സ്പിരിച്വല്‍

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ വിമന്‍സ് ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു

ബര്‍മിംഹാം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വിമന്‍സ് ഫോറം പ്രസിഡന്റായി ജോളി മാത്യുവും സെക്രട്ടറിയായി ഷൈനി സാബുവും ട്രഷററായി ഡോ. മിനി നെല്‍സണും വൈസ് പ്രസി ഡന്റായി സോണിയ ജോണിയും ജോയിന്റ് സെക്രട്ടറിയായി ഓമന ലിജോയും എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സായി സജി വിക്ടര്‍, ജിന്‍സി ഷിബു, ബെറ്റി ലാല്‍, വല്‍സമ്മ ജോയി, റ്റാന്‍സി പാലാട്ടി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

ഞായറാഴ്ച ബര്‍മിംഹാം കാസില്‍വേയിലെ സെന്റ് ജെറാള്‍ഡ്സ് സ്‌കൂള്‍ ഓഡിറ്റോറിയ ത്തില്‍ വെച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്.


രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വിമെന്‍സ് ഫോറം രൂപത ഡയറക്ടര്‍ റവ. സി. ഡോ. മേരിആന്‍ സി. എം. സി., ഫാ. സോജി ഓലിക്കല്‍, ഫാ. ജെയിസണ്‍ കരിപ്പായി, ഫാ. ഫാന്‍സുവ പ ത്തില്‍, സി. ഷാരോണ്‍ സി. എം. സി. തുടങ്ങിയവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ പതിനായിരം സ്ത്രീകളുടെ നവീകരണവും ശാക്തീകരണവും അതിലൂടെ നവസുവിശേഷവത്കരണവുമാണ് വിമന്‍സ് ഫോറം ലക്ഷ്യമിടുന്നതെന്ന് അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.

 • മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ നാളെ ലോങ്ങ്‌സൈറ്റ് സെന്റ്. ജോസഫ് ദേവാലയത്തില്‍
 • ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമൂഹം അയ്യപ്പ പൂജയും, മകരവിളക്ക് മഹോത്സവവും ഭക്തിനിര്‍ഭരമായി ആഘോഷിച്ചു
 • വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും
 • കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും 20ന്
 • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി നയിക്കുന്ന നൈറ്റ് വിജില്‍ സൗത്താപ്ടണില്‍
 • ഇംഗ്ലണ്ടിലെ മണ്ഡലവിളക്കും മകരസംക്രമപൂജയും, അയ്യപ്പഭജനവും ഹേവാര്‍ഡ്‌സ് ഹീത്ത് ഹിന്ദുസമാജത്തിന്റെ നേതൃത്വത്തില്‍ 14ന്
 • ഫാ.സോജി ഓലിക്കലിനൊപ്പം ഫാ.നടുവത്താനിയും ബ്ര. സന്തോഷ് ടി യും- രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 13ന്
 • ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ ക്രിസ്തുമസ് ചാരിറ്റിക്ക് ലഭിച്ചത് 1570 പൗണ്ട്
 • മനോര്‍ പാര്‍ക്കിലെ സെന്റ് സ്റ്റീഫന്‍സ് പളളിയില്‍ ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍ ഫെബ്രുവരി 10 ന്
 • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി നയിക്കുന്ന കുടുംബനവീകരണ ധ്യാനം ഫെബ്രുവരിയില്‍ സൗത്താപ്ടണില്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway