Don't Miss

സഹോദരനൊപ്പം എ പടങ്ങള്‍ കാണാറുണ്ടായിരുന്നുവെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍

പനാജി: ചെറുപ്പകാലത്ത് താന്‍ അശ്ലീല സിനിമകള്‍ കാണാറുണ്ടായിരുന്നുവെന്ന് ഗോവ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ പരീക്കര്‍. ശിശുദിനത്തോടനുബന്ധിച്ച് വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിനിടെയാണ് മുന്‍ പ്രതിരോധ മന്ത്രി കൂടിയായിരുന്ന മനോഹര്‍ പരീക്കര്‍ തന്റെ അശ്ലീല സിനിമാ അനുഭവങ്ങള്‍ പങ്ക് വെച്ചത്.


ചെറുപ്പകാലത്ത് കണ്ടിരുന്ന (A)പടങ്ങളിലുള്ളതില്‍ കൂടുതല്‍ അശ്ലീലം ഇപ്പോള്‍ കുട്ടികള്‍ ടിവിയിലൂടെ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെറുപ്പകാലത്ത് നിങ്ങള്‍ എങ്ങനെയുള്ള സിനിമകളാണ് കണ്ടിരുന്നതെന്ന് വിദ്യാര്‍ഥികളില്‍ നിന്ന് ഒരാള്‍ ചോദിച്ചതോടെയാണ് തന്റെ അശ്ലീല സിനിമാ അനുഭവങ്ങളും പരീക്കര്‍ വെളിപ്പെടുത്തിയത്. തന്റെ സഹോദരന്‍ അവധൂതിനൊപ്പമാണ് മിക്കപ്പോഴും അത്തരത്തിലുള്ള സിനിമകള്‍ കാണാന്‍ പോയിരുന്നത്.
ഒരിക്കല്‍ സിനിമ കാണാന്‍ പോയപ്പോള്‍ അയല്‍ക്കാരനായ ഒരാള്‍ കണ്ട കാര്യവും അദ്ദേഹം അനുസ്മരിച്ചു. ഇടവേളയ്ക്ക് ലൈറ്റ് തെളിഞ്ഞപ്പോളാണ് അടുത്തിരിക്കുന്നത് അയല്‍ക്കാനാണെന്ന് മനസിലായത്. അയല്‍ക്കാരന്‍ കണ്ടതോടെ ആകെ പ്രശ്നമായെന്ന് മനസിലായി. ഉടന്‍ തന്നെ സിനിമ മുഴുവന്‍ കാണാന്‍ നില്‍ക്കാതെ തിയേറ്ററി നിന്ന് മുങ്ങി. അയല്‍ക്കാരന്‍ ഇക്കാര്യം വീട്ടില്‍ പറയുമെന്ന് ഉറപ്പായിരുന്നു. അതിനാല്‍ മുന്‍ കരുതലായി വീട്ടിലെത്തിയപ്പോള്‍തന്നെ അമ്മയോട് ഒരു സിനിമയ്ക്ക് പോയെന്നും എന്നാല്‍ അത് അശ്ലീല സിനിമയായതിനാല്‍ ഇടയ്ക്ക് ഇറങ്ങിപ്പോന്നുവെന്നും അയല്‍ക്കാരനെ അവിടെ കണ്ടുവെന്നും പറഞ്ഞു.

പ്രതീക്ഷിച്ചതു പോലെ അടുത്ത ദിവസം അയല്‍ക്കാരന്‍ ഞങ്ങളെ സിനിമാ തീയേറ്ററില്‍ കണ്ട കാര്യം വീട്ടുകാരെ അറിയിച്ചു. എന്നാല്‍ മുന്‍കൂട്ടി ഇക്കാര്യം പറഞ്ഞത് കൊണ്ട് രക്ഷപ്പെട്ടെന്നും പരീക്കര്‍ വ്യക്തമാക്കി. നിങ്ങളും ഇതുപോലെ മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കുട്ടികളെ ഉപദേശിച്ചു.

 • കാട്ടുപന്നിയുടെ ഇറച്ചികഴിച്ച ന്യൂസിലാന്‍ഡിലെ മലയാളി കുടുംബത്തിലെ 3 പേര്‍ ഗുരുതരാവസ്ഥയില്‍
 • ശശി തരൂരിന് ഡല്‍ഹിയിലെ സ്വവര്‍ഗാനുരാഗിയുടെ വിവാഹാലോചന
 • 'കളളപ്പണക്കാര്‍ക്കിടയിലെ വെള്ളപ്പണക്കാരന്‍': ആസിയാനിലെ മോദിയുടെ വേഷത്തിനു ട്രോള്‍
 • എന്തിനാട ചക്കരേ നീ അച്ചന്‍ പട്ടത്തിനു പോയത്?, 'പോയതല്ലെടി പെണ്ണേ വിളിച്ചതാണ്.. 'കൊച്ചച്ചനെ പ്രണയിച്ച പെണ്ണിനു മറുപടിയുമായി പള്ളിലച്ചന്‍
 • വനിത പോലീസിനെക്കൊണ്ട് മാസാജ് ചെയ്യിച്ച് എഎസ്ഐ; ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍
 • രാഷ്ട്രപതിയുടെ മകളെ എയര്‍ഹോസ്റ്റസ് ജോലിയില്‍ നിന്ന് മാറ്റി
 • ബുഷിന്റെ 'അസുഖം' സെപ് ബ്ലാറ്റര്‍ക്കും: അവാര്‍ഡ്ദാനത്തിനിടെ കയറിപ്പിടിച്ചു; ഫിഫ മുന്‍ അധ്യക്ഷനെതിരെ വനിതാ താരം
 • സിപിഎം കൈവിട്ടു; തോമസ് ചാണ്ടിയുടെ രാജി ആസന്നം, എന്‍സിപിക്ക് മന്ത്രിസ്ഥാനം വാഴില്ല
 • സോളാര്‍ റിപ്പോര്‍ട്ട് വായിക്കാന്‍ ആളുകള്‍ ഇടിച്ചുകയറി; നിയമസഭാ വെബ്‌സൈറ്റ് നിശ്ചലമായി
 • രശ്മി നായരുടേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിക്കുന്നു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway