സ്പിരിച്വല്‍

ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ 15ന് മരിയന്‍ ദിന ശുശ്രൂഷ

വാല്‍താംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ 15 ന് (ബുധനാഴ്ച) മരിയന്‍ ദിന ശുശ്രൂഷയും അതോടൊപ്പം മരിയന്‍ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്.

പരിശുദ്ധ അമ്മയോടുള്ള സ്‌നേഹ ബഹുമാനങ്ങള്‍ പ്രകടിപ്പിക്കുന്നതിനും അമ്മയുടെ മാദ്ധ്യസ്ഥം തേടിയും എല്ലാ മാസവും മൂന്നാമത്തെ മരിയന്‍ ദിനത്തില്‍ നേര്‍ച്ച നേര്‍ന്ന് എത്തുന്ന വിശ്വാസികള്‍ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവും വഹിച്ചും കത്തിച്ച മെഴുകുതിരികള്‍ കൈകളിലേന്തിയുള്ള പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്.

യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ദീര്‍ഘദൂരം യാത്ര ചെയ്ത് എത്തുന്നവര്‍ വിശുദ്ധ കുര്‍ബ്ബാന, നിത്യസഹായ മാതാവിന്റെ നോവേന, എണ്ണ നേര്‍ച്ച, പരിശുദ്ധ പരമ ദിവ്യകാരുണ്യ ആരാധനയിലും പങ്കെടുത്ത് ധാരാളം അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നു.


തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

വൈകിട്ട് 5:30ന് കുമ്പസാരം, 6.15ന് പരി.ജപമാല , 6.45ന് ആഘോഷമായ വി.കുര്‍ബ്ബാന, തുടര്‍ന്നു നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, പ്രദക്ഷിണം, പരി.പരമ ദിവ്യകാരുണ്യ
ആരാധന.

പള്ളിയുടെ വിലാസം:

Our Lady and St.George Church,132 Shernhall tSreet, Walthamstow, E17. 9HU


തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ബ്രന്‍ഡ് വുഡ് രൂപത ചാപ്‌ളിന്‍ ഫാ.ജോസ് അന്ത്യാം കുളം അറിയിച്ചു.

  • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഓഫ് യുകെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍ 25ന്
  • യുകെയില്‍ മണ്ഡലകാല അയ്യപ്പ തീര്‍ത്ഥാടനം ബാലാജി ക്ഷേത്രത്തിലേക്ക് 25ന്
  • മലങ്കര കത്തോലിക്കാ സഭ യുകെ നോര്‍ത്ത് റീജിയന്റെ കുടുംബ സംഗമം ശനിയാഴ്ച മാഞ്ചസ്റ്ററില്‍
  • അയ്യപ്പപൂജയുടെ പത്താം വാര്‍ഷികവുമായി ബ്രിസ്റ്റോള്‍ മലയാളി ഹിന്ദു സമാജം
  • സുവിശേഷകന്റെ ജോലിയിലെ
  • യോര്‍ക്ക്ഷയര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന് നവനേതൃത്വം
  • അഭിഷേകാഗ്നി ടീം നയിക്കുന്ന എവേയ്ക്ക് ലണ്ടന്‍ കണ്‍വന്‍ഷന്‍ 25ന്
  • സ്രാമ്പിക്കല്‍ പിതാവിനെ വരവേല്‍ക്കാന്‍ സ്റ്റീവനേജ് ഒരുങ്ങി; തിരുന്നാളും,പാരീഷ് ദിനവും ഗംഭീരമാകും
  • ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ വിമന്‍സ് ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു
  • ബെല്‍ഫാസ്റ്റില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway