നാട്ടുവാര്‍ത്തകള്‍

നിഷാമിന്റെ ഭാര്യയെ വീട്ടുകാര്‍ ഇറക്കിവിട്ടു, ജയിലിലെ കോടീശ്വരന്റെ കുടുംബവും സാമ്രാജ്യവും തകര്‍ച്ചയില്‍

തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട കോടീശ്വരന്‍ നിഷാമിന്റെ ബിസിനസ് സാമ്രാജ്യം തകരുന്നു. നിഷാമിന്റെ ബീഡി കമ്പനിയും ഫ്‌ളാറ്റ് വില്പനയുമെല്ലാം ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. റിയല്‍ എസ്റ്റേറ്റ് ബിസിനസിന്റെ ഭാഗമായുള്ള കെട്ടിടസമുച്ചയങ്ങളുടെ വില്‍പ്പന കുറഞ്ഞു, പല പ്രോജക്ടുകളും പകുതിക്കു വച്ച് നിലച്ചു, നിഷാമിന്റേതായതിനാല്‍ ഫ്‌ലാറ്റുകള്‍ വാങ്ങാന്‍ ആരും തയാറാവുന്നില്ല എന്നിങ്ങനെയാണ് പ്രചാരണം. രണ്ടു വര്‍ഷമായി മുഹമ്മദ് നിഷാം ഇപ്പോള്‍ ഇരുമ്പഴിക്കുള്ളിലാണ്. ജയിലിലായിരിക്കുമ്പോഴും നിഷാമിനെ സഹായിക്കാനാളുണ്ടായിരുന്നു. ജയിലിനകത്തിരുന്നും ബിസിനസ് കാര്യങ്ങള്‍ നോക്കാന്‍ കഴിഞ്ഞിരുന്നു.

നിഷാമിന്റെ സഹായികളെല്ലാം പിന്‍വലിഞ്ഞതോടെ നിഷാം ഒറ്റപ്പെട്ട നിലയിലായി. ഇതിനിടെ, ബിസിനസ് നോക്കി നടത്തുന്നതും പണമിടപാടുകളും സംബന്ധിച്ചു സഹോദരങ്ങളും ബന്ധുക്കളുമായി തര്‍ക്കവും തുടങ്ങി. വിവിധ സ്ഥാപനങ്ങള്‍ നടത്തുന്ന നിഷാമിന്റെ ബിസിനസിന്റെ പകുതി ഓഹരി രണ്ടു സഹോദരന്മാരുടെയും ഉമ്മയുടെയും മറ്റു രണ്ടുപേരുടെയും പേരിലാണ്. ഭാര്യയ്ക്ക് ഇതില്‍ ഇടപെടാനാവാത്ത സ്ഥിതിയുമായി. ഇതോടെയാണ് ബിസിനസ് തകരുന്നുവെന്ന പ്രചാരണം ശക്തമായത്. നിഷാമിന്റെ ഭാര്യയും മകനും അവരുടെ വീട്ടിലാണിപ്പോള്‍.

നിഷാമിന്റെ വിവാഹത്തിന് ആദ്യമേ വീട്ടുകാര്‍ എതിരായിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബമായാരുന്നുവെന്നതാണ് പ്രശ്നം. അതുകൊണ്ടുതന്നെ ഇവരെ അടുപ്പിക്കാതിരിക്കാനും ശ്രമമുണ്ടായി. തന്റെ ഭാര്യക്കുപോലും ബിസിനസില്‍ ഇടപെടാനാവില്ലെന്നു നിഷാം പരാതിപ്പെടുകയും ചെയ്തിരുന്നു.

  • ഭര്‍ത്താവിനെതിരെ പരാതിയുമായി ഭാര്യ പോലീസ് സ്റ്റേഷനില്‍ , പ്രണയഗാനം പാടി പ്രശ്‌നം പരിഹരിച്ച് ഭര്‍ത്താവ്
  • 'കടക്ക് പുറത്തി'ന് ശേഷം 'മാറി നില്‍ക്കവിടുന്ന്; 'മാധ്യമങ്ങളെ ആട്ടിയോടിച്ചു വീണ്ടും പിണറായി
  • ദുബായില്‍ പുട്ടുകട ഉദ്ഘാടനത്തിന് പോകാന്‍ പാസ്‌പോര്‍ട്ട് നല്‍കണമെന്ന് ദിലീപ് ഹൈക്കോടതിയില്‍
  • തോമസ് ചാണ്ടിയെ ന്യായീകരിച്ചും സിപിഐയെ കുറ്റപ്പെടുത്തിയും ദേശാഭിമാനി മുഖപ്രസംഗം
  • പ്രതിയാക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിക്കെതിരേ വ്യാജതെളിവുകള്‍ ഉണ്ടാക്കുകയാണു സന്ധ്യയുടെ അന്വേഷണെശെലി- ആരോപണവുമായി ദിലീപ്
  • ദിലീപിനു പിന്നാലെ സഹോദരന്‍ അനൂപിനെയും ദീര്‍ഘമായി ചോദ്യം ചെയ്തു
  • തോമസ് ചാണ്ടിക്കും മുഖ്യമന്ത്രിക്കുമെതിരെ അലന്‍സിയര്‍ പാന്റിന്റെ സിപ് തുറന്നിട്ട് പ്രതിഷേധിച്ചു
  • രാജിവച്ചാലും തോമസ് ചാണ്ടിയെ വെറുതെവിടില്ല; കൈയേറ്റത്തില്‍ തുടര്‍നടപടിക്ക് നിര്‍ദ്ദേശം
  • അസാധാരണ സാഹചര്യം അസാധാരണ നടപടിക്ക് കാരണമായി: മുഖ്യമന്ത്രിക്ക് കാനത്തിന്റെ മറുപടി
  • രാജിവെക്കേണ്ടി വന്നത് ഒരു ഘടകക്ഷിയുടെ നിലപാട് കാരണം; മന്ത്രിസ്ഥാനം ഒഴിച്ചിടുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി തോമസ് ചാണ്ടി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway