നാട്ടുവാര്‍ത്തകള്‍

ദുബായില്‍ പുട്ടുകട ഉദ്ഘാടനത്തിന് പോകാന്‍ പാസ്‌പോര്‍ട്ട് നല്‍കണമെന്ന് ദിലീപ് ഹൈക്കോടതിയില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍ . തനിക്കു ദുബായില്‍ പോകാന്‍ പാസ്‌പോര്‍ട്ട് മടക്കി നല്‍കണമെന്നാണ് ദിലീപിന്റെ ആവശ്യം. തന്റെ പുട്ടുകട ഉദ്ഘാടനത്തിനായാണ് ദുബായില്‍ പോകുന്നതെന്നും ദിലീപ് ഹൈക്കോടതിയെ അറിയിച്ചു.


ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഭക്ഷണശാലയായ 'ദേ പുട്ടിന്റെ' പുതിയ ഷോപ്പ് ആണ് ദുബായില്‍ തുടങ്ങുന്നത്. ഈ മാസം 29നാണ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. ദിലീപും നാദിര്‍ഷായുമാണ് പുട്ടുകടകളുടെ ഉടമസ്ഥര്‍ . ദിലീപിന് ഉപാധിയോടെ അനുവദിച്ച ജാമ്യത്തില്‍ പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയിരുന്നു. കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ദിലീപ് വിദേശ യാത്രയ്ക്ക് ഒരുങ്ങുന്നത്.


ദിലീപിന്റെ വിദേശയാത്രയെ പോലീസ് എതിര്‍ക്കുമെന്നാണ് വിവരം. ദുബായില്‍ ബസിനസും ബന്ധങ്ങളുമുള്ള ദിലീപ് അവിടേയ്ക്കു പോകുന്നത് കേസിനെ ബാധിക്കുമെന്നാണ്‌ അന്വേഷണ സംഘം പറയുന്നത്.


നടിയെ ആക്രമിച്ചതിലെ ഗൂഢാലോചന കേസില്‍ അറസ്റ്റിലായ ദിലീപിന് കടുത്ത ജാമ്യവ്യവസ്ഥകളോടെയാണ് ഒക്‌ടോബര്‍ മൂന്നിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജൂലായ് പത്തിന് അറസ്റ്റിലായ 85 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് ദിലീപ് പുറത്തിറങ്ങിയത്. വിദേശത്തേക്ക് കടക്കുന്നത് ഒഴിവാക്കാന്‍ പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ കെട്ടിവയ്ക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.

 • വിലാപയാത്രവേണ്ട; വാഹനാപകടത്തില്‍ മരിച്ച ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ജേതാവായ മകന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് മുമ്പ് അമ്മ നടത്തിയ പ്രസംഗം വൈറലാകുന്നു
 • നട്ടെല്ലില്ലാത്ത ജഡ്ജിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ പോകുമെന്ന് അമീര്‍ ഉള്‍ ഇസ്ലാമിന്റെ അഭിഭാഷകന്‍ ആളൂര്‍
 • ജിഷ കൊലക്കേസില്‍ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ
 • യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമാക്കാനൊരുങ്ങി ട്രായ്
 • ഓഖി ദുരന്തം: കോഴിക്കോട് ആറു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണം 75
 • പ്രതിഭാഗം വാദം നീണ്ടു; ജിഷാ കേസിലെ വിധി പ്രസ്താവം ഒരു ദിവസം കൂടി നീട്ടി
 • ദാവൂദും ഛോട്ടാ ഷക്കീലും അടിച്ചുപിരിഞ്ഞു; മധ്യസ്ഥനീക്കങ്ങളുമായി പാക് ചാരസംഘടന
 • ഓഖി: മരണസംഖ്യ കൂടുന്നു; ഉറ്റവരെ കാത്ത് തിരിച്ചറിയാത്ത 36 മൃതദേഹങ്ങള്‍
 • ആലപ്പുഴയില്‍ ബ്രിട്ടീഷ് ടൂറിസ്റ്റിനെ ഹൗസ് ബോട്ടില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
 • പീഡനപരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി യുവതി പണം തട്ടാന്‍ ശ്രമിച്ചു; നടന്‍ ഉണ്ണിമുകുന്ദന്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway