യു.കെ.വാര്‍ത്തകള്‍

എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും ദാമ്പത്യത്തിന്റെ പ്ലാറ്റിനം ജൂബിലി നിറവില്‍


ലണ്ടന്‍ : എലിസബത്ത് രാജ്ഞിയും ഫിലിപ്പ് മൗണ്ട്ബാറ്റന്‍ രാജകുമാരനും തമ്മിലുള്ള ദാമ്പത്യം പ്ലാറ്റിനം ജൂബിലി നിറവില്‍ . രാജ്ഞിയും ഫിലിപ്പ് രാജകുമാരനും വിവാഹിതരായിട്ട് നവംബര്‍ 20ന് 70 വര്‍ഷം തികയുകയാണ്. രണ്ടാം ലോകയുദ്ധം അവസാനിച്ചു രണ്ടു വര്‍ഷത്തിനുശേഷം 1947 നവംബര്‍ 20നു വെസ്റ്റ് മിനിസ്റ്റര്‍ ആബെയിലായിരുന്നു ഇവരുടെ വിവാഹം.


നാലു മക്കളും വിവാഹമോചനം നേടി കഴിയുമ്പോഴും ഏഴു പതിറ്റാണ്ടായിട്ടും തൊണ്ണൂറ്റൊന്നുകാരി രാജ്ഞിയുടെയും തൊണ്ണൂറ്റാറുകാരന്‍ ഫിലിപ്പ് രാജകുമാരന്റെയും ദാമ്പത്യം ദൃഢമാണ്.


വിന്‍ഡ്സര്‍ കൊട്ടാരത്തില്‍ ചെറിയ ആഘോഷമേയുള്ളൂ പ്ലാറ്റിനം ജൂബിലിക്ക്. 65 വര്‍ഷമായി സിംഹാസനത്തിലുള്ള രാജ്ഞിക്കു തുണയും കരുത്തുമായി ഫിലിപ്പ് രാജകുമാരന്‍ കൂടെയുണ്ട്. എന്നും വിവാദങ്ങളില്‍ നിന്നെല്ലാം അകന്നു കഴിയുന്നയാളാണ് അദ്ദേഹം. പ്രായാധിക്യം കൊണ്ട് രാജകീയ ചുമതലകളില്‍ നിന്നെല്ലാം അദ്ദേഹം ഒഴിവായിരുന്നു.

 • ലണ്ടന്‍ ഫാഷന്‍ ഷോയുടെ മുന്‍ നിരയില്‍ ഇതാദ്യമായി രാജ്ഞി
 • യുകെയിലെ വേഗമേറിയ മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഇഇ; ഒ2 ഏറ്റവും പിന്നില്‍
 • യൂണിവേഴ്‌സിറ്റി ഫീസ് കുറച്ചില്ല; വിദ്യാര്‍ത്ഥികള്‍ക്കു നിരാശ ബാക്കി
 • ബ്രക്‌സിറ്റില്‍ ഭേദഗതി നിര്‍ദ്ദേശിച്ച് 62 ഭരണകക്ഷി എംപിമാര്‍ ; തെരേസാ മേയ്ക്ക് തലവേദന ഒഴിയുന്നില്ല
 • ബ്രക്‌സിറ്റ് വിരുദ്ധതയുമായി ബ്രിട്ടണില്‍ പുതിയ പാര്‍ട്ടി പിറന്നു
 • കോഴിയിറിച്ചി കിട്ടാനില്ല; യുകെയില്‍ കെ.എഫ്.സി റെസ്റ്റോറന്റുകള്‍ക്ക് താഴുവീണു,
 • വരവില്‍ കവിഞ്ഞ സ്വത്ത്: കീത്ത് വാസിനെതിരെ പരാതിയുമായി ഭരണകക്ഷി എംപി
 • മോഷ്ടാക്കള്‍ വീട്ടമ്മയെ കൊലപ്പെടുത്തി, മലയാളി കുടുംബങ്ങള്‍ ജാഗ്രത പാലിക്കണം
 • ഒരു പൗണ്ട് = 91 രൂപ , പൗണ്ട് മികവ് തുടരുന്നു
 • മേല്‍വസ്ത്രമില്ലാതെ ലണ്ടന്‍ ഫാഷന്‍ വീക്ക് വേദിയില്‍ യുവതികള്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway