യു.കെ.വാര്‍ത്തകള്‍

സാമുവലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം വൈകിട്ട് ചങ്ങനാശേരിയില്‍

ലണ്ടന്‍ : ഓക്‌സ്‌ഫോര്‍ഡില്‍ ഹൃദയാഘാതം മൂലം ഈ മാസം ആറിന് മരിച്ച ചങ്ങനാശേരി മടുക്കമൂട് സ്വദേശി സാമുവേല്‍ വര്‍ഗീസി(57) ന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ചങ്ങനാശേരിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം വൈകിട്ട് അഞ്ചിന് കുമ്പളത്താനത്തെ സെന്റ് ജോണ്‍സ് മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും.
ഓക്‌സ്‌ഫോര്‍ഡില്‍ പൊതുദര്‍ശനത്തിനു വച്ചിരുന്നില്ല. അതിനാല്‍ ഭാര്യയും മകളും നേരത്തെ നാട്ടിലേക്ക് തിരിച്ചിരുന്നു. നടപടിക്രമങ്ങള്‍ക്കായി മകനായിരുന്നു യുകെയിലുണ്ടായിരുന്നത്.


സാമുവേലിന് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഓക്‌സ്‌ഫോര്‍ഡിലെ ജോണ്‍ റാഡ്ക്ലിഫ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 13 വര്‍ഷമായി ഓക്‌സ്‌ഫോര്‍ഡില്‍ സാമുവേല്‍ വര്‍ഗീസ് കുടുംബസമേതം താമസമാക്കിയിട്ട്.

ഓക്‌സ്‌ഫോര്‍ഡിലെ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്ന വ്യക്തിയായിരുന്നു .സൗദിയില്‍ ജോലി ചെയ്ത ശേഷമാണ് കുടുംബം യുകെയിലേക്ക് താമസം മാറ്റിയത് .

യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ജോലി ചെയ്യുന്ന അമ്മുക്കുട്ടി ചാക്കോയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ ഷെറിന്‍ , മെല്‍ബിന്‍ എന്നിവരാണ് മക്കള്‍.

 • സ്ത്രീകളെ അനാവശ്യമായി മസാജ് ചെയ്ത ഇന്ത്യന്‍ ഡോക്ടര്‍ക്ക് 10 വര്‍ഷം ജയിലഴി
 • ഇംഗ്ലണ്ടില്‍ നാലിലൊന്ന് നഴ്‌സുമാരും അമിതവണ്ണക്കാര്‍ ; പരിഹരിക്കാന്‍ നിര്‍ദ്ദേശം
 • ജീവിതത്തില്‍ ഒറ്റപ്പെട്ടവര്‍ക്കായി 'ലോണ്‍ലിനെസ്' വകുപ്പും മന്ത്രിയും രൂപീകരിച്ചു ലോകത്തിന് ബ്രിട്ടന്റെ മാതൃക
 • ലുലു ഗ്രൂപ്പ് 120 മില്യണ്‍ ഡോളറിനു സ്‌കോട്ട്‌ലന്‍ഡിലെ പൈതൃക ഹോട്ടലായ 'കാലിഡോണിയന്‍ ' ഏറ്റെടുത്തു
 • നഴ്‌സുമാര്‍ക്കും പാരാമെഡിക്കലുകള്‍ക്കും കവന്‍ട്രിയില്‍ 59 മില്ല്യണ്‍ പൗണ്ടിന്റെ പരിശീലന കേന്ദ്രം തുറന്ന് വില്യമും കെയ്റ്റും
 • പനിക്കു മരുന്ന് വാങ്ങിയെത്തിയ പെരുമ്പാവൂര്‍ സ്വദേശി കെന്റിലെ വീട്ടില്‍ കുഴഞ്ഞുവീണു മരിച്ചു
 • ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 2 ന് ബിര്‍മിങ്ഹാമില്‍
 • എന്‍എച്ച്എസ് ജീവനക്കാര്‍ വരെ പാക്കിസ്ഥാനില്‍ നിന്നും വ്യാജഡിഗ്രികള്‍ വാങ്ങുന്നു
 • പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്ന ലോകത്തെ ആദ്യ സൂപ്പര്‍മാര്‍ക്കറ്റ് ചെയിനായി ഐസ്‌ലാന്റ്; ഇനി എല്ലാം പേപ്പര്‍
 • ബ്രിട്ടന് പഴയ സ്നേഹമില്ലെന്ന് ട്രംപ്; സന്ദര്‍ശനം റദ്ദാക്കാന്‍ വിചിത്ര കാരണം നിരത്തി വൈറ്റ് ഹൗസ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway