നാട്ടുവാര്‍ത്തകള്‍

രാജിവച്ചാലും തോമസ് ചാണ്ടിയെ വെറുതെവിടില്ല; കൈയേറ്റത്തില്‍ തുടര്‍നടപടിക്ക് നിര്‍ദ്ദേശം


തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജി കൊണ്ടും ഒന്നും അവസാനിക്കില്ല. ചാണ്ടിയുടെ നിയമലംഘനങ്ങളില്‍ തുടര്‍ നടപടികളുമായി റവന്യൂ വകുപ്പ്. തോമസ് ചാണ്ടി രാജിവച്ചതിനു പിന്നാലെയാണ് നടപടികള്‍ സ്വീകരിക്കാനുള്ള നിര്‍ദ്ദേശം റവന്യു മന്ത്രി ഇ. ചന്ദ്രശേഖര്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി.അനുപമയ്ക്കു നല്‍കിയത്. നികത്തിയ നിലം പൂര്‍വ്വ സ്ഥിതിയിലാക്കാനും കയ്യേറ്റം തിരിച്ചുപിടിക്കാനും ആലപ്പുഴ കളക്ടര്‍ക്ക് തീരുമാനം എടുക്കാമെന്ന് റവന്യൂ മന്ത്രി വ്യക്തമാക്കി. തുടര്‍ നടപടിക്കു തടസ്സമായി നിന്നത് തോമസ് ചാണ്ടി മന്ത്രിയായി തുടരുന്നതായിരുന്നു. മന്ത്രിയുടെ രാജിയോടെ അത്തരം തടസ്സങ്ങള്‍ നീങ്ങി.തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങളില്‍ ആലപ്പുഴ കളക്ടറുടെ അന്തിമ റിപ്പോര്ട്ട് കിട്ടിയതിന് പിന്നാലെ റവന്യൂ മന്ത്രി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച കുറിപ്പല്‍ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. നിലം നികത്തി പാര്‍ക്കിംഗ് സ്ഥലം ഉണ്ടാക്കിയതിന് എതിരെ നടപടിയടക്കാം എന്നാണ് റവന്യൂ മന്ത്രി ചൂണ്ടിക്കാട്ടിയത്.

നിലം പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ കളക്ടര്‍ക്ക് തന്നെ അധികാരമുണ്ട്. കയ്യേറിയ കായല് തിരിച്ചു പിടിക്കാനും അധികാരമുണ്ട്. അതേസമയം നെല്‍വയല് നിയമപ്രകാരവും ഭൂസംരക്ഷണ നിയമപ്രകാരവും തോമസ് ചാണ്ടിക്ക് എതിരെ തുടര് നടപടികല്‍ എടുക്കുന്നത് സര്‍ക്കാര് തീരുമാനത്തിന് അനുസരിച്ച് മതിയെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ കുറിപ്പില്‍ റവന്യൂമന്ത്രി വ്യക്തമാക്കിയിരുന്നു എന്നാണ് വിവരം.

ഫയല്‍ നിയമോപദേശം കിട്ടിയ പശ്ചാത്തലത്തില്ഡ‍ മുഖ്യമന്ത്രി താഴെ തട്ടിലേക്ക് കൈമാറിയുന്നു. ഈ സാഹചര്യത്തില്‍ നേരത്തെ മന്ത്രി നല്കിയ നിര്‍ദേശത്തിന് അനുസൃതമായി ആലപ്പുഴ കളക്ടര്‍ക്ക് തുടര്‍ നടപടികള്‍ എടുക്കാം എന്നാണ് റവന്യൂ വകുപ്പ് വ്യക്തമാക്കുന്നത്. ഈ നിര്‍ദേശത്തിന് അനുസരിച്ച് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ നിയമലംഘനങ്ങില്‍ തുടര്‍നടപടികള്‍ ഉണ്ടാകുമോ എന്നാണ് ഒറ്റു നോക്കുന്നത്.അതേസമയം, തോമസ് ചാണ്ടിക്കെതിരെ ഉടന്‍ കേസെടുക്കാന്‍ സാധ്യതയില്ല. കായല്‍ കയ്യേറ്റ വിഷയത്തില്‍ തുടക്കം മുതല്‍ വളരെ കര്‍ശനമായ നിലപാടാണ് സിപിഐ സ്വീകരിച്ചിട്ടുള്ളത്.

ചൊവ്വാഴ്ച ഹൈക്കോടതിയില്‍ നിന്നും തോമസ് ചാണ്ടിക്ക് പ്രതികൂലമായ പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടും രാജിവയ്ക്കാത്തതില്‍ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാര്‍ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചിരുന്നു.


അതിനിടെ, തനിയ്‌ക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ ഒഴിവാക്കാനും കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിനയ്‌ക്കെടുക്കുന്നതിനുമായി തോമസ് ചാണ്ടി സുപ്രിംകോടതിയെ സമീപിക്കുന്നു. കോടതി പരാമര്‍ശങ്ങള്‍ ഒഴിവാകുന്നതിലൂടെ മന്ത്രിപദത്തിലെത്താമെന്ന ആത്മവിശ്വാസത്തിലാണ് തോമസ് ചാണ്ടി. ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചാല്‍ ഉടന്‍ തന്നെ സുപ്രിംകോടതിയെ സമീപിക്കാനാണ് തീരുമാനം.

ഹൈക്കോടതിയിലെ ഒരു ജഡ്ജിയുടെ പരാമര്‍ശമാണ് തന്റെ രാജിയിലേക്ക് നയിച്ചതെന്ന് കഴിഞ്ഞ ദിവസം തോമസ് ചാണ്ടി പറഞ്ഞിരുന്നു. കോടതി പരാമര്‍ശങ്ങള്‍ വന്ന സാഹചര്യത്തിലാണ് രാജിയെ കുറിച്ച് ചിന്തിച്ചതെന്നും ഇനി സുപ്രിം കോടതി ആ പരാമര്‍ശങ്ങള്‍ നീക്കിയാല്‍ മാത്രമേ മന്ത്രിസ്ഥാനത്തേക്ക് തിരിച്ച് വരാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 • വിലാപയാത്രവേണ്ട; വാഹനാപകടത്തില്‍ മരിച്ച ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ജേതാവായ മകന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് മുമ്പ് അമ്മ നടത്തിയ പ്രസംഗം വൈറലാകുന്നു
 • നട്ടെല്ലില്ലാത്ത ജഡ്ജിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ പോകുമെന്ന് അമീര്‍ ഉള്‍ ഇസ്ലാമിന്റെ അഭിഭാഷകന്‍ ആളൂര്‍
 • ജിഷ കൊലക്കേസില്‍ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ
 • യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമാക്കാനൊരുങ്ങി ട്രായ്
 • ഓഖി ദുരന്തം: കോഴിക്കോട് ആറു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണം 75
 • പ്രതിഭാഗം വാദം നീണ്ടു; ജിഷാ കേസിലെ വിധി പ്രസ്താവം ഒരു ദിവസം കൂടി നീട്ടി
 • ദാവൂദും ഛോട്ടാ ഷക്കീലും അടിച്ചുപിരിഞ്ഞു; മധ്യസ്ഥനീക്കങ്ങളുമായി പാക് ചാരസംഘടന
 • ഓഖി: മരണസംഖ്യ കൂടുന്നു; ഉറ്റവരെ കാത്ത് തിരിച്ചറിയാത്ത 36 മൃതദേഹങ്ങള്‍
 • ആലപ്പുഴയില്‍ ബ്രിട്ടീഷ് ടൂറിസ്റ്റിനെ ഹൗസ് ബോട്ടില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
 • പീഡനപരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി യുവതി പണം തട്ടാന്‍ ശ്രമിച്ചു; നടന്‍ ഉണ്ണിമുകുന്ദന്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway