നാട്ടുവാര്‍ത്തകള്‍

ശശികലയുടെയും ബന്ധുക്കളുടെയും സ്ഥാപനങ്ങളിലും ജയടിവിയിലും നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് 1400 കോടി!


ചെന്നൈ: അനധികൃത സ്വത്ത്സമ്പാദനകേസില്‍ ജയിലില്‍ കഴിയുന്ന എ.ഐ.ഡി.എം.കെ നേതാവ് വി കെ ശശികലയുടെയും ബന്ധുക്കളുടെയും ഉടമസ്ഥതയില്‍ ഉള്ള സ്ഥാപനങ്ങളിലും ജയ ടിവിയിലും നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് 1400 കോടിയുടെ സ്വത്ത്.
കഴിഞ്ഞയാഴ്ചയാണ് ഐ.ടി ഡിപ്പാര്‍ട്ട്‌മെന്റ് ശശികലയുടെ സഹായികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും ശശികലയുടെ സഹോദരപുത്രനായ വിവേക് ജയരാജന്‍ സി.ഇ.ഒ ആയ ജയ ടി.വിയിലും റെയ്ഡ് നടത്തിയത്.
എകദേശം എഴ് കോടി രൂപയും, അഞ്ച് കോടി വിലമതിക്കുന്ന സ്വര്‍ണ്ണവും പരിശോധനയില്‍ കണ്ടെത്തി. ഡയമണ്ട് ആഭരണങ്ങള്‍ സൂക്ഷിച്ച 15ഓളം ബാങ്ക് ലോക്കറുകള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. പരിശോധനയില്‍ നിരവധി രേഖകളും കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പ്രാഥമിക പരിശോധനയില്‍ 1430 കോടിയുടെ കണക്കില്‍പ്പെടാത്ത സ്വത്ത് കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൂടുതല്‍ സ്ഥലങ്ങളില്‍ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി വിവേക് ജയരാമനെ ചോദ്യം ചെയ്യലുകള്‍ക്ക് വിധേയമാക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു.
തമിഴ്നാട്ടില്‍ വിവിധഭാഗങ്ങളില്‍ നവംബര്‍ 9 ന് റെയ്ഡുകള്‍ നടത്തിയിരുന്നു. തഞ്ചാവൂരിലെ ശശികലയുടെ ഭര്‍ത്താവിന്റെ വീടും, തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട്ടിലെ എസ്റ്റേറ്റുകളും തുടരന്വേഷണത്തിനായി പരിശോധന നടത്തിയിരുന്നു.
കേന്ദ്രരാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ റെയ്ഡെന്ന് ശശികലയുടെ സഹോദരപുത്രന്‍ ടി.ടി.വി ദിനകരന്‍ ആരോപിച്ചു.

 • തല്‍ക്കാലം ഒരു മുന്നണിയിലേക്കുമില്ലെന്ന് മാണി; സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടി
 • സുനന്ദ പുഷ്‌ക്കറിന്റെ മരണം: ശശി തരൂരിനെ ഫോറന്‍സിക് സൈക്കോളജിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി
 • അമ്മയെ സ്വഭാവദൂഷ്യമുള്ളവളാക്കുന്നത് വേദനിപ്പിക്കുന്നെന്ന് ജിത്തുവിന്റെ സഹോദരി
 • നഷ്ടം തിട്ടപ്പെടുത്താനും സഭയുടെ ഭൂമി ഇടപാട് അന്വേഷിക്കാനും അഞ്ചംഗ സമിതി
 • ജിത്തുവിന്റെ കൊലപാതകം: ജയമോളുടെ മൊഴി കളവെന്ന് ജിത്തുവിന്റെ മുത്തച്ഛനും മുത്തശ്ശിയും
 • കുറ്റം ഏറ്റു പറഞ്ഞു ജയമോള്‍ കോടതിയില്‍ കുഴഞ്ഞു വീണു
 • ദിലീപിന് തിരിച്ചടി; കുറ്റപത്രം ചോര്‍ന്നെന്ന പരാതിയില്‍ അന്വേഷണമില്ല
 • ശ്രീജിത്തിന്റെ ഐതിഹാസിക സമരം ലക്ഷ്യത്തിലേക്ക്; ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കും
 • സ്വന്തം വിവാഹ മോചനത്തെക്കുറിച്ചു പ്രതിഭാ ഹരി
 • വൈദികനാവാന്‍ കൊതിച്ച ജിത്തുവിന് മാതാവ് കരുതിവച്ചതു ക്രൂരമായ മരണം; കൂസലില്ലാതെ പൊലീസിന് മുന്നില്‍ കൊലപ്പെടുത്തിയവിധം കാണിച്ച് ജയമോള്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway