സിനിമ

എന്നെക്കൊണ്ട് റിമിയെ കെട്ടിക്കാന്‍ അപ്പച്ചന് ആഗ്രഹമുണ്ടായിരുന്നു- കുഞ്ചാക്കോ ബോബന്‍ , എന്തേ പാലായ്ക്ക് വന്നില്ലെന്ന് റിമി

റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബനെ പ്രണയിക്കാനും വിവാഹം കഴിക്കാനും ആഗ്രഹിക്കാത്ത ആരാധികമാര്‍ കാണില്ല. അനിയത്തിപ്രാവ്, നിറം തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധികമാരുടെ മനസ്സിലിടം നേടിയ ചാക്കോച്ചന്‍ ഇന്നും യുവത്വത്തിന്റെ പ്രതീകമാണ്. എന്നാല്‍ ചാക്കോച്ചന്റെ വീട്ടുകാര്‍ക്ക് ഒരാഗ്രഹമുണ്ടായിരുന്നു. എന്താണെന്നല്ലേ..
റിമി ടോമിയെക്കൊണ്ട് കുഞ്ചാക്കോ ബോബനെ കെട്ടിക്കാന്‍ വീട്ടുകാര്‍ ആലോചിച്ചിരുന്നു.
'റിമി ടോമിയെക്കൊണ്ട് തന്നെ കെട്ടിക്കാന്‍ അപ്പച്ചന് ആഗ്രഹമുണ്ടായിരുന്നു' വെന്ന് ചാക്കോച്ചന്‍ തന്നെയാണ് വെളിപ്പെടുത്തിയത്.


ഏഷ്യാനെറ്റ് കോമഡി അവാര്‍ഡ് നിശയ്ക്കിടെയാണ് ചാക്കോച്ചന്‍ റിമിക്കുമുന്നില്‍ ഇക്കാര്യം തുറന്നു പറഞ്ഞത്. എന്നാല്‍ 'താന്‍ കോളേജ് കാലഘട്ടം മുതല്‍ ചാക്കോച്ചന്റെ കടുത്ത ആരാധികയായിരുന്നുവെന്നും, അപ്പച്ചന് അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നുവെങ്കില്‍ ഒന്നു പാലാ വരെ വന്നൂടായിരുന്നോ..?' എന്നുമാണ് റിമി പ്രതികരിച്ചത്. റിമയുടെ ആഗ്രഹപ്രകാരം ചാക്കോച്ചന്‍ കെട്ടിപ്പിടിക്കുകയും ചെയ്തു.

തമാശകളുമായി ഇരുവരും ചേര്‍ന്ന് വേദിയെ പൊട്ടിച്ചിരിപ്പിച്ചാണ് മടങ്ങിയത്. പരിപാടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

വീഡിയോ

 • അമ്മയുടെ വഴിയേ ലിസിയുടെ മകള്‍ കല്യാണിയും സിനിമയിലേക്ക്: ടീസര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്
 • ടൊവിനോയും ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ച മായാനദിയുടെ തകര്‍പ്പന്‍ ട്രെയിലറെത്തി
 • ദീപികയുടേയും ബന്‍സാലിയുടെയും തല വെട്ടാന്‍ അഞ്ചുകോടി പ്രഖ്യാപിച്ചു ക്ഷത്രിയ യുവ മഹാസഭ നേതാവ്
 • ഇറാക്കിലെ നഴ്‌സുമാരുടെ ദുരിത ജീവിതം പറഞ്ഞ 'ടേക്ക് ഓഫ്' ഐഎഫ്എഫ്‌ഐ മത്സരവിഭാഗത്തില്‍
 • ആ രംഗത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ അറപ്പ് തോന്നും; ബോളിവുഡ് ചിത്രത്തിലെ അഭിനയത്തെക്കുറിച്ച് റായി ലക്ഷ്മി
 • മെഴ്‌സിഡസ് ബെന്‍സിന്റെ ടയര്‍ ഊരിത്തെറിച്ചു; അമിതാഭ് ബച്ചന്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്
 • തമിഴ് സിനിമാ ചേരുവകളെ ട്രോളി നയന്‍താരയെ വാഴ്ത്തി അമലപോള്‍
 • സിനിമയില്ല, വിവാഹമോചനവും; ഗ്രാനൈറ്റ് ബിസിനസില്‍ വിജയക്കൊടി പാറിച്ചു പ്രിയാരാമന്‍
 • തെലുങ്കിലെ മികച്ച സഹനടനായി മോഹന്‍ലാല്‍; ജനതാ ഗാരേജിന് ആറ് അവാര്‍ഡുകള്‍
 • പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം അനില്‍ കപൂറും മാധുരി ദീക്ഷിതും ഒന്നിക്കുന്നു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway