സിനിമ

മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്യാന്‍ വലിയ താത്പര്യമില്ല; കാരണം ഡോ. ബിജു വ്യക്തമാക്കുന്നു


നടന്‍ മോഹന്‍ലാലിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ ഡോ. ബിജു. തന്റെ പുതിയ സിനിമ സംബന്ധിച്ച് ഒരഭിമുഖത്തിനിടെ മോഹന്‍ലാല്‍ നടത്തിയ പരാമര്‍ശത്തിനെതിരെയായിരുന്നു ഡോ. ബിജു രംഗത്തെത്തിയത്.
ഡോ. ബിജു തന്നെ കഥപറഞ്ഞുകേള്‍പ്പിക്കാനായി എത്തിയിരുന്നെന്നും എന്നാല്‍ കഥ കേള്‍ക്കുന്നതിനിടെയുണ്ടായ തന്റെ ചില സംശയങ്ങള്‍ക്ക് മറുപടി പറയാന്‍ ബിജുവിന് സാധിച്ചിരുന്നില്ലെന്നും അതുകൊണ്ടാണ് സിനിമ ഉപേക്ഷിച്ചതെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു മോഹന്‍ലാലിന്റെ പരാമര്‍ശം. മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ..
'അദ്ദേഹം വന്നു കഥ പറഞ്ഞിട്ടുണ്ട്. അതു സത്യം. ഞാന്‍ പറഞ്ഞതുപോലെ കഥ കേള്‍ക്കുമ്പോള്‍ എനിക്ക് ചില ചോദ്യങ്ങളുണ്ടായി, അതിനു മറുപടി തരാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. ആ ഒരു സിനിമയില്‍ അഭിനയിച്ചില്ല എന്നു വച്ച് എനിക്കൊന്നും സംഭവിച്ചിട്ടില്ല. അതിലഭിനയിച്ചു

എന്നുവച്ചും ഒന്നും സംഭവിക്കില്ല. അങ്ങനൊരു സിനിമയായിരുന്നു.
എനിക്കതില്‍ ത്രില്ലിങായി യാതൊന്നും തോന്നിയില്ല. അതദ്ദേഹത്തിന്റെ പേഴ്സണല്‍ ഫിലിമാണ്. തീര്‍ച്ചയായും അത്തരം സിനിമകള്‍ നമുക്കു ചെയ്യാം. മുമ്പ് ചെയ്തിട്ടുണ്ട്. ഇനിയും ചെയ്യും. പക്ഷേ അതത്രയ്ക്കു ബ്രില്ല്യന്റായിരിക്കണം. ഒരു വാസ്തുഹാര യോ ഒരു വാനപ്രസ്ഥമോ.. അല്ലാതെ മനഃപൂര്‍വം ഒരു ആര്‍ട്ട്ഹൗസ് സിനിമയില്‍ അഭിനയിച്ചു കളയാം എന്നുവച്ച് അഭിനയിക്കേണ്ട കാര്യം ഇന്നത്തെ നിലയ്ക്ക് എനിക്കില്ല'-. ഇതായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍.


എന്നാല്‍ മോഹന്‍ലാല്‍ പറയുന്നതൊന്നുമല്ല യഥാര്‍ത്ഥ സംഭവമെന്നും അത്രയ്ക്കു വലിയ ചര്‍ച്ചകള്‍ ഒന്നും അന്ന് നടന്നിരുന്നില്ല എന്നും ഡോ. ബിജു വെളിപ്പെടുത്തുന്നു.
മറ്റു പ്രോജക്ടുകളുടെ തിരക്കിലായിരുന്നതു കൊണ്ട് ഇനിഷ്യല്‍ ഡിസ്‌കഷന്‍ മാത്രമാണ് ഉണ്ടായിരുന്നത്. നമ്മളോട് സഹകരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ സഹകരിക്കുന്നു എന്നു മാത്രം. ഒരു പക്ഷേ മോഹന്‍ലാല്‍ അഭിനയിച്ചതു കൊണ്ട് കേരളത്തില്‍ ഒരു മൈലേജ് ഉണ്ടാകുമെന്നുള്ളതല്ലാതെ മറ്റൊന്നും സംഭവിക്കാനില്ലെന്നും ഡോ. ബിജു പറയുന്നു.
എന്റെ സിനിമയില്‍ ആര് അഭിനയിച്ചാലും അതു കാണിക്കുന്നത് അന്താരാഷ്ട്രാവേദികളിലാണ്. അവിടെ ആര്‍ക്കും മോഹന്‍ലാലിനെയും അറിയില്ല, മമ്മൂട്ടിയേയും അറിയില്ല. അതുകൊണ്ട് അതില്‍ ആര് അഭിനയിക്കുന്നു എന്നത് എന്നെ സംബന്ധിച്ച പ്രശ്നമുള്ള കാര്യം അല്ല. കാരണം ആ സിനിമകള്‍ കാണിക്കുന്നതു യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമൊക്കെയാണ്. അതുകൊണ്ടു സിനിമയുടെ ക്വാളിറ്റി മാത്രമാണ് അതില്‍ വിഷയം. ആര് അഭിനയിക്കുന്നു എന്നതു വിഷയമല്ല.
ഇനി ഒരു സ്‌ക്രിപ്റ്റുമായി മോഹന്‍ലാലിനെ സമീപിക്കുമോ എന്ന ചോദ്യത്തിന് മോഹന്‍ലാലിന് താല്‍പ്പര്യം ഉണ്ടെങ്കില്‍ തന്റെ സിനിമകളില്‍ അഭിനയിക്കാമെന്നും അല്ലാതെ തനിക്ക് വലിയ താല്‍പ്പര്യം ഒന്നും ഇല്ല എന്നായിരുന്നു ഡോ: ബിജുവിന്റെ പ്രതികരണം.

 • അമലാ പോള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി
 • അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച് നിങ്ങള്‍ സിനിമയില്‍ കാണും: ദിലീപിന്റെ പുതിയ പോസ്റ്റ്
 • ആട് 2 വിന്റെ ഷൂട്ടിങ്ങിനിടെ പൃഥ്വിരാജിനെ 'കൊല്ലാന്‍ 'പോയ കഥ പറഞ്ഞു ജയസൂര്യ
 • അക്രമരാഷ്ട്രീയം പ്രമേയമാക്കിയ 'ഈട'യ്ക്ക് കണ്ണൂരില്‍ അപ്രഖ്യാപിത വിലക്ക്
 • ലാല്‍-മമ്മൂക്ക ലെജന്റ്‌സിനൊപ്പം അഭിനയിക്കുമ്പോള്‍ മാത്രമേ അഭിനയ പഠനം പൂര്‍ണമാകൂ: നമിത
 • മലയാളത്തിലെ ഭൂരിഭാഗം നടന്മാരും നടിമാരോട് ലൈംഗികതാല്‍പര്യം ഉള്ളവര്‍ ; വഴങ്ങാത്തവരെ ഒഴിവാക്കും -സജിതാ മഠത്തില്‍
 • സിനിമയില്‍ പശു വേണ്ടെന്ന് സെന്‍സര്‍ ബോര്‍ഡ്; ഒന്നും മനസിലാകുന്നില്ലെന്ന് സലീംകുമാര്‍
 • നായകനെ കാണുന്നത് അച്ഛന്റെ സ്ഥാനത്ത്; പ്രണയരംഗങ്ങള്‍ വേണ്ടെന്ന് നയന്‍താര
 • 'ആമി'യില്‍ വിദ്യാബാലന്‍ നായികയായിരുന്നെങ്കില്‍ ലൈംഗികത കടന്നുവന്നേനെ - കമല്‍ പറയുന്നു
 • ഗുണ്ടാത്തലവന്റെ വധഭീഷണിയ്ക്ക് പിന്നാലെ സല്‍മാന്റെ ലൊക്കേഷനില്‍ നാടകീയ സംഭവങ്ങള്‍ ; ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway