നാട്ടുവാര്‍ത്തകള്‍

മന്ത്രിസഭാ യോഗത്തിന് തോമസ് ചാണ്ടി; പ്രതിഷേധിച്ച് സിപിഐ മന്ത്രിമാര്‍ ബഹിഷ്കരിച്ചു


തിരുവനന്തപുരം: ആരോപണവിധേയനായ ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ പുറത്താക്കാത്തതില്‍ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചു. മന്ത്രിസഭാ യോഗത്തില്‍ തോമസ് ചാണ്ടിക്കൊപ്പം ഇരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഐയുടെ തീരുമാനം. സിപിഐ നേതൃത്വം ഇക്കാര്യം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഇ.ചന്ദ്രശേഖരനെ രാവിലെ അറിയിച്ചു. സിപിഐയുടെ നാല് മന്ത്രിമാരും രാവിലെ സെക്രട്ടേറിയറ്റിലേക്ക് എത്തിയെങ്കിലും മന്ത്രി ഇ.ചന്ദ്രശേഖരന്റെ മുറിയില്‍ ഇരിക്കുകയായിരുന്നു.

രാവിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തിന് എത്തിയത്. തോമസ് ചാണ്ടി ഇന്ന് രാജിവയ്ക്കുമെന്നായിരുന്നു പൊതുവെയുള്ള പ്രതീക്ഷ. എന്നാല്‍ തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കണ്ടിട്ട് മന്ത്രിസഭാ യോഗത്തിനെത്തുകയാണ് ചെയ്തത്. ഇതോടെയാണ് സിപിഐ മന്ത്രിമാരുടെ പ്രതിഷേധം. ഇത്രയും ആരോപണ വിധേയനായ മന്ത്രിയെ പുറത്താക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയോടുള്ള പ്രതിഷേധമായാണ് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്.സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ഇത് മുന്നണിക്ക് ഉണ്ടാക്കിയിരിക്കുന്നത്.


കോടതി വിധിന്യായം കിട്ടിക്കഴിഞ്ഞ് രാജിക്കാര്യം മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്നാണ് തോമസ് ചാണ്ടി പറഞ്ഞത്. ഇന്ന് രാവിലെ എട്ടുമണിയോടെ തോമസ്ചാണ്ടിയും ടി പി പീതാംബരനും ക്‌ളിഫ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷം സെക്രട്ടറിയേറ്റില്‍ എത്തിയപ്പോഴാണ് തോമസ്ചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചത്. രാജിവെയ്ക്കുമോ എന്ന ചോദ്യത്തിന് വിധിന്യായം പരിശോധിച്ച ശേഷം മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്നായിരുന്നു മറുപടി. മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് നിശ്ചയമല്ലേ എന്നായിരുന്നു മറുപടി. അതേസമയം മന്ത്രിസഭായോഗത്തിനെത്തിയ പിണറായി വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. നേരത്തേ കയ്യേറ്റ ആരോപണം നിലനില്‍ക്കില്ലെന്നും വിധിപ്പകര്‍പ്പ് പരിശോധിച്ചാല്‍ കുറ്റക്കാരനല്ല എന്ന് വ്യക്തമാകുമെന്ന് മുഖ്യമന്ത്രിയോട് നേരത്തേ നടത്തിയ കൂടിക്കാഴ്ചയില്‍ തോമസ്ചാണ്ടി പറഞ്ഞിരുന്നു.


തോമസ്ചാണ്ടി രാജിവെയ്ക്കണമെന്ന് അഭിപ്രായം പറഞ്ഞ സിപിഐ നേതാക്കളാണ് ഇതോടെ വെട്ടിലായത്. ഇതോടെ എല്‍ഡിഎഫില്‍ പൊട്ടിത്തെറിയുടെ സൂചനകളും പുറത്തുവന്നു. തോമസ്ചാണ്ടി പങ്കെടുത്താല്‍ വിട്ടു നില്‍ക്കുമെന്ന നിലപാട് എടുത്ത സിപിഐയുടെ നാലു മ​‍ന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ നിന്നും വിട്ടു നിന്നു. തോമസ് ചാണ്ടിയുടെ കാര്യത്തില്‍ എല്‍.ഡി.എഫ് തീരുമാനപ്രകാരം, മുഖ്യമന്ത്രി ഉചിതമായ തീരുമാനം കൈക്കൊള്ളും. മന്ത്രിസഭയ്ക്കു കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്ന ഹൈക്കോടതി പരാമര്‍ശം ഗൗരവമുള്ളതാണെന്നും ഇന്നലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

 • ആക്രമിക്കപ്പെട്ട നടിയും ലാലും ഭീഷണിപ്പെടുത്തുന്നതായി പ്രതി മാര്‍ട്ടിന്‍
 • 'ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ല'; ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച് മാണി സി കാപ്പന്‍
 • കാണാതായ പ്രവീണ്‍ തൊഗാഡിയയെ ബോധരഹിതനായി അഹമ്മദാബാദില്‍ നിന്നും കണ്ടെത്തി
 • പരിഹരിക്കപ്പെട്ടതെ സുപ്രിം കോടതിയിലെ പ്രതിസന്ധി; ജഡ്ജിമാര്‍ തമ്മില്‍ വാക്കേറ്റമെന്ന് റിപ്പോര്‍ട്ട്
 • ബോര്‍ഡിങ് പാസ് എടുത്ത യാത്രക്കാരെ കയറ്റാതെ വിമാനം നേരത്തെ പറന്നു
 • പാസ്‌പോര്‍ട്ട് പരിഷ്‌കാരത്തില്‍ പ്രവാസി ലോകത്ത് ആശങ്ക
 • മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കോവൂര്‍ കുഞ്ഞുമോന്‍
 • മൂന്നു വയസ്സുള്ള മകനെ ജൂവലറിയില്‍ ഉപേക്ഷിച്ച് വീട്ടമ്മ കാമുകനൊപ്പം കടന്നു
 • നാല് വയസുകാരിയുടെ കൊല; അമ്മയുടെ കാമുകന് വധശിക്ഷ; അമ്മയ്ക്കു ഇരട്ട ജീവപര്യന്തം
 • ഫ്രീ ടിക്കറ്റ് കള്ളക്കഥ: ഉപഭോക്താക്കള്‍ വഞ്ചിതരാകരുതെന്ന് എമിറേറ്റ്‌സ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway