വിദേശം

16കാരിയെ പീഡിപ്പിച്ചു: സില്‍വസ്റ്റര്‍ സ്റ്റാലനെതിരെയും ലൈംഗികാരോപണം


ലണ്ടന്‍ : പ്രശസ്ത ഹോളിവുഡ് നിര്‍മാതാവായ ഹാര്‍വി വെയിന്‍സ്റ്റെയിനെതിരെയുള്ള ലൈംഗികാരോപണങ്ങള്‍ കത്തിപ്പടരുന്നതിനിടെ ആക്ഷന്‍ സൂപ്പര്‍താരമായ സില്‍വസ്റ്റര്‍ സ്റ്റാലനെതിരെയും ലൈംഗികാരോപണം. സ്റ്റാലനും ബോഡിഗാര്‍ഡും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിവരം പുറത്തറിഞ്ഞാല്‍ കൊന്നുകളയുമെന്ന് സ്റ്റാലന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പരാതിയുമായി മുന്നോട്ടു പോയില്ലെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.


1986ലെ പോലീസ് റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് താരത്തിനെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്. 1986-ല്‍ ഓവര്‍ ദി ടോപ്പ് ഇന്‍ ലാസ്‌വെഗാസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവങ്ങളെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്ന് 40 വയസ്സുള്ള താരം ആരാധികയെ കാണുകയും ഇവരെ സ്വന്തം മുറിയില്‍ എത്തിക്കുകയുമായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്റ്റാലണ്‍ പീഡിപ്പിച്ചു എന്നാണു ആരോപണം. എന്നാല്‍ ഇതിന് ശേഷം തന്റെ ബോഡി ഗാര്‍ഡിനെ കൊണ്ടും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ബോഡിഗാര്‍ഡ് മൈക്ക് ഡി ലൂക്ക കൂടി ചേര്‍ന്നതോടെ കാര്യങ്ങള്‍ കൈവിട്ട് പോയെന്ന് പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കി. പക്ഷെ കുടുങ്ങി പോയത് മൂലം തനിക്ക് മറ്റ് വഴികള്‍ ഇല്ലായിരുന്നെന്ന് കുട്ടി വ്യക്തമാക്കി.

താനും, ബോഡിഗാര്‍ഡും വിവാഹിതരായതിനാല്‍ സംഗതി പുറത്ത് പറയരുതെന്ന് സ്റ്റാലണ്‍ ആവശ്യപ്പെട്ടെന്നാണ് ആരോപണം. ഒപ്പം ഒരു ഭീഷണിയും നല്‍കി. ആരോടെങ്കിലും പറഞ്ഞാല്‍ തലയിച്ച് പൊളിക്കുമെന്നായിരുന്നു ഭീഷണി. ഭയവും, നാണക്കേടും മൂലം താരത്തിനും ബോഡിഗാര്‍ഡിനും എതിരെ ക്രിമിനല്‍ കുറ്റവുമായി ഈ പെണ്‍കുട്ടി മുന്നോട്ട് പോയില്ല. ഡെയ്‌ലി മെയില്‍ പത്രം പുറത്തുവിട്ട റിപ്പോര്‍ട്ട് സത്യമാണെന്ന് സംഭവസമയത്ത് ഡിറ്റക്ടീവ് സര്‍ജന്റായിരുന്ന ജോണ്‍ സാമോല്‍വിച്ച് വ്യക്തമാക്കി.


എന്നാല്‍ കള്ളക്കഥയാണ് സ്റ്റാലനെതിരെ ഉയര്‍ത്തുന്നതെന്ന് താരത്തിന്റെ വക്താവ് മിഷേല്‍ ബേഗ മാധ്യമങ്ങളോട് പറഞ്ഞു. ഈ കഥ പുറത്തു വരുന്നത് വരെ സ്റ്റാലന്‍ ഉള്‍പ്പെടെ ആര്‍ക്കും അറിയില്ലായിരുന്നുവെന്നും വക്താവ് പറഞ്ഞു. ഈ സംഭവത്തില്‍ സ്റ്റാലിനുമായി ഇന്നുവരെ ഒരു അധികൃതരും ബന്ധപ്പെട്ടിട്ടില്ല- വക്താവ് പറയുന്നു.
40-ാം വയസ്സില്‍ നടന്നതായി ആരോപിക്കപ്പെടുന്ന കാര്യങ്ങളാണ് സ്റ്റാലോണിന് 71 വയസ്സായപ്പോള്‍ പുറത്തുവരുന്നത്. ബോഡിഗാര്‍ഡ് ഡീ ലൂക്കഒരു പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുകയും ചെയ്തു.

 • ട്രംപിനെതിരെ ലൈംഗികാരോപണവുമായി കൂടുതല്‍ സ്ത്രീകള്‍ ; അന്വേഷണം വേണമെന്ന് ഡെമോക്രാസ്റ്റുകള്‍
 • ന്യൂയോര്‍ക്കില്‍ ഭീകരാക്രമണം; ചാവേറായി പൊട്ടിത്തെറിച്ച ബംഗ്ലാദേശി യുവാവ് ഗുരുതര പരിക്കോടെ പിടിയില്‍
 • കുമ്പസാരിക്കാനെത്തിയ സൗന്ദര്യറാണിയെ കൊലപ്പെടുത്തിയ വൈദികന് ജീവപര്യന്തം
 • സക്കര്‍ബര്‍ഗിന്റെ സഹോദരിയ്ക്ക് നേരെ വിമാനത്തില്‍ ലൈംഗികാതിക്രമം
 • അമേരിക്കയെ വെല്ലുവിളിച്ചു ജപ്പാന് മുകളിലൂടെ ഉത്തരകൊറിയയുടെ 13,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ പറന്നു
 • അഭയാര്‍ത്ഥികളോടുള്ള വിരോധം; ജര്‍മ്മനിയില്‍ മേയര്‍ക്കു തദ്ദേശവാസിയുടെ കുത്തേറ്റു
 • തലശ്ശേരി സ്വദേശി സ്വിറ്റ്സര്‍ലന്‍ഡ് പാര്‍ലമെന്റ് അംഗമായി
 • അച്ഛന്‍ തന്റെ ഭാര്യയെ ദുരുദ്ദേശത്തോടെ പിടിച്ചതായി ട്രംപിന്റെ മകനോട് ഹോളിവുഡ് നടന്‍
 • വെസ്ലിയുടെയും സിനിയുടെയും മൂത്ത കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറി
 • ഒരുമാസം പ്രായമായ കുഞ്ഞ് കാറില്‍ മരിച്ചനിലയില്‍ ; യുഎസില്‍ ഇന്ത്യന്‍ പിതാവ് അറസ്റ്റില്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway