നാട്ടുവാര്‍ത്തകള്‍

മന്ത്രിസഭയില്‍ തുടരാന്‍ അര്‍ഹതയില്ല; തോമസ് ചാണ്ടി അയോഗ്യനെന്ന് ഹൈക്കോടതി


കൊച്ചി: കയ്യേറ്റ വിഷയത്തില്‍ നാനാഭാഗത്തുനിന്നും രാജിയാവശ്യം ഉയരുന്നതിനിടെ മന്ത്രി തോമസ് ചാണ്ടിക്കെതിരെ കോടതിയില്‍ നിന്ന് വീണ്ടും നിരീക്ഷണം. കലക്ടറുടെ റിപ്പോര്‍ട്ട് തോമസ് ചാണ്ടി ചോദ്യം ചെയ്തത് സര്‍ക്കാരിനു തന്നെ തിരിച്ചടിയായി.സര്‍ക്കാരിന് കൂട്ടുത്തരവാദിത്തമില്ലേ എന്ന ഭരണഘടനാപരമായ പ്രശ്‌നമാണ് കോടതി ഉന്നയിച്ചത്.വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട ഗൗരവം കാണിച്ചില്ലെന്നും, സര്‍ക്കാരിലെ കൂട്ടുത്തരവാദിത്വമാണ് കേസ് തെളിയിക്കുന്നതെന്നും കോടതി കണ്ടെത്തി. കോടതിയെ കൂട്ടുപിടിച്ച് തല്‍സ്ഥാനത്ത് തുടരാന്‍ മന്ത്രിക്ക് സാധിക്കില്ല. മന്ത്രിക്ക് മുഖ്യമന്ത്രിയിലും സര്‍ക്കാരിലും വിശ്വാസമില്ലെന്നാണ് തെളിയുന്നതെന്നും കോടതി നിരീക്ഷിച്ചു.

മന്ത്രിസഭാ തീരുമാനത്തെ ചേദ്യം ചെയ്യുന്നത് അപക്വമായ നടപടിയെന്നു കോടതി ചൂണ്ടിക്കാട്ടി. വളരെ അപൂര്‍വ്വമായ കേസെന്നാണ് കോടതി കേസ് പരിഗണിച്ചവേളയില്‍ പറഞ്ഞത്. സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനമെടുത്ത് ആലപ്പുഴ കളക്ടര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിനെ സര്‍ക്കാരിന്റെ ഭാഗമായ മന്ത്രി തന്നെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നായിരുന്നു കോടതി പറഞ്ഞത്. ഇത് ഭരണഘടനാ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. മന്ത്രി നിഷ്‌കളങ്കനെങ്കില്‍ കളക്ടര്‍ക്കുമുന്നില്‍ തെളിയിക്കണമെന്നും കോടതി പറഞ്ഞു.

മന്ത്രിസഭയുടെ നിര്‍ദ്ദേശപ്രകാരം കളക്ടര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്യാന്‍ മന്ത്രിസഭയിലെ ഒരംഗത്തിന് സാധിക്കുമോ എന്നാണ് കോടതി ചോദിച്ചത്. ഇത് ഭരണഘടനാ തത്വങ്ങള്‍ക്കു വിരുദ്ധമല്ലേ എന്നും ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. ഭരണ സംവിധാനത്തെ ചോദ്യം ചെയ്യാന്‍ മന്ത്രിക്ക് എന്താണ് അധികാരമെന്നും കോടതി ചോദിച്ചു. റിട്ട് ഹര്‍ജിയില്‍ സ്വകാര്യ വ്യക്തികള്‍ക്ക് സര്‍ക്കാരിനെ ചോദ്യം ചെയ്യാമെന്നിരിക്കെ തോമസ് ചാണ്ടി മന്ത്രി എന്ന പേരിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

തോമസ് ചാണ്ടിയുടെ ഹര്‍ജി ചോദ്യം ചെയ്യാത്ത സര്‍ക്കാര്‍ നടപടി ആശ്ചര്യപ്പെടുത്തുന്നുവെന്ന് കോടതി പരാമര്‍ശിച്ചപ്പോഴാണ് സ്‌റ്റേറ്റ് അറ്റോര്‍ണി നിലപാട് മാറ്റിയത്. തോമസ് ചാണ്ടി കോടതിയെ സമീപിക്കേണ്ടത് കലക്ടറുടെ റിപ്പോര്‍ട്ടില്‍ എന്തെങ്കിലും നടപടി എടുക്കുമ്പോഴായിരുന്നു. റിപ്പോര്‍ട്ടില്‍ എതിര്‍പ്പുണ്ടായിരുന്നുവെങ്കില്‍ തോമസ് ചാണ്ടി കലക്ടറെയാണ് നിലപാട് അറിയിക്കേണ്ടിയിരുന്നതെന്നും സ്‌റ്റേറ്റ് അറ്റോര്‍ണി പറഞ്ഞു. ആദ്യഘട്ടത്തില്‍ തോമസ് ചാണ്ടിയെ ന്യായീകരിക്കുന്ന നിലപാടായിരുന്നു സ്‌റ്റേറ്റ് അറ്റോര്‍ണി സ്വീകരിച്ചിരുന്നത്. തോമസ് ചാണ്ടി മന്ത്രിയാകുന്നതിന് മുന്‍പുള്ള വിഷയത്തിലാണ് ഹര്‍ജി എന്നായിരുന്നു അറ്റോര്‍ണി ചൂണ്ടിക്കാട്ടിയിരുന്നത്.

എന്നാല്‍ 2014ല്‍ കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എന്തുകൊണ്ട് നടപടിയെടുത്തില്ല, അന്വേഷണം നടത്തിയില്ല എന്ന മറുചോദ്യമാണ് കോടതി നടത്തിയത്. ഇതോടെ അറ്റോര്‍ണിക്ക് ഉത്തരം മുട്ടി. • തല്‍ക്കാലം ഒരു മുന്നണിയിലേക്കുമില്ലെന്ന് മാണി; സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടി
 • സുനന്ദ പുഷ്‌ക്കറിന്റെ മരണം: ശശി തരൂരിനെ ഫോറന്‍സിക് സൈക്കോളജിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി
 • അമ്മയെ സ്വഭാവദൂഷ്യമുള്ളവളാക്കുന്നത് വേദനിപ്പിക്കുന്നെന്ന് ജിത്തുവിന്റെ സഹോദരി
 • നഷ്ടം തിട്ടപ്പെടുത്താനും സഭയുടെ ഭൂമി ഇടപാട് അന്വേഷിക്കാനും അഞ്ചംഗ സമിതി
 • ജിത്തുവിന്റെ കൊലപാതകം: ജയമോളുടെ മൊഴി കളവെന്ന് ജിത്തുവിന്റെ മുത്തച്ഛനും മുത്തശ്ശിയും
 • കുറ്റം ഏറ്റു പറഞ്ഞു ജയമോള്‍ കോടതിയില്‍ കുഴഞ്ഞു വീണു
 • ദിലീപിന് തിരിച്ചടി; കുറ്റപത്രം ചോര്‍ന്നെന്ന പരാതിയില്‍ അന്വേഷണമില്ല
 • ശ്രീജിത്തിന്റെ ഐതിഹാസിക സമരം ലക്ഷ്യത്തിലേക്ക്; ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കും
 • സ്വന്തം വിവാഹ മോചനത്തെക്കുറിച്ചു പ്രതിഭാ ഹരി
 • വൈദികനാവാന്‍ കൊതിച്ച ജിത്തുവിന് മാതാവ് കരുതിവച്ചതു ക്രൂരമായ മരണം; കൂസലില്ലാതെ പൊലീസിന് മുന്നില്‍ കൊലപ്പെടുത്തിയവിധം കാണിച്ച് ജയമോള്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway