സിനിമ

തിരുവിതാംകൂറിന്റെ മാര്‍ത്താണ്ഡ വര്‍മയാകാന്‍ പല്‍വാള്‍ദേവന്‍ മലയാളത്തിലേക്ക്


ഇനി ബ്രാഹ്‌മാണ്ഡ ചരിത്ര സിനിമകളുടെ കാലമാണ് മലയാള സിനിമയില്‍. മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം ചരിത്ര പുരുഷനാകാന്‍ ഒരുങ്ങുകയാണ് ബാഹുബലിയിലെ പല്‍വാള്‍ദേവന്‍ ആയ തെലൂങ്ക് സൂപ്പര്‍ താരം റാണ ദഗ്ഗുബാട്ടി. തിരുവിതാംകൂറിനെ പടവെട്ടിയും പിടിച്ചടക്കിയും വളര്‍ത്തിയെടുത്ത ഉഗ്രപ്രതാപി മാര്‍ത്താണ്ഡ വര്‍മയായാണ് പല്‍വാള്‍ദേവന്‍ മലയാളത്തില്‍ അരങ്ങേറുന്നത്.


കെ.മധു ഒരുക്കുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ-ദി കിങ് ഓഫ് ട്രാവന്‍കൂര്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് റാണ ദഗ്ഗുബാട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ട്വിറ്ററിലൂടെയാണ് റാണ ഇക്കാര്യം വെളിപ്പെടുത്തിയത്. അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ-തിരുവിതാംകൂര്‍ മഹാരാജാവാണ് എന്റെ കഥാപാത്രം.

ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. റോബിന്‍ തിരുമല തിരക്കഥ ഒരുക്കി സെവന്‍ ആര്‍ട്‌സ് മോഹന്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെ.മധുവാണ്-റാണ ട്വിറ്ററില്‍ കുറിച്ചു.


ചിത്രത്തിന്റെ സംഘട്ടനം കൈകാര്യം ചെയ്യുക പീറ്റര്‍ ഹെയ്‌നാണ്. ഓസ്‌ക്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ശബ്ദവിന്യാസം. ക്യാമറ ആര്‍. മാധി. സംഗീതം കീരവാണി, കലാസംവിധാനം മനു ജഗത്ത്, ഗാനങ്ങള്‍:കെ.ജയകുമാര്‍, ഷിബു ചക്രവര്‍ത്തി, പ്രഭാ വര്‍മ.

  • വനിതകളുടെ ഫുട്‌ബോള്‍ മത്സരത്തിനു റഫറി ബോളിവുഡ് താരം ജോണ്‍ ഏബ്രഹാം
  • ന്യൂയോര്‍ക്ക് തെരുവില്‍ സഹനടനെ ചുംബിക്കുന്ന പ്രിയങ്കയുടെ ചിത്രം വൈറല്‍
  • ശ്രീകുമാര്‍ മേനോന്റെ ദ്വിഭാഷാ ചിത്രത്തില്‍ മഞ്ജുവാര്യര്‍ , നായകന്‍ മാധവന്‍
  • ഇനികാണാം, പ്രിയങ്കയുടെ തനി കോട്ടയം അച്ചായത്തിയെ
  • പാവപ്പെട്ട കുട്ടികള്‍ക്കായി തന്റെ വിലയേറിയ വിവാഹ സമ്മാനങ്ങള്‍ ലേലത്തിനുവച്ച് സാമന്ത
  • കന്നഡയിലെയും തമിഴിലെയും നിര്‍മാതാക്കള്‍ കിടപ്പറയിലേക്ക് ക്ഷണിച്ചു- ദുല്‍ഖറിന്റെ നായികയുടെ വെളിപ്പെടുത്തല്‍
  • മോഹന്‍ലാലിന്റെ അപരന്‍ മദന്‍ലാല്‍ വീണ്ടും വെള്ളിത്തിരയിലേക്ക്; മടങ്ങിവരവും വിനയന്‍ ചിത്രത്തിലൂടെ
  • 'മേക്ക്അപ്പ് റൂമില്‍ ഏസി ഇല്ലാത്തതിന്റെ പേരില്‍ ഫുള്‍ ക്രൂവിനെ പോസ്റ്റാക്കി നിര്‍ത്തിയ നടിയാണ് റിമയെന്ന്
  • പത്മാവതിന്റെ വിലക്ക് സുപ്രീംകോടതി നീക്കി; 25ന് റിലീസ്
  • അവന്‍ എനിക്ക് മകനെ പോലെ; സിനിമാ ലോകത്തേക്ക് പ്രവേശിക്കുന്ന പ്രണവിന് ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway