നാട്ടുവാര്‍ത്തകള്‍

'മിസ്റ്റര്‍ പിണറായി, ഉമ്മന്‍ചാണ്ടിയോട് നിങ്ങള്‍ പറഞ്ഞത്, ഇപ്പോള്‍ നിങ്ങള്‍ക്കും ബാധകമാണ് 'മാണിയുടെ രാജി ആവശ്യപ്പെട്ട പിണറായിയുടെ പോസ്റ്റുമായി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ ഹൈക്കോടതി പരാമര്‍ശമുണ്ടായിട്ടും രാജിവെക്കാതിരുന്ന കെ.എം മാണിയേയും മാണിയെ സംരക്ഷിച്ച അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള പിണറായി വിജയന്റെ പഴയകാല പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ.

'ബാര്‍കോഴയുടെ വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ തന്നെ കെ.എം മാണി രാജിവെക്കണം എന്നും അല്ലെങ്കില്‍ നാണം കെട്ട് പുറത്തുപോകേണ്ടി വരുമെന്ന് ഞങ്ങള്‍ പറഞ്ഞതാണെന്നും മാണി നാണം കെട്ട് പുറത്തേക്ക് പോകേണ്ടി വരുന്ന ഈ അവസ്ഥ ഉണ്ടാക്കിവെച്ചത് ഉമ്മന്‍ചാണ്ടിയാണെന്നു'മുള്ള പിണറായിയുടെ പഴയ പോസ്റ്റ് എടുത്താണ് സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്.

കായല്‍കയ്യേറ്റവുമായി ബന്ധപ്പെട്ട് ചാണ്ടിക്കെതിരെ ഹൈക്കോടതിയില്‍ നിന്നും രൂക്ഷവിമര്‍ശനമുണ്ടായിട്ടും രാജി ആവശ്യപ്പെടാത്ത പിണറായി വിജയന്റെ നിലപാടിനെ വിമര്‍ശിച്ചായിരുന്നു സോഷ്യല്‍ മീഡിയ ഈ പോസ്റ്റ് ഷെയര്‍ ചെയ്യുന്നത്.
മാണിയെന്നിടത്ത് ചാണ്ടിയെന്നും ഉമ്മന്‍ ചാണ്ടിയെന്നിടത്ത് പിണറായിയെന്നും ചേര്‍ത്ത് പോസ്റ്റ് തിരുത്തിയുമാണ് ചിലര്‍ പോസ്റ്റ് ഷെയര്‍ ചെയ്യുന്നത്.
ഹൈക്കോടതിയുടെ നിശിത വിമര്‍ശനത്തിനിരയാകേണ്ടി വന്ന മാണി ഉമ്മന്‍ചാണ്ടി നയിക്കുന്ന സര്‍ക്കാരിന്റെ പ്രതീകമാണെന്ന് പോസ്റ്റില്‍ പറഞ്ഞ പിണറായി സ്വന്തം കാര്യം വന്നപ്പോള്‍ പറഞ്ഞത് മറക്കുന്നത് എന്തുകൊണ്ടാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.


തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ എടുക്കുന്ന നിലപാടിനെതിരെ പാര്‍ട്ടിക്കകത്ത് തന്നെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്രയും വലിയ പരാരമര്‍ശം കോടതിയില്‍ നിന്നും ഉണ്ടായിട്ടും എന്തുകൊണ്ടാണ് മുഖ്യമന്ത്രി രാജിആവശ്യപ്പെടാത്തതെന്ന ചോദ്യം പ്രതിപക്ഷവും ഉയര്‍ത്തിയിരുന്നു.
രാജിയുമായി ബന്ധപ്പെട്ടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനൊന്നും പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി തക്കസമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്ന് മാത്രമായിരുന്നു ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.
എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരനൊപ്പം ഇന്നു രാവിലെ തോമസ് ചാണ്ടി ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയെ കാണാനെത്തിയിരുന്നു.
യോഗശേഷം തോമസ് ചാണ്ടി മാധ്യമങ്ങളോട് വിധിന്യായം വരുന്നതുവരെ കാത്തിരിക്കുമെന്ന നിലപാട് ആവര്‍ത്തിക്കുകയാണുണ്ടായത്. 'വിധിന്യായം വരട്ടേ, അതിനുശേഷം മുഖ്യമന്ത്രി തീരുമാനമെടുക്കും' എന്നായിരുന്നു തോമസ് ചാണ്ടിയുടെ പരാമര്‍ശം.
തോമസ് ചാണ്ടിയുടെ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ നിന്നും രൂക്ഷമായ പരാമര്‍ശമുണ്ടായതിനു പിന്നാലെ ഇന്നലെ രാത്രി എ.കെ.ജി സെന്ററില്‍ മുഖ്യമന്ത്രിയും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചര്‍ച്ച നടത്തിയിരുന്നു.

കായല്‍ കയ്യേറ്റ ആരോപണത്തില്‍ ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ മന്ത്രി നല്‍കിയ ഹര്‍ജി ഹൈക്കോടതി കഴിഞ്ഞദിവസം തള്ളി കോടതി വിമര്‍ശനം നടത്തിയിരുന്നു. സര്‍ക്കാറിനെ എതിര്‍കക്ഷിയാക്കി മന്ത്രിക്കു ഹര്‍ജി നല്‍കാനാവില്ലെന്നും വിലയിരുത്തിയായിരുന്നു കോടതിയുടെ തോമസ് ചാണ്ടിയുടെ ഹര്‍ജി തള്ളിയത്.

 • ആക്രമിക്കപ്പെട്ട നടിയും ലാലും ഭീഷണിപ്പെടുത്തുന്നതായി പ്രതി മാര്‍ട്ടിന്‍
 • 'ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ല'; ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച് മാണി സി കാപ്പന്‍
 • കാണാതായ പ്രവീണ്‍ തൊഗാഡിയയെ ബോധരഹിതനായി അഹമ്മദാബാദില്‍ നിന്നും കണ്ടെത്തി
 • പരിഹരിക്കപ്പെട്ടതെ സുപ്രിം കോടതിയിലെ പ്രതിസന്ധി; ജഡ്ജിമാര്‍ തമ്മില്‍ വാക്കേറ്റമെന്ന് റിപ്പോര്‍ട്ട്
 • ബോര്‍ഡിങ് പാസ് എടുത്ത യാത്രക്കാരെ കയറ്റാതെ വിമാനം നേരത്തെ പറന്നു
 • പാസ്‌പോര്‍ട്ട് പരിഷ്‌കാരത്തില്‍ പ്രവാസി ലോകത്ത് ആശങ്ക
 • മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കോവൂര്‍ കുഞ്ഞുമോന്‍
 • മൂന്നു വയസ്സുള്ള മകനെ ജൂവലറിയില്‍ ഉപേക്ഷിച്ച് വീട്ടമ്മ കാമുകനൊപ്പം കടന്നു
 • നാല് വയസുകാരിയുടെ കൊല; അമ്മയുടെ കാമുകന് വധശിക്ഷ; അമ്മയ്ക്കു ഇരട്ട ജീവപര്യന്തം
 • ഫ്രീ ടിക്കറ്റ് കള്ളക്കഥ: ഉപഭോക്താക്കള്‍ വഞ്ചിതരാകരുതെന്ന് എമിറേറ്റ്‌സ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway