യു.കെ.വാര്‍ത്തകള്‍

ബ്രക്സിറ്റ് ബില്ലില്‍ സര്‍ക്കാര്‍ കോമണ്‍സില്‍ ആദ്യ കടമ്പ പിന്നിട്ടു; വെല്ലുവിളി ബാക്കി


ലണ്ടന്‍ : യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ ഉരുത്തിരിയുന്ന ഉടമ്പടി വ്യവസ്ഥകള്‍ അംഗീകരിച്ച് നിയമമാക്കുന്ന ബ്രക്സിറ്റ് ബില്ലില്‍ ഹൗസ് ഓഫ് കോമണ്‍സില്‍ സര്‍ക്കാര്‍ ആദ്യ കടമ്പ പിന്നിട്ടു. എങ്കിലും വെല്ലുവിളികള്‍ ബാക്കിയാണ്. ലേബര്‍ പാര്‍ട്ടിയും, ടോറി പാര്‍ട്ടിയിലെ യൂറോപ്പ് അനുകൂലികളും ചേര്‍ന്ന് കൊണ്ടുവരാന്‍ ശ്രമിച്ച ഭേദഗതികള്‍ തള്ളിക്കൊണ്ടാണ് ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ വിജയം കണ്ടത്. 68-നെതിരെ 318 വോട്ടുകള്‍ നേടിയാണ് പാസായത്.


ബ്രക്‌സിറ്റിന്റെ പേരിലുള്ള ബില്‍ അവതരണം കോമണ്‍സില്‍ ചൂടേറിയ ചര്‍ച്ചയ്ക്കു വേദിയൊരുക്കി. സുപ്രധാനമായ യൂറോപ്യന്‍ യൂണിയന്‍ പിന്‍മാറ്റ ബില്‍ അവതരണത്തിലെ ആദ്യപരീക്ഷയില്‍ സര്‍ക്കാര്‍ പാസായി. കരാറിന്മേല്‍ സ്‌കോട്ട് ലണ്ട്, വെയില്‍സ് , നോര്‍ത്തേണ്‍ അയര്‍ലണ്ട് അഡ്മിനിസ്‌ട്രേഷനുകള്‍ക്ക് വീറ്റോ അധികാരം നല്‍കാനുള്ള ശ്രമവും പരാജയപ്പെട്ടു. എങ്കിലും തീപാറുന്ന ചര്‍ച്ചകള്‍ സര്‍ക്കാരിനുള്ള മുന്നറിയിപ്പാണ്. ബ്രക്‌സിറ്റ് വിഷയത്തില്‍ സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്നും പ്രതിപക്ഷത്തില്‍ നിന്നും വരാനിരിക്കുന്നത് വലിയ വെല്ലുവിളികളാണെന്നു ഉറപ്പ്.

ആഭ്യന്തര നിയമാവലിയില്‍ യൂറോപ്പുമായി ബന്ധമില്ലെന്ന് എഴുതിച്ചേര്‍ക്കുന്ന ദിവസത്തിന്റെ കാര്യത്തില്‍ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് 20 ടോറികള്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇവര്‍ ലേബര്‍, എസ്എന്‍പി, ലിബറല്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്നാല്‍ സര്‍ക്കാരിന് തിരിച്ചടിയാവും. ഇത് മുന്നില്‍ക്കണ്ട് പ്രധാനമായ നിയമങ്ങള്‍ തള്ളാനുള്ള ശ്രമങ്ങള്‍ യുകെയെ നിയമസ്തംഭനത്തിലേക്ക് തള്ളിവിടുമെന്ന് ബ്രക്‌സിറ്റ് മന്ത്രി സ്റ്റീവ് ബേക്കര്‍ മുന്നറിയിപ്പ് നല്‍കി.

 • പ്രാര്‍ത്ഥനകള്‍ വിഫലം: യുകെയില്‍ നിന്നെത്തി കേരളത്തിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റായി മാറിയ സി​. ഡോ. മര്‍സലീയൂസ് അന്തരിച്ചു
 • എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും ദാമ്പത്യത്തിന്റെ പ്ലാറ്റിനം ജൂബിലി നിറവില്‍
 • ഡ്രൈവിംഗ് ടെസ്റ്റ് കടുപ്പമാക്കുന്നതിനെതിരെ എക്‌സാമിനര്‍മാര്‍ സമരത്തിന്
 • വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്ന കേസില്‍ ഷാജന്‍ സ്കറിയയ്ക്ക് 35000 പൗണ്ട് പിഴ ശിക്ഷ
 • സാമുവലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം വൈകിട്ട് ചങ്ങനാശേരിയില്‍
 • പഴയ 10 പൗണ്ട് നോട്ടുകളുടെ കാലാവധി മാര്‍ച്ച് 1ന് അവസാനിക്കും; ഇത് യുകെ സ്റ്റൈല്‍
 • റഷ്യക്കെതിരെ തെരേസ മേ; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു; തെരഞ്ഞെടുപ്പുകളില്‍ കൈകടത്തുന്നു-
 • ചര്‍ച്ചയ്ക്കായി ഡൗണിംഗ് സ്ട്രീറ്റിലെത്തിയെ ടിവി പ്രൊഡ്യൂസര്‍ക്കുനേരെ ലൈംഗികാതിക്രമം!
 • ബ്രക്സിറ്റ് ബില്‍ പാര്‍ലമെന്റിന്റെ മുന്നിലേയ്ക്ക്; എതിര്‍ത്തും അനുകൂലിച്ചും എംപിമാര്‍
 • ഇംഗ്ലണ്ടിലും വെയില്‍സിലുമുള്ളവരുടെ തോക്കുകള്‍ സറണ്ടര്‍ ചെയ്യണം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway