സിനിമ

'ഭാര്യക്കു ഒരു പാട്ടു ഞാന്‍ പാടി കൊടുക്കണം എന്നു പറഞ്ഞു, ഒട്ടും അമാന്തിച്ചില്ല... ഒരെണ്ണം അങ്ങ് വെച്ച് കാച്ചി'; ട്വിസ്റ്റുമായി ചാക്കോച്ചന്റെ പാട്ടു സീന്‍

സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ താരമാണ് കുഞ്ചാക്കോ ബോബന്‍. വളരെ രസകരമായ പോസ്റ്റുകളിലൂടെയും തമാശകളിലൂടെയും ചാക്കോച്ചന്‍ സോഷ്യല്‍ മീഡിയയെ ഇടയ്ക്കിടെ ചിരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബന്‍ പാട്ടു പാടിയാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.
ഭാര്യ പ്രിയയുടെ ആഗ്രഹപ്രകാരം പാടുന്നു എന്നു പറഞ്ഞായിരുന്നു താരത്തിന്റെ പാട്ട്. ആസിഫ് അലി ചിത്രമായ കോഹിനൂറിലെ ഹേമന്ദമെന്‍ എന്നു തുടങ്ങുന്ന ഹിറ്റ് ഗാനമാണ് താരം പാടുന്നത്. കുഞ്ചാക്കോയുടെ ഗാനാലാപനം കേട്ട് സോഷ്യല്‍ മീഡിയ ഞെട്ടിയെന്ന് തന്നെ പറയാം. അത്രയ്ക്കു ഭംഗിയായിട്ടാണ് താരം പാടിയിരിക്കുന്നത്.

ഇത്രയും നന്നായി പാടുമോ ചാക്കോച്ചന്‍ എന്നാലോചിച്ചു കൊണ്ടിരിക്കെയാണ് കഥയിലെ ട്വിസ്റ്റ് പുറത്താക്കുന്നത്. സത്യത്തില്‍ പാട്ട് പാടിയത് ചാക്കോച്ചനായിരുന്നില്ല, ഗായകന്‍ വിജയ് യേശുദാസ് ആയിരുന്നു. വീഡിയോയുടെ അവസാനം വിജയ് പ്രത്യക്ഷപ്പെടുന്നിടത്താണ് രഹസ്യം പൊളിയുന്നത്. കുഞ്ചാക്കോ വെറുതെ പാട്ടിനനുസരിച്ച് ചുണ്ടനക്കുക മാത്രമായിരുന്നു.
നേരത്തെ തന്റെ നീളന്‍ മുടി കാണിച്ച് താരം സോഷ്യല്‍ മീഡിയയെ അത്ഭുതപ്പെടുത്തിയിരുന്നു. അതും ഇതുപോലൊരു പറ്റിപ്പായിരുന്നു. ഭാര്യ പ്രിയയുടെ മുടി തന്റെ തലയ്ക്ക് മുന്നിലേക്ക് ഇട്ടായിരുന്നു താരത്തിന്റെ പുതിയ ഹെയര്‍ സ്റ്റൈല്‍ പരീക്ഷണം.


വീഡിയോ കാണാം

 • അമലാ പോള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി
 • അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച് നിങ്ങള്‍ സിനിമയില്‍ കാണും: ദിലീപിന്റെ പുതിയ പോസ്റ്റ്
 • ആട് 2 വിന്റെ ഷൂട്ടിങ്ങിനിടെ പൃഥ്വിരാജിനെ 'കൊല്ലാന്‍ 'പോയ കഥ പറഞ്ഞു ജയസൂര്യ
 • അക്രമരാഷ്ട്രീയം പ്രമേയമാക്കിയ 'ഈട'യ്ക്ക് കണ്ണൂരില്‍ അപ്രഖ്യാപിത വിലക്ക്
 • ലാല്‍-മമ്മൂക്ക ലെജന്റ്‌സിനൊപ്പം അഭിനയിക്കുമ്പോള്‍ മാത്രമേ അഭിനയ പഠനം പൂര്‍ണമാകൂ: നമിത
 • മലയാളത്തിലെ ഭൂരിഭാഗം നടന്മാരും നടിമാരോട് ലൈംഗികതാല്‍പര്യം ഉള്ളവര്‍ ; വഴങ്ങാത്തവരെ ഒഴിവാക്കും -സജിതാ മഠത്തില്‍
 • സിനിമയില്‍ പശു വേണ്ടെന്ന് സെന്‍സര്‍ ബോര്‍ഡ്; ഒന്നും മനസിലാകുന്നില്ലെന്ന് സലീംകുമാര്‍
 • നായകനെ കാണുന്നത് അച്ഛന്റെ സ്ഥാനത്ത്; പ്രണയരംഗങ്ങള്‍ വേണ്ടെന്ന് നയന്‍താര
 • 'ആമി'യില്‍ വിദ്യാബാലന്‍ നായികയായിരുന്നെങ്കില്‍ ലൈംഗികത കടന്നുവന്നേനെ - കമല്‍ പറയുന്നു
 • ഗുണ്ടാത്തലവന്റെ വധഭീഷണിയ്ക്ക് പിന്നാലെ സല്‍മാന്റെ ലൊക്കേഷനില്‍ നാടകീയ സംഭവങ്ങള്‍ ; ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway