നാട്ടുവാര്‍ത്തകള്‍

ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ കുറ്റസമ്മതം; ഫെനി ബാലകൃഷ്ണനെ പോളിഗ്രാഫ് ടെസ്റ്റിനു വിധേയമാക്കണം - സരിത


കൊട്ടാരക്കര: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ വീണ്ടും സരിത എസ് നായര്‍. തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്തിട്ടുണ്ടെന്ന ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ സ്വയം കുറ്റം സമ്മതിക്കുന്നതിനു തുല്യമാണെന്ന് കേസിലെ മുഖ്യപ്രതി കൂടിയായ സരിത ചൂണ്ടിക്കാട്ടി. രണ്ടു കേസുകളില്‍ ജാമ്യം എടുക്കുന്നതിനായി കൊട്ടാരക്കര കോടതിയില്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. സരിത. ഉമ്മന്‍ ചാണ്ടിയെയും യുഡിഎഫ് നേതാക്കളെയും പ്രതിരോധത്തിലാക്കുന്നതായിരുന്നു സോളാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട്. സോളാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് നവംബര്‍ ഒമ്പതിനു വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി കമ്മീഷന്റെ റിപ്പോര്‍ട്ട് സഭയില്‍ വച്ചത്.
താന്‍ ബ്ലാക്‌മെയിലിനു വിധേയനായെന്ന ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ അദ്ദേഹത്തിന്റെ കുറ്റസമ്മതമായി വേണം കാണേണ്ടതെന്ന് സരിത അഭിപ്രായപ്പെട്ടു.നേരത്തേ മുഖ്യമന്ത്രിയായിരുന്ന ഒരാള്‍ താന്‍ ബ്ലാക്‌മെയിലിങിനു വിധേയനായിട്ടുണ്ടെന്ന് പറയുന്നത് ഭൂഷണമല്ല. അദ്ദേഹം സ്വയം തരം താഴുകയാണ് ഇതിലൂടെ സംഭവിച്ചതെന്നും സരിത കൊട്ടാരക്കരയില്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ ഒരാള്‍ ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്നാണ് ഉമ്മന്‍ ചാണ്ടി നേരത്തേ വെളിപ്പെടുത്തിയത്. എന്നാല്‍ ഇയാളുടെ പേര് അദ്ദേഹം പുറത്തുപറഞ്ഞിരുന്നില്ല.

നേരത്തേ പുറത്തുവന്നിട്ടുള്ള കത്തുകള്‍ താന്‍ തന്നെ എഴുതിയതാണെന്നു സരിത ആവര്‍ത്തിച്ചു. എഴുതായും വായിക്കാനുമറിയുന്ന വ്യക്തിയാണ് താന്‍. കത്തില്‍ പേപ്പറിന്റെ ഇരുവശങ്ങളിലും എഴുതിയിട്ടുണ്ട്. 25 പുറമുള്ള കത്ത് സോളാര്‍ കമ്മീഷന്‍ തന്നെ നേരത്തേ പരിഗണിച്ചതാണെന്നും സരിത വ്യക്തമാക്കി.

കത്ത് താന്‍ എഴുിതയത് അല്ലെന്ന തരത്തില്‍ ചിലര്‍ ആരോപണമുന്നയിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സംശയമുള്ളവര്‍ ഇവ ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കാമെന്നും സരിത തുറന്നടിച്ചു. ഫെനി ബാലകൃഷ്ണന്‍ തൊഴിലിനോട് നീതി പുലര്‍ത്താത്ത വ്യക്തിയാണ്. വിവാദങ്ങള്‍ കത്തി നില്‍ക്കുമ്പേള്‍ പേരെടുക്കാനുള്ള ശ്രമമാണ് അയാള്‍ നടത്തുന്നതെന്ന് സരിത ആരോപിച്ചു. കലക്കവെള്ളത്തില്‍ ചൂണ്ടയിടുന്ന വ്യക്തിയാണ് ഫെനി ബാലകൃഷ്ണന്‍. അയാളെ പോളിഗ്രാഫ് ടെസ്റ്റിനു വിധേയനാക്കിയാല്‍ എല്ലാ സത്യവും പുറത്തുവരുമെന്നും സരിത കൂട്ടിച്ചേര്‍ത്തു.

രണ്ടു കേസുകളില്‍ കൊട്ടാരക്ക ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സരിതയ്ക്കു ജാമ്യം അനുവദിച്ചത്. തന്റെ അഭിഭാഷകനായ ടൈറ്റത് തോമസിനോടൊപ്പം കോടതി ഒന്നിലാണ് സരിതയെത്തിയത്. ചെക്ക് തട്ടിപ്പ് കേസിലും വാഹനാപകട കേസിലുമാണ് സരിതയ്ക്കു ജാമ്യം ലഭിച്ചത്. കൊട്ടാക്കര മൈലം പള്ളിക്കല്‍ സ്വദേശിനിയായ ജെമിനിഷയുടെ പക്കല്‍ നിന്നും 3,80,000 രൂപ ചെക്ക് നല്‍കി കൈപ്പറ്റിയ കേസില്‍ ജാമ്യം എടുത്ത ശേഷം സരിത തുടര്‍ച്ചയായി കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. 2015 മെയ് 17ന് എംസി റോഡില്‍ വച്ച് സരിത സഞ്ചരിച്ച കാര്‍ ബൈക്കുമായി കൂട്ടിയിടിച്ചതാണ് രണ്ടാമത്തെ കേസ്. ചെക്ക് കേസ് ഡിസംബര്‍ 16നു കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.

 • ഭര്‍ത്താവിനെതിരെ പരാതിയുമായി ഭാര്യ പോലീസ് സ്റ്റേഷനില്‍ , പ്രണയഗാനം പാടി പ്രശ്‌നം പരിഹരിച്ച് ഭര്‍ത്താവ്
 • 'കടക്ക് പുറത്തി'ന് ശേഷം 'മാറി നില്‍ക്കവിടുന്ന്; 'മാധ്യമങ്ങളെ ആട്ടിയോടിച്ചു വീണ്ടും പിണറായി
 • ദുബായില്‍ പുട്ടുകട ഉദ്ഘാടനത്തിന് പോകാന്‍ പാസ്‌പോര്‍ട്ട് നല്‍കണമെന്ന് ദിലീപ് ഹൈക്കോടതിയില്‍
 • തോമസ് ചാണ്ടിയെ ന്യായീകരിച്ചും സിപിഐയെ കുറ്റപ്പെടുത്തിയും ദേശാഭിമാനി മുഖപ്രസംഗം
 • പ്രതിയാക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിക്കെതിരേ വ്യാജതെളിവുകള്‍ ഉണ്ടാക്കുകയാണു സന്ധ്യയുടെ അന്വേഷണെശെലി- ആരോപണവുമായി ദിലീപ്
 • ദിലീപിനു പിന്നാലെ സഹോദരന്‍ അനൂപിനെയും ദീര്‍ഘമായി ചോദ്യം ചെയ്തു
 • തോമസ് ചാണ്ടിക്കും മുഖ്യമന്ത്രിക്കുമെതിരെ അലന്‍സിയര്‍ പാന്റിന്റെ സിപ് തുറന്നിട്ട് പ്രതിഷേധിച്ചു
 • രാജിവച്ചാലും തോമസ് ചാണ്ടിയെ വെറുതെവിടില്ല; കൈയേറ്റത്തില്‍ തുടര്‍നടപടിക്ക് നിര്‍ദ്ദേശം
 • അസാധാരണ സാഹചര്യം അസാധാരണ നടപടിക്ക് കാരണമായി: മുഖ്യമന്ത്രിക്ക് കാനത്തിന്റെ മറുപടി
 • രാജിവെക്കേണ്ടി വന്നത് ഒരു ഘടകക്ഷിയുടെ നിലപാട് കാരണം; മന്ത്രിസ്ഥാനം ഒഴിച്ചിടുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി തോമസ് ചാണ്ടി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway