യു.കെ.വാര്‍ത്തകള്‍

ബ്രക്സിറ്റ് ബില്‍ പാര്‍ലമെന്റിന്റെ മുന്നിലേയ്ക്ക്; എതിര്‍ത്തും അനുകൂലിച്ചും എംപിമാര്‍


ലണ്ടന്‍ : യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ ഉരുത്തിരിയുന്ന ഉടമ്പടി വ്യവസ്ഥകള്‍ അംഗീകരിച്ച് നിയമമാക്കുന്ന ബ്രക്സിറ്റ് ബില്ല് പാര്‍ലമെന്റിന്റെ മുന്നിലേയ്ക്ക്. ബില്‍ പാര്‍ലമെന്റിന്റെ അനുമതിക്കായി അവതരിപ്പിക്കുമെന്ന് ബ്രക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവീസ് പാര്‍ലമെന്റില്‍ വ്യക്തമാക്കി. ഭരണ കക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ബ്രക്സിറ്റ് അനുകൂലികളുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് അന്തിമകരാര്‍ പാര്‍ലമെന്റിന്റെ അനുമതിക്കായി സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പാര്‍ലമെന്റിന്റെ അനുമതിക്കായി സമര്‍പ്പിക്കുന്ന ബ്രക്സിറ്റ് ഉടമ്പടി വ്യവസ്ഥകള്‍ പാര്‍ലമെന്റ് അംഗീകരിച്ചാലും ഇല്ലെങ്കിലും ഹിതപരിശോധനാഫലം മാനിച്ച് ബ്രക്സിറ്റ് നടപ്പാക്കുമെന്ന സര്‍ക്കാരിന്റെ കടുംപിടുത്തതില്‍ നിന്നുള്ള തിരിച്ചുപോക്കാണിത്. പുതിയ തീരുമാനത്തെ ലേബര്‍ പാര്‍ട്ടി സ്വാഗതം ചെയ്തു.


എന്നാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാതെ ഇതിന്മേല്‍ വീണ്ടുമൊരു ഹിതപരിശോധന വേണമെന്നാണു ബ്രക്സിറ്റിന്റെ കടുത്ത വിമര്‍ശകരായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നിലപാട്.

പാര്‍ലമെന്റിന്റെ മുന്നിലെത്തുന്ന ബില്ലില്‍ പൗരാവകാശങ്ങളും സാമ്പത്തിക ബാധ്യതയും നേട്ടങ്ങളും മറ്റ് മാറ്റങ്ങളുമെല്ലാം കൃത്യമായി വ്യക്തമാകും.


ബ്രക്സിറ്റ് ചര്‍ച്ചകള്‍ ആറുവട്ടം പൂര്‍ത്തിയായിട്ടും നിര്‍ണായക വിഷയങ്ങളില്‍ തീരുമാനത്തിലെത്താന്‍ ഇരുകൂട്ടര്‍ക്കും കഴിഞ്ഞിട്ടില്ല. ഇനിയുമായിട്ടില്ല. ബില്ലിന്റെ കാര്യത്തില്‍ രണ്ടാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് ഇ യു നേതാക്കള്‍ അന്ത്യ ശാസനം നല്‍കുകയും ചെയ്തിരുന്നു. ഇതോടെയാണ് പാര്‍ലമെന്റിന്റെ അനുമതി തേടാന്‍ തെരേസ മേ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.


സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ല്‍ ര​ണ്ടാ​ഴ്​​ച​ക്ക​കം തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും ​ അല്ലാത്തപക്ഷം ​വ്യാ​പാ​ര ച​ര്‍​ച്ച​കള്‍ ഇൗ ​വ​ര്‍​ഷം ന​ട​ക്കി​ല്ലെ​ന്നും യൂ​റോ​പ്യന്‍ ക​മീ​ഷ​ന്‍​സ്​ ചീ​ഫ്​ നെ​ഗോ​ഷ്യേ​റ്റര്‍ മൈ​ക്കി​ള്‍ ബേ​ണി​യര്‍ വ്യ​ക്ത​മാ​ക്കിയിരുന്നു.

ഇ.യു അംഗമായിരിക്കെ ബ്രിട്ടന്‍ ഏറ്റെടുത്ത സാമ്പത്തിക ബാധ്യതകള്‍ പൂര്‍ത്തീകരിക്കുക, ബ്രിട്ടനിലെ \യൂറോപ്യന്‍രാജ്യക്കാരായ പൗരന്മാരുടെ അവകാശങ്ങള്‍ സംബന്ധിച്ച് നയം രൂപവത്കരിക്കുക തുടങ്ങി നിരവധി വിഷയങ്ങളില്‍ കൃത്യമായ നയം എത്രയും വേഗം രൂപവത്കരിക്കണമെന്നാണ് ഇ.യു ആവശ്യപ്പെട്ടിരിക്കുന്നത്. 2019 മാര്‍ച്ച് 29ന് ബ്രക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

 • പ്രാര്‍ത്ഥനകള്‍ വിഫലം: യുകെയില്‍ നിന്നെത്തി കേരളത്തിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റായി മാറിയ സി​. ഡോ. മര്‍സലീയൂസ് അന്തരിച്ചു
 • എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും ദാമ്പത്യത്തിന്റെ പ്ലാറ്റിനം ജൂബിലി നിറവില്‍
 • ഡ്രൈവിംഗ് ടെസ്റ്റ് കടുപ്പമാക്കുന്നതിനെതിരെ എക്‌സാമിനര്‍മാര്‍ സമരത്തിന്
 • വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്ന കേസില്‍ ഷാജന്‍ സ്കറിയയ്ക്ക് 35000 പൗണ്ട് പിഴ ശിക്ഷ
 • ബ്രക്സിറ്റ് ബില്ലില്‍ സര്‍ക്കാര്‍ കോമണ്‍സില്‍ ആദ്യ കടമ്പ പിന്നിട്ടു; വെല്ലുവിളി ബാക്കി
 • സാമുവലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം വൈകിട്ട് ചങ്ങനാശേരിയില്‍
 • പഴയ 10 പൗണ്ട് നോട്ടുകളുടെ കാലാവധി മാര്‍ച്ച് 1ന് അവസാനിക്കും; ഇത് യുകെ സ്റ്റൈല്‍
 • റഷ്യക്കെതിരെ തെരേസ മേ; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു; തെരഞ്ഞെടുപ്പുകളില്‍ കൈകടത്തുന്നു-
 • ചര്‍ച്ചയ്ക്കായി ഡൗണിംഗ് സ്ട്രീറ്റിലെത്തിയെ ടിവി പ്രൊഡ്യൂസര്‍ക്കുനേരെ ലൈംഗികാതിക്രമം!
 • ഇംഗ്ലണ്ടിലും വെയില്‍സിലുമുള്ളവരുടെ തോക്കുകള്‍ സറണ്ടര്‍ ചെയ്യണം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway