നാട്ടുവാര്‍ത്തകള്‍

രാജിവെക്കേണ്ടി വന്നത് ഒരു ഘടകക്ഷിയുടെ നിലപാട് കാരണം; മന്ത്രിസ്ഥാനം ഒഴിച്ചിടുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി തോമസ് ചാണ്ടി


തിരുവനന്തപുരം: ഗതാഗതമന്ത്രിസ്ഥാനം എന്‍.സി.പിക്കായി ഒഴിച്ചിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയതായി രാജിവെച്ച മന്ത്രി തോമസ് ചാണ്ടി. ആദ്യം കുറ്റവിമുക്തനാകുന്നയാള്‍ മന്ത്രിയാകും. അത് ശശീന്ദ്രനായാലും താനായാലും- എന്നായിരുന്നു തോമസ് ചാണ്ടിയുടെ പ്രതികരണം.

മുഖ്യമന്ത്രി എല്ലാവരേയും സംരക്ഷിക്കുന്ന ആളാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ട്. അദ്ദേഹത്തെ ഉടന്‍ താഴെയിറക്കാമെന്നൊന്നും ആരും കരുതേണ്ട.

ഈ വിഷയത്തില്‍ രാജിയെ കുറിച്ചൊന്നും ആരും ചിന്തിച്ചിട്ടില്ലായിരുന്നു. രാജി വെക്കേണ്ട സാഹചര്യവും ഇല്ലായിരുന്നു. എന്നാല്‍ ഒരു ഘടകക്ഷി എടുത്ത തീരുമാനമാണ് രാജിക്ക് വഴിവെച്ചതെന്ന് സിപിഐയുടെ പേര് പറയാതെ ചാണ്ടി പറഞ്ഞു. രാജിവെക്കാന്‍ തങ്ങള്‍ ആവശ്യപ്പെടില്ലെന്നും പാര്‍ട്ടി നേതൃത്വത്തോട് ആലോചിക്കണം എന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

പ്രഫുല്‍പട്ടേലുമായും ഒ.ആര്‍.ജിയുമായി സംസാരിച്ചതിന് ശേഷമാണ് രാജിക്കാര്യത്തില്‍ തീരുമാനമായത്. രാജിക്കത്ത് പീതാംബരക്കുറുപ്പിന് കൈമാറിയിട്ടുണ്ട്. എന്‍.സി.പിക്ക് പുതിയ മന്ത്രിയുണ്ടാകില്ല. മന്ത്രിസ്ഥാനം ശശീന്ദ്രനോ താനോ തന്നെ കൈകാര്യം ചെയ്യും. ശശീന്ദ്രന്‍ മന്ത്രിയായാല്‍ സന്തോഷം. അദ്ദേഹം വന്നാല്‍ അദ്ദേഹം കയറും. അദ്ദേഹം വന്നില്ലെങ്കില്‍ ഞാന്‍ കയറും. എന്തായാലും പാര്‍ട്ടിയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.

കൂട്ടുത്തരവാദിത്തം നഷ്ടമായമെന്നും മന്ത്രിക്ക് കേസ് ഫയല്‍ ചെയ്യാന്‍ കഴിയില്ലെന്നുമൊക്കെയാണ് ഹൈക്കോടതിപറഞ്ഞത്. എന്നാല്‍ അങ്ങനെയല്ല ഞങ്ങള്‍ക്ക് ലഭിച്ച നിയമോപദേശം. അതുകൊണ്ട് നാളെ തന്നെ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും തോമസ് ചാണ്ടി പറഞ്ഞു.

 • വിലാപയാത്രവേണ്ട; വാഹനാപകടത്തില്‍ മരിച്ച ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ജേതാവായ മകന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് മുമ്പ് അമ്മ നടത്തിയ പ്രസംഗം വൈറലാകുന്നു
 • നട്ടെല്ലില്ലാത്ത ജഡ്ജിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ പോകുമെന്ന് അമീര്‍ ഉള്‍ ഇസ്ലാമിന്റെ അഭിഭാഷകന്‍ ആളൂര്‍
 • ജിഷ കൊലക്കേസില്‍ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ
 • യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമാക്കാനൊരുങ്ങി ട്രായ്
 • ഓഖി ദുരന്തം: കോഴിക്കോട് ആറു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണം 75
 • പ്രതിഭാഗം വാദം നീണ്ടു; ജിഷാ കേസിലെ വിധി പ്രസ്താവം ഒരു ദിവസം കൂടി നീട്ടി
 • ദാവൂദും ഛോട്ടാ ഷക്കീലും അടിച്ചുപിരിഞ്ഞു; മധ്യസ്ഥനീക്കങ്ങളുമായി പാക് ചാരസംഘടന
 • ഓഖി: മരണസംഖ്യ കൂടുന്നു; ഉറ്റവരെ കാത്ത് തിരിച്ചറിയാത്ത 36 മൃതദേഹങ്ങള്‍
 • ആലപ്പുഴയില്‍ ബ്രിട്ടീഷ് ടൂറിസ്റ്റിനെ ഹൗസ് ബോട്ടില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
 • പീഡനപരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി യുവതി പണം തട്ടാന്‍ ശ്രമിച്ചു; നടന്‍ ഉണ്ണിമുകുന്ദന്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway