നാട്ടുവാര്‍ത്തകള്‍

തോമസ് ചാണ്ടിക്കും മുഖ്യമന്ത്രിക്കുമെതിരെ അലന്‍സിയര്‍ പാന്റിന്റെ സിപ് തുറന്നിട്ട് പ്രതിഷേധിച്ചു

ആഴ്ചകള്‍ നീണ്ട അനശ്ചിതത്വങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കുമൊടുവിലാണ് തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവച്ചത് . എന്നാല്‍ മന്ത്രിയുടെ രാജിവൈകിപ്പിച്ച നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു. ഇതിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനുനേരെയും പ്രതിഷേധം ഉയര്‍ന്നു. അഴിമതിയ്ക്കും വര്‍ഗീയതയ്ക്കും നിയമലംഘനങ്ങള്‍ക്കുമെതിരെ വ്യത്യസ്തമായ ഒറ്റായാള്‍ പോരാട്ടം നടത്താറുള്ള നടന്‍ അലന്‍സിയര്‍ തോമസ് ചാണ്ടിയ്ക്കും ചാണ്ടിയെ ചുമന്ന മുഖ്യമന്ത്രിക്കുമെതിരെ പുതിയ സമര രീതിയുമായെത്തി വാര്‍ത്തകളിലിടം നേടി.

ഷൂട്ടിങ്ങ് ലോക്കേഷനില്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് പാന്റിന്റെ സിപ് തുറന്നിട്ടാണ് അലന്‍സിയര്‍ പ്രതിഷേധിച്ചത്. രാജിയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പ്രതികരണം ജനാധിപത്യത്തിന് നിരക്കാത്തതെന്നും അലന്‍സിയര്‍ പറഞ്ഞു. തോമസ് ചാണ്ടിയെ ചുമന്നത് ജനാധിപത്യത്തിന് തന്നെ നാണക്കേടാണ്.

തോമസ് ചാണ്ടി പൊതു സമൂഹത്തോട് ഇതുവരെയും എന്താണോ ചെയ്തത് അത് മാത്രമാണ് തന്റെ പ്രതിഷേധത്തിന് കാരണം. രാജി വൈകിപ്പിച്ച മുഖ്യമന്ത്രിയുടെയും തോമസ് ചാണ്ടിയുടെയും നിലപാടിനെതിരെ ഇടതുപക്ഷ അനുഭാവിയായ അലന്‍സിയര്‍ ഒരു ദിവസം മുഴുവനും പാന്റിസിന്റെ സിപ്പിന് വിശ്രമം നല്‍കിയാണ് പ്രതിഷേധിച്ചത് .


പൊതു സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയാത്ത മറുപടിയാണ് ഈ വിഷയത്തില്‍ മുഖ്യമന്ത്രി നല്‍കിയത്. തോമസ് ചാണ്ടി രാജിവച്ചതോടെ സമൂഹത്തിന് ലഭിച്ച ആശ്വാസമാണ് താന്‍ പ്രതീകാത്മകമായി അറിയിച്ചതന്നും അലന്‍സിയര്‍ കൂട്ടിച്ചേര്‍ത്തു.

  • വിലാപയാത്രവേണ്ട; വാഹനാപകടത്തില്‍ മരിച്ച ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ജേതാവായ മകന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് മുമ്പ് അമ്മ നടത്തിയ പ്രസംഗം വൈറലാകുന്നു
  • നട്ടെല്ലില്ലാത്ത ജഡ്ജിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ പോകുമെന്ന് അമീര്‍ ഉള്‍ ഇസ്ലാമിന്റെ അഭിഭാഷകന്‍ ആളൂര്‍
  • ജിഷ കൊലക്കേസില്‍ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ
  • യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമാക്കാനൊരുങ്ങി ട്രായ്
  • ഓഖി ദുരന്തം: കോഴിക്കോട് ആറു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണം 75
  • പ്രതിഭാഗം വാദം നീണ്ടു; ജിഷാ കേസിലെ വിധി പ്രസ്താവം ഒരു ദിവസം കൂടി നീട്ടി
  • ദാവൂദും ഛോട്ടാ ഷക്കീലും അടിച്ചുപിരിഞ്ഞു; മധ്യസ്ഥനീക്കങ്ങളുമായി പാക് ചാരസംഘടന
  • ഓഖി: മരണസംഖ്യ കൂടുന്നു; ഉറ്റവരെ കാത്ത് തിരിച്ചറിയാത്ത 36 മൃതദേഹങ്ങള്‍
  • ആലപ്പുഴയില്‍ ബ്രിട്ടീഷ് ടൂറിസ്റ്റിനെ ഹൗസ് ബോട്ടില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
  • പീഡനപരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി യുവതി പണം തട്ടാന്‍ ശ്രമിച്ചു; നടന്‍ ഉണ്ണിമുകുന്ദന്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway