യു.കെ.വാര്‍ത്തകള്‍

പഴയ 10 പൗണ്ട് നോട്ടുകളുടെ കാലാവധി മാര്‍ച്ച് 1ന് അവസാനിക്കും; ഇത് യുകെ സ്റ്റൈല്‍

ലണ്ടന്‍ : നോട്ടുകള്‍ എങ്ങനെ ഫലപ്രദമായി പിന്‍വലിയ്ക്കാം എന്നതിന് ബ്രിട്ടണ്‍ തന്നെ മാതൃക. പഴയ 10 പൗണ്ട് നോട്ടുകളുടെ കാലാവധി മാര്‍ച്ച് 1 വരെ മാത്രമായിരിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അറിയിച്ചിരിക്കുകയാണ്. പുതിയ പ്ലാസ്റ്റിക് നോട്ടുകള്‍ അവതരിപ്പിച്ചതോടെയാണ് പഴയ പേപ്പര്‍ നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സെപ്റ്റംബര്‍ 14നായിരുന്നു പത്ത് പൗണ്ടിന്റെ പ്ലാസ്റ്റിക് നോട്ടുകള്‍ നിലവില്‍ വന്നത്. 2018 മാര്‍ച്ച് ഒന്ന് മുതല്‍ പഴയ നോട്ടുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ലെങ്കിലും അതിനു മുമ്പ് ബാങ്കുകളില്‍ അവ മാറ്റിയെടുക്കാന്‍ സൗകര്യമുണ്ടായിരിക്കുമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് അറിയിച്ചു. 2000 നവംബര്‍ 7നാണ് ചാള്‍സ് ഡാര്‍വിന്റെ ചിത്രത്തോടുകൂടിയ 10 പൗണ്ടിന്റെ പഴയ നോട്ട് അവതരിപ്പിച്ചത്.


അന്ധര്‍ക്കും ഭാഗികമായി അന്ധതയുള്ളവര്‍ക്കും തിരിച്ചറിയാനുള്ള ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയ ആദ്യത്തെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നോട്ടാണ് പുതിയ പ്ലാസ്റ്റിക് നോട്ടുകള്‍. പ്ലാസ്റ്റിക് നോട്ടുകള്‍ അവതരിപ്പിച്ചതിനു ശേഷം ഇപ്പോള്‍ വിനിമയത്തിലുള്ള 10 പൗണ്ട് നോട്ടുകളില്‍ 55 ശതമാനവും പ്ലാസ്റ്റിക് നോട്ടായി മാറിക്കഴിഞ്ഞു. 359 മില്യന്‍ പേപ്പര്‍ നോട്ടുകളും നിലവിലുണ്ട്. നോവലിസ്റ്റ് ജെയിന്‍ ഓസ്റ്റന്റെ ചിത്രമാണ് ഈ നോട്ടിലുള്ളത്. കുറഞ്ഞത് 5 വര്‍ഷമെങ്കിലും ഒരു നോട്ടിന് ആയുസുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരോധിച്ച 5 പൗണ്ടിന്റെ പേപ്പര്‍ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ഇപ്പോഴും കഴിയുമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് അറിയിച്ചിട്ടുണ്ട്.5 പൗണ്ടിന്റെ പ്ലാസ്റ്റിക് നോട്ടുകള്‍ ഇറക്കിയപ്പോള്‍ മൃഗക്കൊഴുപ്പ് നിര്‍മാണത്തില്‍ ഉപയോഗിക്കുന്നുണ്ടെന്നത് വിവാദമായിരുന്നു. ഇത് പിന്‍വലിക്കണമെന്ന ആവശ്യം ബാങ്ക് ഓഫ് ഇംഗ്ലണ്ട് തള്ളിയിരുന്നു.

 • ഭാവിയിലെ ക്‌നാനായ മിഷനുകളില്‍ ക്‌നാനായ തനിമ ഉറപ്പുവരുത്തണമെന്ന് യു.കെ.കെ.സി.എ
 • വത്തിക്കാന്റെ നിര്‍ദേശം ക്‌നാനായ സമുദായം തള്ളി, ഇനിയെന്ത്?
 • ബ്രിട്ടീഷ് എയര്‍വേസ് പൈലറ്റ് കുടിച്ചു ലക്കുകെട്ടു; ടേക്ക് ഓഫിന് മുമ്പ് അറസ്റ്റ്, യാത്രക്കാര്‍ രക്ഷപ്പെട്ടു
 • യുകെയില്‍ പെട്രോള്‍ ,ഡീസല്‍ വില മൂന്നുവര്‍ഷത്തെ ഉയരത്തില്‍
 • മഞ്ഞുരുക്കാന്‍ ട്രംപുമായി തെരേസ മേ ദാവോസില്‍ കൂടിക്കാഴ്ച നടത്തും
 • വത്തിക്കാന്റെ നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ ഇന്ന് യു.കെ.കെ.സി.എ യുടെ അടിയന്തര യോഗം, ക്‌നാനായ മിഷനുകളും ചാപ്ലയന്‍സിയും ചര്‍ച്ചയാകും
 • അമേരിക്കയിലെ ക്‌നാനായ ഇടവകകളില്‍ മാറിവിവാഹം കഴിച്ച ക്‌നാനായക്കാര്‍ക്ക് അംഗത്വം നല്‍കണമെന്ന് വത്തിക്കാന്‍
 • മേയറുടെ ഓഫീസിന് പ്രവര്‍ത്തിക്കാന്‍ കുടുംബങ്ങള്‍ 10 പൗണ്ട് അധികമായി നല്‍കണം
 • ബ്രക്‌സിറ്റ് ബില്‍ കോമണ്‍സ് പാസാക്കി, ഇനി പ്രഭുസഭയ്ക്കു മുന്നിലേയ്ക്ക്
 • സ്ത്രീകളെ അനാവശ്യമായി മസാജ് ചെയ്ത ഇന്ത്യന്‍ ഡോക്ടര്‍ക്ക് 10 വര്‍ഷം ജയിലഴി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway