സിനിമ

തമിഴകത്തിന് പുതിയ 'തലൈവി' ; ആരാധകരുടെ വിശേഷണം ഏറ്റെടുത്ത് നയന്‍താര


തമിഴകത്ത് തലൈവി എന്ന വിളിപ്പേര് ജയലളിതയ്ക്കു മാത്രമായിരുന്നു ഇതുവരെ. എന്നാല്‍ അമ്മയുടെ മരണത്തോടെ ആ തലൈവി പട്ടത്തിന് പുതിയ ഒരാള്‍കൂടി എത്തിയിരിക്കുന്നു. കഴിഞ്ഞദിവസം പുതിയ സിനിമ ആറം സിനിമയുടെ പ്രചരണാര്‍ഥം ചെന്നൈയിലെത്തിയ നയന്‍താരയാണ് ഈ പട്ടത്തിന് അര്‍ഹയായത്. ചടങ്ങിനെത്തിയ നയന്‍താരയെ ആരാധകര്‍ സ്വീകരിച്ചത് 'എങ്കള്‍ തലൈവി നയന്‍താര' എന്ന ആര്‍പ്പുവിളികളോടെയായിരുന്നു. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിന് പിന്നാലെയാണ് തലൈവി പട്ടം കൂടി നയന്‍താരയെ തേടിയെത്തുന്നത്.

സിനിമയിലെ വിവാദങ്ങള്‍ക്ക് വിരാമമിട്ട് വേറിട്ട പാതയിലൂടെയാണ് നയന്‍താരയുടെ സമീപകാല സഞ്ചാരം. ഗ്ലാമര്‍വേഷങ്ങളില്‍ നിന്ന് മാറി ക്യാരക്ടര്‍ റോളുകളിലാണ് നടിയുടെ ഇപ്പോഴത്തെ ശ്രദ്ധ. പുതിയ ചിത്രം ആറം അത് തെളിയിക്കുകയും ചെയ്യുന്നു. തമിഴ്‌നാടിന്റെ സമകാലിക രാഷ്ട്രീയസാഹചര്യങ്ങളും സാമൂഹികപ്രശ്‌നങ്ങളും കൈകാര്യം ചെയ്യുന്ന ചിത്രത്തിന് വന്‍വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. തമിഴില്‍ നായകപ്രാധന്യമില്ലാതെ ഒറ്റയ്‌ക്കൊരു സിനിമ വിജയിപ്പിക്കുക അത്ര എളുപ്പമല്ല. പക്ഷെ തനിക്കത് സാധിക്കുമെന്ന് മായ പോലെയുള്ള സിനിമകളിലൂടെ നയന്‍താര തെളിയിച്ചതാണ്.


രജനികാന്തിനെയും വിജയിയുമൊക്കെ തലൈവ എന്നും ദളപതി എന്നും വിശേഷിപ്പിക്കുമ്പോഴും ഇതുവരെ ആര്‍ക്കും തലൈവിപട്ടം നല്‍കാന്‍ തമിഴ് ജനത തയാറായിട്ടില്ല. ആഭരണങ്ങളും മേക്കപ്പുമില്ലാതെ നീല ബ്ലൗസും സാരിയുമായി തികച്ചും സിംപിളായി എത്തിയ നയന്‍താരയെ കണ്ടാല്‍ തലൈവി എന്ന് വിളിക്കാന്‍ തോന്നിപ്പോകുമെന്നാണ് ആരാധകരുടെ പക്ഷം. ആരാധകരുടെ തലൈവി വിളിയ്ക്ക് താരം കൈ കൂപ്പി അഭിവാദ്യങ്ങള്‍ അറിയിക്കുകയും ചെയ്തു. ഭാവിയില്‍ ഒരു രാഷ്ട്രീയ റോളിന് കൂടി നയന്‍സിനെ പ്രേരിപ്പിക്കുന്നതാവും ഈ തലൈവി പട്ടം.


 • അമലാ പോള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി
 • അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച് നിങ്ങള്‍ സിനിമയില്‍ കാണും: ദിലീപിന്റെ പുതിയ പോസ്റ്റ്
 • ആട് 2 വിന്റെ ഷൂട്ടിങ്ങിനിടെ പൃഥ്വിരാജിനെ 'കൊല്ലാന്‍ 'പോയ കഥ പറഞ്ഞു ജയസൂര്യ
 • അക്രമരാഷ്ട്രീയം പ്രമേയമാക്കിയ 'ഈട'യ്ക്ക് കണ്ണൂരില്‍ അപ്രഖ്യാപിത വിലക്ക്
 • ലാല്‍-മമ്മൂക്ക ലെജന്റ്‌സിനൊപ്പം അഭിനയിക്കുമ്പോള്‍ മാത്രമേ അഭിനയ പഠനം പൂര്‍ണമാകൂ: നമിത
 • മലയാളത്തിലെ ഭൂരിഭാഗം നടന്മാരും നടിമാരോട് ലൈംഗികതാല്‍പര്യം ഉള്ളവര്‍ ; വഴങ്ങാത്തവരെ ഒഴിവാക്കും -സജിതാ മഠത്തില്‍
 • സിനിമയില്‍ പശു വേണ്ടെന്ന് സെന്‍സര്‍ ബോര്‍ഡ്; ഒന്നും മനസിലാകുന്നില്ലെന്ന് സലീംകുമാര്‍
 • നായകനെ കാണുന്നത് അച്ഛന്റെ സ്ഥാനത്ത്; പ്രണയരംഗങ്ങള്‍ വേണ്ടെന്ന് നയന്‍താര
 • 'ആമി'യില്‍ വിദ്യാബാലന്‍ നായികയായിരുന്നെങ്കില്‍ ലൈംഗികത കടന്നുവന്നേനെ - കമല്‍ പറയുന്നു
 • ഗുണ്ടാത്തലവന്റെ വധഭീഷണിയ്ക്ക് പിന്നാലെ സല്‍മാന്റെ ലൊക്കേഷനില്‍ നാടകീയ സംഭവങ്ങള്‍ ; ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway