യു.കെ.വാര്‍ത്തകള്‍

റഷ്യക്കെതിരെ തെരേസ മേ; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു; തെരഞ്ഞെടുപ്പുകളില്‍ കൈകടത്തുന്നു-

ലണ്ടന്‍ : സൈബര്‍ ലോകത്ത് നാശം വിതയ്ക്കാനും, പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുമാണ് റഷ്യ ശ്രമിക്കുന്നതെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും തെരഞ്ഞെടുപ്പുകളില്‍ കൈകടത്താനും ശ്രമിക്കുന്നതായും പ്രധാനമന്ത്രി തെരേസ മേ. പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ പാശ്ചാത്യ ലോകത്ത് അസ്വസ്ഥത വിതയ്ക്കാനുള്ള ശ്രമത്തിലാണ്. നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് അറിയാം. എന്നാല്‍ നിങ്ങള്‍ അതില്‍ വിജയിക്കില്ല', റഷ്യയെ അഭിസംബോധന ചെയ്യുന്ന രീതിയില്‍ ലണ്ടനില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. സൈബര്‍ ലോകത്ത് നാശം വിതയ്ക്കാനും, പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുമാണ് റഷ്യ ഇറങ്ങിയിരിക്കുന്നത്. ജര്‍മ്മന്‍ പാര്‍ലമെന്റിലും, ഡാനിഷ് പ്രതിരോധ മന്ത്രാലയത്തിലും നടന്ന ഹാക്കിംഗ് ഇതിന്റെ ഭാഗമാണെന്നും അവര്‍ ആരോപിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ കൈകടത്തിയെന്ന് പറയുന്നത് നാണക്കേടാണെന്നും മേ അഭിപ്രായപ്പെട്ടു. നീണ്ട ഇടവേളയ്ക്കു ശേഷം ഇതാദ്യമായാണ് ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി റഷ്യയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നത്.
ബ്രക്‌സിറ്റ് വോട്ടെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായെന്നും വാര്‍ത്തകളുണ്ടായിരുന്നു.
റഷ്യമായി പുതിയൊരു ശീതയുദ്ധം നടക്കുന്നു എന്നാണ് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള കടുത്ത വിമര്‍ശനം സൂചിപ്പിക്കുന്നത്. അടുത്തമാസം വിദേശകാര്യമന്ത്രി ബോറിസ് ജോണ്‍സണ്‍ മോസ്‌കോ സന്ദര്‍ശിക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ രൂക്ഷ വിമര്‍ശനം

 • ഭാവിയിലെ ക്‌നാനായ മിഷനുകളില്‍ ക്‌നാനായ തനിമ ഉറപ്പുവരുത്തണമെന്ന് യു.കെ.കെ.സി.എ
 • വത്തിക്കാന്റെ നിര്‍ദേശം ക്‌നാനായ സമുദായം തള്ളി, ഇനിയെന്ത്?
 • ബ്രിട്ടീഷ് എയര്‍വേസ് പൈലറ്റ് കുടിച്ചു ലക്കുകെട്ടു; ടേക്ക് ഓഫിന് മുമ്പ് അറസ്റ്റ്, യാത്രക്കാര്‍ രക്ഷപ്പെട്ടു
 • യുകെയില്‍ പെട്രോള്‍ ,ഡീസല്‍ വില മൂന്നുവര്‍ഷത്തെ ഉയരത്തില്‍
 • മഞ്ഞുരുക്കാന്‍ ട്രംപുമായി തെരേസ മേ ദാവോസില്‍ കൂടിക്കാഴ്ച നടത്തും
 • വത്തിക്കാന്റെ നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ ഇന്ന് യു.കെ.കെ.സി.എ യുടെ അടിയന്തര യോഗം, ക്‌നാനായ മിഷനുകളും ചാപ്ലയന്‍സിയും ചര്‍ച്ചയാകും
 • അമേരിക്കയിലെ ക്‌നാനായ ഇടവകകളില്‍ മാറിവിവാഹം കഴിച്ച ക്‌നാനായക്കാര്‍ക്ക് അംഗത്വം നല്‍കണമെന്ന് വത്തിക്കാന്‍
 • മേയറുടെ ഓഫീസിന് പ്രവര്‍ത്തിക്കാന്‍ കുടുംബങ്ങള്‍ 10 പൗണ്ട് അധികമായി നല്‍കണം
 • ബ്രക്‌സിറ്റ് ബില്‍ കോമണ്‍സ് പാസാക്കി, ഇനി പ്രഭുസഭയ്ക്കു മുന്നിലേയ്ക്ക്
 • സ്ത്രീകളെ അനാവശ്യമായി മസാജ് ചെയ്ത ഇന്ത്യന്‍ ഡോക്ടര്‍ക്ക് 10 വര്‍ഷം ജയിലഴി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway