യു.കെ.വാര്‍ത്തകള്‍

ചര്‍ച്ചയ്ക്കായി ഡൗണിംഗ് സ്ട്രീറ്റിലെത്തിയെ ടിവി പ്രൊഡ്യൂസര്‍ക്കുനേരെ ലൈംഗികാതിക്രമം!

ലണ്ടന്‍ : ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ കാര്യാലയം ആയ ഡൗണിംഗ് സ്ട്രീറ്റിലും സ്ത്രീകള്‍ക്ക് നേരെ അതിക്രമം! മന്ത്രിമാരും എംപിമാരും ലൈംഗികവിവാദങ്ങളില്‍ മുഖം നഷ്ടപ്പെട്ടു നില്‍ക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയ ടിവി പ്രൊഡ്യൂസറും രചയിതാവുമായ ഡെയ്‌സി ഗുഡ്‌വിന്‍ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തുന്നത്. ഐടിവിയിലെ ഹിറ്റ് ഡ്രാമ സീരീസായ വിക്ടോറിയയുടെ സ്രഷ്ടാവാണ് 55 കാരിയായ ഡെയ്‌സി.

ഒരു പുതിയ പരിപാടിയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് ഡൗണിംഗ് സ്ട്രീറ്റില്‍ എത്തിയപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അവിടെ വെച്ച് തന്റെ മാറിടത്തില്‍ കയറിപ്പിടിച്ചതായി ഡെയ്‌സി പറഞ്ഞു. തന്നെ ബോണ്ട് ഗേള്‍ എന്ന് വിശേഷിപ്പിച്ച ഉദ്യോഗസ്ഥന്റെ മുഖത്ത് നോക്കി 'എന്താ എന്റെ മാറിടത്തില്‍ പിടിക്കുകയാണോ?' എന്ന് ദേഷ്യപ്പെട്ടു ചോദിച്ചതോടെ ഇളിഭ്യച്ചിരിയോടെ ഇയാള്‍ കൈമാറ്റുകയായിരുന്നു എന്നാല്‍ ഈ സമയത്ത് ഇത് റിപ്പോര്‍ട്ട് ചെയ്യേണ്ട സംഭവമായി കരുതിയില്ല എന്നാണ് ഡെയ്‌സി പറഞ്ഞത്. പക്ഷെ വെസ്റ്റ്മിനിസ്റ്ററില്‍ നിരവധി സ്ത്രീകള്‍ ഇത്തരം ചൂഷണം നേരിട്ട കഥകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് ഏഴുവര്‍ഷം മുമ്പ് തനിക്കു നേരിടേണ്ടിവന്ന അനുഭവം ഡെയ്‌സി വെളിപ്പെടുത്തിയത്. റേഡിയോ ടൈംസിലാണ് ഡെയ്‌സി തന്റെ അനുഭവങ്ങള്‍ വിവരിച്ചത്.


'കാമറൂണ്‍ പ്രധാനമന്ത്രിയായി ഇരിക്കവെയാണ് ഡൗണിംഗ് സ്ട്രീറ്റില്‍ ഒരു ടെലിവിഷന്‍ പ്രോഗ്രാമിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കായി എത്തിയത്. ഒരു ഡിന്നറിനിടെയാണ് ഈ ഉദ്യോഗസ്ഥനെ കാണുന്നതും, ഇമെയിലിലൂടെ ഇദ്ദേഹം ഫോളോ അപ്പ് ചെയ്യുകയും ചെയ്തു. ഇയാളെ കാണാനായി കാത്തിരിക്കവെ ഡൗണിംഗ് സ്ട്രീറ്റില്‍ നിന്നും ചെറുതായി ഒരു ഡ്രിങ്ക് കഴിച്ചു. ഈ ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തി ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം അത്ഭുതപ്പെടുത്തിക്കൊണ്ട് കാല്‍ ഞാനിരുന്ന കസേരയിലേക്ക് നീട്ടിവെച്ചു. സണ്‍ഗ്ലാസില്‍ നിങ്ങള്‍ ബോണ്ട് ഗേളിനെ പോലുണ്ടെന്ന് അഭിപ്രായവും പറഞ്ഞു. വിഷയം മാറ്റാനായി ഞാന്‍ ടിവി പരിപാടിയെക്കുറിച്ച് പറഞ്ഞു. ചര്‍ച്ച കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ യാതൊരു കൂസലുമില്ലാതെ അയാള്‍ കൈ എന്റെ മാറിടത്തില്‍ വെച്ചു. അത് ചോദ്യം ചെയ്തതോടെ അയാള്‍ കൈ പിന്‍വലിക്കുകയായിരുന്നു'-ഡെയ്‌സി പറയുന്നു.


സംഭവം പരാതിയായി ഉന്നയിക്കപ്പെട്ടതോടെ ഇതിനെക്കുറിച്ചു അന്വേഷണം വരും. ആ ഉദ്യോഗസ്ഥന്‍ മാത്രമല്ല, സ്ത്രീകളോട് മോശമായി പെരുമാറുന്ന മറ്റു ഉദ്യോഗസ്ഥര്‍ക്കും തിരിച്ചടിയാവും ഇനി ഉണ്ടാവുക.

 • പ്രാര്‍ത്ഥനകള്‍ വിഫലം: യുകെയില്‍ നിന്നെത്തി കേരളത്തിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റായി മാറിയ സി​. ഡോ. മര്‍സലീയൂസ് അന്തരിച്ചു
 • എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും ദാമ്പത്യത്തിന്റെ പ്ലാറ്റിനം ജൂബിലി നിറവില്‍
 • ഡ്രൈവിംഗ് ടെസ്റ്റ് കടുപ്പമാക്കുന്നതിനെതിരെ എക്‌സാമിനര്‍മാര്‍ സമരത്തിന്
 • വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്ന കേസില്‍ ഷാജന്‍ സ്കറിയയ്ക്ക് 35000 പൗണ്ട് പിഴ ശിക്ഷ
 • ബ്രക്സിറ്റ് ബില്ലില്‍ സര്‍ക്കാര്‍ കോമണ്‍സില്‍ ആദ്യ കടമ്പ പിന്നിട്ടു; വെല്ലുവിളി ബാക്കി
 • സാമുവലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം വൈകിട്ട് ചങ്ങനാശേരിയില്‍
 • പഴയ 10 പൗണ്ട് നോട്ടുകളുടെ കാലാവധി മാര്‍ച്ച് 1ന് അവസാനിക്കും; ഇത് യുകെ സ്റ്റൈല്‍
 • റഷ്യക്കെതിരെ തെരേസ മേ; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു; തെരഞ്ഞെടുപ്പുകളില്‍ കൈകടത്തുന്നു-
 • ബ്രക്സിറ്റ് ബില്‍ പാര്‍ലമെന്റിന്റെ മുന്നിലേയ്ക്ക്; എതിര്‍ത്തും അനുകൂലിച്ചും എംപിമാര്‍
 • ഇംഗ്ലണ്ടിലും വെയില്‍സിലുമുള്ളവരുടെ തോക്കുകള്‍ സറണ്ടര്‍ ചെയ്യണം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway