വിദേശം

ടെക്‌സാസില്‍ മൂന്നു വയസുകാരി ഷെറിന്റെ മരണം; നഴ്‌സായ വളര്‍ത്തമ്മ സിനി മാത്യൂസും അറസ്റ്റില്‍


ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട മലയാളി കുടുംബത്തിലെ മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിന്റെ വളര്‍ത്തമ്മ സിനി മാത്യൂസ് അറസ്റ്റില്‍. കുട്ടിയെ അപായപ്പെടുത്തി എന്ന കുറ്റമാരോപിച്ചാണ് റിച്ചാര്‍ഡ്‌സണ്‍ പോലീസ് നഴ്‌സായ സിനിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഷെറിന്റെ മരണവുമായി ബന്ധപ്പെട്ട് ഷെറിന്റെ വളര്‍ത്തച്ഛനും സിനിയുടെ ഭര്‍ത്താവുമായ വെസ്ലി മാത്യൂസിനെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് അമ്മയുടെ അറസ്റ്റും ഉണ്ടായിരിക്കുന്നത്. വെസ്ലി പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായ മൊഴിയാണ് സിനി നല്‍ കിയത്.

മൂന്നുവയസ്സുകാരിയായ കുട്ടിയെ സിനി ഉപേക്ഷിക്കുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തെന്ന് പൊലീസ് പറയുന്നു. അപകടകരമായ സാഹചര്യത്തില്‍ വീട്ടില്‍ തനിച്ചാക്കി പുറത്തുപോയി.

ഷെറിന്‍ മരിക്കുന്നതിന് തലേദിവസം വെസ്ലിയും സിനിയും അവരുടെ നാലുവയസുള്ള സ്വന്തം മകളും ഷെറിനെക്കൂടാതെ പുറത്ത് പോയി ഭക്ഷണം കഴിച്ചെന്നും ഒരാള്‍ക്ക് വേണ്ട ഭക്ഷണം പാഴ്‌സല്‍ വാങ്ങിയെന്നും അറസ്റ്റവാറണ്ടില്‍ പോലീസ്‌ പറയുന്നു.

ഒന്നരമണിക്കൂറോളം നേരം കുഞ്ഞു ഷെറിന്‍ വീട്ടില്‍ തനിച്ചായിരുന്നു.മാതാപിതാക്കള്‍ തിരികെയെത്തുമ്പോഴും അവള്‍ അടുക്കളയില്‍ത്തന്നെയായിരുന്നു എന്നും വാറണ്ടില്‍ പറയുന്നു. എന്നാല്‍, എങ്ങനെയാണ് ഷെറിന്റെ മരണം സംഭവിച്ചതെന്ന് വാറണ്ടില്‍ സൂചിപ്പിച്ചിട്ടില്ല. മരണകാരണത്തെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്.


ഒക്ടോബര്‍ ഏഴിനാണ് കുട്ടിയുടെ തിരോധാനമുണ്ടായത്. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ 22ന് വീടിനടുത്തുള്ള കലുങ്കിന്റെ അടിയില്‍ നിന്നും ഷെറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പാല് കുടിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് കുട്ടിയെ അര്‍ദ്ധരാത്രിയില്‍ വീടിനു പുറത്ത് നിര്‍ത്തിയെന്നും പതിനഞ്ച് മിനിറ്റുകള്‍ക്ക് ശേഷം നോക്കുമ്പോള്‍ കുട്ടിയെ കാണാതായെന്നുമായിരുന്നു ടെക്‌സാസ് പോലീസിനോട് വെസ്ലി പറഞ്ഞത്.


എന്നാല്‍, ഷെറിന്റെ മൃതദേഹം വീടിന് സമീപത്തുള്ള കലുങ്കിനടിയില്‍ നിന്നും കണ്ടെത്തിയതോടെ പാല്‍ കുടിയ്ക്കുന്നതിനിടെ ശ്വാസതടസ്സമുണ്ടായി ഷെറിന്‍ മരിച്ചതാണെന്ന് വെസ്ലി മൊഴിമാറ്റി. ഒക്ടോബര്‍ 7 മുതല്‍ പോലീസ് കസ്റ്റഡിയിലാണ് വെസ്ലി.


ദമ്പതികളുടെ സ്വന്തം മകളായ നാല് വയസ്സുകാരി ഷെറിന്റെ തിരോധാനം മുതല്‍ പോലീസ് സംരക്ഷണത്തിലാണ്. മകളെ വിട്ടുനല്കണമെന്നാവശ്യപ്പെട്ട് സിനി മാത്യൂസ് മൂന്ന് ദിവസം മുമ്പ് കോടതിയെ സമീപിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് സിനിയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.


ഷെറിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കു പൊലീസിനെ നയിച്ചതു വെസ്ലിയുടെ കാറിനുള്ളിലെ മാറ്റില്‍നിന്നു ലഭിച്ച ഡിഎന്‍എ സാംപിളുകളാണ്. വീട്ടില്‍ വച്ചുതന്നെ കൊല നടന്നെന്ന നിഗമനത്തിലാണു പൊലീസ്. രണ്ടു വര്‍ഷം മുന്‍പാണ് ബിഹാര്‍ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍ നിന്ന് ഷെറിനെ ദത്തെടുത്തത്. കുട്ടിക്കു കാഴ്ചക്കുറവും സംസാരവൈകല്യവുമുണ്ടായിരുന്നു.

 • ന്യൂയോര്‍ക്കില്‍ ഭീകരാക്രമണം; ചാവേറായി പൊട്ടിത്തെറിച്ച ബംഗ്ലാദേശി യുവാവ് ഗുരുതര പരിക്കോടെ പിടിയില്‍
 • കുമ്പസാരിക്കാനെത്തിയ സൗന്ദര്യറാണിയെ കൊലപ്പെടുത്തിയ വൈദികന് ജീവപര്യന്തം
 • സക്കര്‍ബര്‍ഗിന്റെ സഹോദരിയ്ക്ക് നേരെ വിമാനത്തില്‍ ലൈംഗികാതിക്രമം
 • അമേരിക്കയെ വെല്ലുവിളിച്ചു ജപ്പാന് മുകളിലൂടെ ഉത്തരകൊറിയയുടെ 13,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ പറന്നു
 • അഭയാര്‍ത്ഥികളോടുള്ള വിരോധം; ജര്‍മ്മനിയില്‍ മേയര്‍ക്കു തദ്ദേശവാസിയുടെ കുത്തേറ്റു
 • തലശ്ശേരി സ്വദേശി സ്വിറ്റ്സര്‍ലന്‍ഡ് പാര്‍ലമെന്റ് അംഗമായി
 • അച്ഛന്‍ തന്റെ ഭാര്യയെ ദുരുദ്ദേശത്തോടെ പിടിച്ചതായി ട്രംപിന്റെ മകനോട് ഹോളിവുഡ് നടന്‍
 • വെസ്ലിയുടെയും സിനിയുടെയും മൂത്ത കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറി
 • ഒരുമാസം പ്രായമായ കുഞ്ഞ് കാറില്‍ മരിച്ചനിലയില്‍ ; യുഎസില്‍ ഇന്ത്യന്‍ പിതാവ് അറസ്റ്റില്‍
 • ബില്‍ ക്ലിന്റനെതിരെ ലൈംഗികാരോപണവുമായി നാല് സ്ത്രീകള്‍ ; ഹില്ലാരിയ്ക്ക് അമര്‍ഷം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway