന്‍സ് ക്ലാസുകളുടെ ഉദ്ഘാടനം നാളെ
 • ശ്രുതിയുടെ വാര്‍ഷികദിന ആഘോഷം ഏപ്രില്‍ 7 ന് പോണ്ടിഫ്രാക്ടില്‍
 • യുക്മ നേഴ്‌സസ് ഫോറം പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു : സൗത്ത് ഈസ്റ്റ് റീജിയണല്‍ കോണ്‍ഫറന്‍സും പഠനക്ലാസ്സും ഫെബ്രുവരി 10ന്
 • യുബിഎംഎ)യുടെ ക്രിസ്മസ് -ന്യൂഇയര്‍ ആഘോഷം ശനിയാഴ്ച
 • പ്രകൃതിയുടെ പ്രിയ കൂട്ടുകാരി കവയത്രി സുഗതകുമാരിയുടെ മുഖചിത്രത്തോടെ പുതുവര്‍ഷത്തിലെ ജ്വാല ഇ മാഗസിന്‍
 • യുവാവിന് കൈത്താങ്ങായി ലണ്ടന്‍ യാക്കോബിറ്റ് ചര്‍ച്ച്
 • യുക്മ സ്റ്റാര്‍സിംഗര്‍ 3 - അഞ്ചാം എപ്പിസോഡില്‍ പാടുന്നത് ആനന്ദ്, രചന, ജിജോ
 • ആഷ്‌ഫോര്‍ഡുകാര്‍ 13-ാമത് ക്രിസ്തുമസ് പുതുവത്സര ആഘോഷമായ 'പിറവി' നെഞ്ചിലേറ്റി
 • ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് & ന്യൂ ഇയര്‍ ആഘോഷം നാളെ
 • ഹീത്രു മലയാളി അസോസിയേഷന്റെ 'ഉദയം 2018 'മെഗാഷോ അവസാന ഒരുക്കങ്ങളിലേക്ക്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway