നാട്ടുവാര്‍ത്തകള്‍

പ്രതിയാക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിക്കെതിരേ വ്യാജതെളിവുകള്‍ ഉണ്ടാക്കുകയാണു സന്ധ്യയുടെ അന്വേഷണെശെലി- ആരോപണവുമായി ദിലീപ്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ ഡിജിപിക്കും അന്വേഷണ മേധാവി എ.ഡി.ജി.പി: ബി. സന്ധ്യക്കും നേരെ കടുത്ത ആരോപണവുമായി ദിലീപ്. തന്നെ കേസില്‍ കുടുക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും എഡിജിപി: ബി. സന്ധ്യയും ചേര്‍ന്നു പദ്ധതി തയാറാക്കിയതായി ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്കു നല്‍കിയ, 12 പേജുള്ള പരാതിയില്‍ ദിലീപ് ആരോപിക്കുന്നു.


ഒക്‌ടോബര്‍ 18-ന് ആഭ്യന്തര സെക്രട്ടറിക്കു ദിലീപ് നല്‍കിയ പരാതിയുടെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ: സ്വന്തം പ്രശസ്തി മാത്രമാണ് എഡിജിപി: ബി. സന്ധ്യ നോക്കാറുള്ളത്. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം ശരിയായ രീതിയിലല്ല മുന്നോട്ടുപോകുന്നതെന്നു മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സെന്‍കുമാറിന്റെ നിലപാടുകള്‍ തെറ്റാണെന്നു വരുത്തിത്തീര്‍ക്കാന്‍ തന്നെ പ്രതിയാക്കുകയായിരുന്നു. 13 മണിക്കൂര്‍ ചോദ്യം ചെയ്ത് ഗിന്നസ് ബുക്കില്‍ ഇടംനേടാനാണ് അന്വേഷണസംഘം ശ്രമിക്കുന്നതെന്ന സെന്‍കുമാറിന്റെ വെളിപ്പെടുത്തല്‍ തനിക്കു വിനയായി. സന്ധ്യയെ സെന്‍കുമാര്‍ പരിഹസിച്ചതു ബെഹ്‌റയ്ക്ക് ഇഷ്ടമായില്ല. താന്‍ ക്രിമിനലാണെന്നു വരുത്തി, ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ എഡിജിപി: സന്ധ്യ ശ്രമിച്ചു. പ്രതിയാക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിക്കെതിരേ വ്യാജതെളിവുകള്‍ ഉണ്ടാക്കുകയാണു സന്ധ്യയുടെ അന്വേഷണെശെലി.


നാദിര്‍ഷയെ പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ വിവരം അന്നുതന്നെ ഡിജിപിയെ അദ്ദേഹത്തിന്റെ മൊെബെല്‍ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. സഹോദരീഭര്‍ത്താവ് ഇ-മെയിലില്‍ ഡിജിപിക്കു പരാതി അയച്ചു. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കേസെടുക്കേണ്ട വകുപ്പുകളുണ്ടായിട്ടും ബെഹ്‌റ ആ പരാതി കണ്ടഭാവം നടിച്ചില്ല.ഗൂഢാലോചനയേത്തുടര്‍ന്നാണു നടി ആക്രമിക്കപ്പെട്ടതെന്നു തന്റെ മുന്‍ഭാര്യ നടത്തിയ പ്രസ്താവന വളച്ചൊടിച്ച്, സംഭവത്തില്‍ തനിക്കു പങ്കുണ്ടെന്നു ദുര്‍വ്യാഖ്യാനം ചെയ്തു. ഏപ്രില്‍ 17-ന് അന്വേഷണസംഘം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗൂഢാലോചനക്കാര്യം മിണ്ടിയിട്ടില്ല. നടിയെ ആക്രമിച്ച കേസില്‍ ആദ്യത്തെ അന്വേഷണോദ്യോഗസ്ഥന്‍ ആലുവ ഡിവെ.എസ്.പി: കെ.ജി. ബിജുകുമാറായിരുന്നു. എന്നാല്‍, പൊടുന്നനെ അദ്ദേഹത്തെ മാറ്റി, സി.ഐ: ബൈജു പൗലോസിനെ അന്വേഷണമേല്‍പ്പിച്ചു. ഇത് എന്തിനുവേണ്ടിയായിരുന്നു? അന്വേഷണസംഘം തന്നെ കുടുക്കാന്‍ പല കഥകളും മെനഞ്ഞു. നടന്‍ കലാഭവന്‍ മണിയുടെ മരണം തന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചു.
എഡിജിപിയുടെ നേതൃത്വത്തിലാണു കഥകള്‍ മെനഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ക്കു കൈമാറിയത്. ഇ-മെയിലില്‍ നല്‍കിയ പരാതി 20 ദിവസം കഴിഞ്ഞാണു ബെഹ്‌റ അന്വേഷണസംഘത്തിനു കൈമാറിയത്. സന്ധ്യ ചെയ്യുന്ന കാര്യങ്ങളെ ബെഹ്‌റയും അദ്ദേഹത്തിന്റെ നടപടികളെ സന്ധ്യയും പുകഴ്ത്തും. ഇതാണ് ഇരുവരുടെയും പ്രധാനജോലി. തന്നെ ബ്ലാക്‌മെയില്‍ ചെയ്ത വ്യക്തിക്കെതിരേ നടപടി സ്വീകരിക്കാതെ, പള്‍സര്‍ സുനിയെ സംരക്ഷിക്കുന്ന നിലപാടാണു പോലീസിന്റേത്.മുഖ്യപ്രതി പള്‍സര്‍ സുനിക്കു ജയിലില്‍ ഫോണ്‍ ചെയ്യാന്‍ സൗകര്യമൊരുക്കിയ പോലീസുകാരനെതിരേ എന്തുകൊണ്ടു കേസെടുത്തില്ലെന്ന ചോദ്യമുന്നയിച്ചാണു തന്നെ കുടുക്കാന്‍ ശ്രമിച്ചതിന്റെ കാരണങ്ങള്‍ ദിലീപ് അക്കമിട്ടു വിശദീകരിക്കുന്നത്.
തന്നെ അപമാനിക്കുക എന്ന ഉദ്ദേശ്യത്തോടെ നാടുനീളെ കൊണ്ടുനടന്നു. ഈ റോഡ്‌ഷോ ആസൂത്രണം ചെയ്തവര്‍ക്കെതിരെയും അന്വേഷണം വേണം. സന്ധ്യയുടെ നിര്‍ദേശപ്രകാരം വ്യാജതെളിവുകള്‍ സൃഷ്ടിക്കുന്നത് എസ്.പി: സുദര്‍ശനും ഡിവെ.എസ്.പി: സോജനുമാണ്- അന്വേഷണം സി.ബി.ഐക്കു കൈമാറാണമെന്നും ദിലീപ് പരാതിയില്‍ ആവശ്യപ്പെടുന്നു.
നേരത്തെ ജാമ്യ ഹര്‍ജി വേളയിലും സന്ധ്യക്കെതിരെ ദിലീപ് ആരോപണം ഉന്നയിച്ചിരുന്നു. താന്‍ മൊഴി കൊടുക്കുമ്പോള്‍ മൈക്ക് ഓഫ് ചെയ്തു എന്നതായിരുന്നു അത്.ദിലീപിന്റെ പരാതിയില്‍ വിശദാന്വേഷണം നടത്തിയശേഷമേ പോലീസ് ഇനി കുറ്റപത്രം സമര്‍പ്പിക്കൂവെന്നാണു സൂചന. അതിന്റെ ഭാഗമായാണ് ദിലീപിനെ വിളിച്ചു വരുത്തി വീണ്ടും ചോദ്യം ചെയ്തത്.കുറ്റപത്രം പൊലീസ് ബുധനാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ സമര്‍പ്പിച്ചേക്കും. കുറ്റപത്രത്തിന്റെ കരടു നേരത്തെ തയാറാക്കിയിരുന്നു. നിയമോപദേശകരുടെ നിര്‍ദേശം അനുസരിച്ചുള്ള മാറ്റങ്ങളാണ് ഇപ്പോള്‍

ഇതു ടൈപ്പ് ചെയ്യാന്‍ എസ്പി ഓഫിസിലെ മൂന്നു ജീവനക്കാരെ പൊലീസ് ക്ലബിലേക്കു നിയോഗിച്ചു. കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തുപോകരുതെന്ന് ഇവര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കി. കേസിന്റെ വിചാരണ പെട്ടെന്നു പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതി വേണമെന്നും രഹസ്യവിചാരണ നടത്തണമെന്നും പൊലീസ് ആവശ്യപ്പെടും.

 • വിലാപയാത്രവേണ്ട; വാഹനാപകടത്തില്‍ മരിച്ച ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ജേതാവായ മകന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് മുമ്പ് അമ്മ നടത്തിയ പ്രസംഗം വൈറലാകുന്നു
 • നട്ടെല്ലില്ലാത്ത ജഡ്ജിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ പോകുമെന്ന് അമീര്‍ ഉള്‍ ഇസ്ലാമിന്റെ അഭിഭാഷകന്‍ ആളൂര്‍
 • ജിഷ കൊലക്കേസില്‍ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ
 • യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമാക്കാനൊരുങ്ങി ട്രായ്
 • ഓഖി ദുരന്തം: കോഴിക്കോട് ആറു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണം 75
 • പ്രതിഭാഗം വാദം നീണ്ടു; ജിഷാ കേസിലെ വിധി പ്രസ്താവം ഒരു ദിവസം കൂടി നീട്ടി
 • ദാവൂദും ഛോട്ടാ ഷക്കീലും അടിച്ചുപിരിഞ്ഞു; മധ്യസ്ഥനീക്കങ്ങളുമായി പാക് ചാരസംഘടന
 • ഓഖി: മരണസംഖ്യ കൂടുന്നു; ഉറ്റവരെ കാത്ത് തിരിച്ചറിയാത്ത 36 മൃതദേഹങ്ങള്‍
 • ആലപ്പുഴയില്‍ ബ്രിട്ടീഷ് ടൂറിസ്റ്റിനെ ഹൗസ് ബോട്ടില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
 • പീഡനപരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി യുവതി പണം തട്ടാന്‍ ശ്രമിച്ചു; നടന്‍ ഉണ്ണിമുകുന്ദന്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway