നാട്ടുവാര്‍ത്തകള്‍

അവാര്‍ഡ് നിശകളില്‍ താരങ്ങള്‍ പങ്കെടുക്കരുതെന്ന് ഫിലിം ചേംബര്‍, ആ പൂതി മനസ്സില്‍ വച്ചാല്‍ മതിയെന്ന് 'അമ്മ'


ചാനലുകളെ ബഹിഷ്കരിക്കുന്നതിന്റെ ഭാഗമായി അവാര്‍ഡ് നിശകളില്‍ താരങ്ങള്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ വിളിച്ചു ചേര്‍ത്ത യോഗം അലസി പിരിഞ്ഞു. നിര്‍ദേശം അംഗീകരിക്കാനാകില്ലെന്ന് താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ പ്രതിനിധികള്‍ കടുത്ത നിലപാടെടുത്തതോടെയാണ് ചര്‍ച്ച അലസിയത്. ഒടുവില്‍ വിശദമായ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനമെടുക്കാമെന്ന ധാരണയില്‍ യോഗം പിരിഞ്ഞു. തിങ്കളാഴ്ച രാവിലെ പത്തോടെ ആരംഭിച്ച ചര്‍ച്ച തുടക്കം മുതല്‍ കലുഷിതമായിരുന്നു. അടുത്ത മൂന്ന് വര്‍ഷത്തേക്ക് ചാനലുകള്‍ നടത്തുന്ന താരനിശകളില്‍ അമ്മ അംഗങ്ങള്‍ പങ്കെടുക്കരുതെന്നായിരുന്നു ഫിലിം ചേംബര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഈ ആവശ്യത്തെ അമ്മ പ്രതിനിധികളായെത്തിയ ഇന്നസെന്റ്, ഗണേശ്കുമാര്‍, ഇടവേള ബാബു തുടങ്ങിയവര്‍ എതിര്‍ത്തതോടെ ചര്‍ച്ച ബഹളത്തിലേക്ക് നീങ്ങി. ഇന്നസെന്റും ഗണേശ്കുമാറും നിലപാടറിയിച്ച ശേഷം ചര്‍ച്ച പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ മടങ്ങി. ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

ഫിലിം ചേംബറിന്റെ ഇപ്പോഴത്തെ ഭാരവാഹികളെല്ലാം പുതുമുഖങ്ങളായതിനാല്‍ മറ്റ് സംഘടനകളിലെ അംഗങ്ങളെ പരിചയപ്പെടുന്നതിന് വേണ്ടിയാണ് യോഗം വിളിച്ചതെന്നായിരുന്നു ചേംബര്‍ പ്രസിഡന്റ് കെ.വിജയകുമാര്‍ ചര്‍ച്ചയ്ക്കുശേഷം പറഞ്ഞത്. മറ്റു കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തിട്ടില്ല. സിനിമാ മേഖലയ്ക്ക് ഗുണകരമായ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഗുണകരമല്ലാത്തവ ഒഴിവാക്കണമെന്നും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുമ്പ് കളക്ഷന്‍ കുറയുന്നു എന്ന കാരണം പറഞ്ഞു താരങ്ങള്‍ക്കു ഫിലിം ചേമ്പര്‍ വിലക്ക് കൊണ്ടുവന്നിരുന്നു. അത് പാളിയതോടെയാണ് ചെറിയ സിനിമകള്‍ ചാനലുകള്‍ വാങ്ങാന്‍ തയാറാകുന്നില്ല എന്ന കാരണം പറഞ്ഞു ബഹിഷ്‌കരണത്തിന് കോപ്പുകൂട്ടിയത്. എന്നാല്‍ മലയാളത്തിലെ പ്രമുഖ താരങ്ങളില്‍ ഭൂരിഭാഗവും ചാനലുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ ഫിലിം ചേംബര്‍ ലക്‌ഷ്യം നടക്കില്ലെന്നു ഉറപ്പായിരുന്നു.

  • ഭര്‍ത്താവിനെതിരെ പരാതിയുമായി ഭാര്യ പോലീസ് സ്റ്റേഷനില്‍ , പ്രണയഗാനം പാടി പ്രശ്‌നം പരിഹരിച്ച് ഭര്‍ത്താവ്
  • 'കടക്ക് പുറത്തി'ന് ശേഷം 'മാറി നില്‍ക്കവിടുന്ന്; 'മാധ്യമങ്ങളെ ആട്ടിയോടിച്ചു വീണ്ടും പിണറായി
  • ദുബായില്‍ പുട്ടുകട ഉദ്ഘാടനത്തിന് പോകാന്‍ പാസ്‌പോര്‍ട്ട് നല്‍കണമെന്ന് ദിലീപ് ഹൈക്കോടതിയില്‍
  • തോമസ് ചാണ്ടിയെ ന്യായീകരിച്ചും സിപിഐയെ കുറ്റപ്പെടുത്തിയും ദേശാഭിമാനി മുഖപ്രസംഗം
  • പ്രതിയാക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിക്കെതിരേ വ്യാജതെളിവുകള്‍ ഉണ്ടാക്കുകയാണു സന്ധ്യയുടെ അന്വേഷണെശെലി- ആരോപണവുമായി ദിലീപ്
  • ദിലീപിനു പിന്നാലെ സഹോദരന്‍ അനൂപിനെയും ദീര്‍ഘമായി ചോദ്യം ചെയ്തു
  • തോമസ് ചാണ്ടിക്കും മുഖ്യമന്ത്രിക്കുമെതിരെ അലന്‍സിയര്‍ പാന്റിന്റെ സിപ് തുറന്നിട്ട് പ്രതിഷേധിച്ചു
  • രാജിവച്ചാലും തോമസ് ചാണ്ടിയെ വെറുതെവിടില്ല; കൈയേറ്റത്തില്‍ തുടര്‍നടപടിക്ക് നിര്‍ദ്ദേശം
  • അസാധാരണ സാഹചര്യം അസാധാരണ നടപടിക്ക് കാരണമായി: മുഖ്യമന്ത്രിക്ക് കാനത്തിന്റെ മറുപടി
  • രാജിവെക്കേണ്ടി വന്നത് ഒരു ഘടകക്ഷിയുടെ നിലപാട് കാരണം; മന്ത്രിസ്ഥാനം ഒഴിച്ചിടുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി തോമസ് ചാണ്ടി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway