ചരമം

രാജ്ഭവനു മുന്നില്‍ കാര്‍ തലകീഴായി മറിഞ്ഞു; ലണ്ടനിലെ മലയാളി യുവാവ് മരിച്ചു

തിരുവനന്തപുരം:കവടിയാര്‍ രാജ്ഭവനു മുന്നില്‍ ഒാട്ടോയില്‍ തട്ടി നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞ് യുവാവ് മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. കാറോടിച്ചിരുന്ന വള്ളക്കടവ് പെരുന്താന്നി സുഭാഷ് നഗര്‍ 'ഭൂപി'യില്‍ സുബ്രഹ്മണ്യന്റെ മകന്‍ ആദര്‍ശ് (20) ആണു മരിച്ചത്. പഞ്ചനക്ഷത്ര ഹോട്ടലുടമയാണ് സുബ്രഹ്മണ്യന്‍ .ലണ്ടനില്‍ എംബിഎ വിദ്യാര്‍ത്ഥിയായിരുന്ന ആദര്‍ശ് ജനുവരിയില്‍ ഗ്രാജുവേഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി മടങ്ങാനിരിക്കുവായിരുന്നു.കാറിലുണ്ടായിരുന്ന മൂന്നു പെണ്‍കുട്ടികളില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. രാത്രി 11ന് ആയിരുന്നു അപകടം. ഫയര്‍ ഫോഴ്സ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് നാലു പേരെയും പുറത്തെടുത്തത്. പുതിയ കാറുമായി രാത്രി നടത്തിയ മല്‍സരപ്പാച്ചിലാണ് അപടകത്തിനു കാരണമായതെന്നു പോലീസ് പറയുന്നു.


ആദര്‍ശാണ് കാര്‍ ഒാടിച്ചിരുന്നത്. ന്യൂ തിയറ്റര്‍ ഉടമ മഹേഷ് സുബ്രഹ്മണ്യത്തിന്റെ മകള്‍ തൈക്കാട് ഇവി റോഡ് ഗ്രീന്‍ സ്ക്വയര്‍ ബീക്കണ്‍ ഫ്ലാറ്റില്‍ ഗൗരി ലക്ഷ്മി സുബ്രഹ്മണ്യം (23), അനന്യ (24), എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരെ എസ്‌യുടി ആശുപത്രിയിലും കൂടെയുണ്ടായിരുന്ന ശില്‍പയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശില്‍പയ്ക്കു നിസാര പരുക്കേയുള്ളൂ. ശില്‍പ കൊച്ചി സ്വദേശിയാണ്. ഗുരുതരമായി പരുക്കേറ്റ മൂന്നു പേരെയും കാറിനുള്ളില്‍ നിന്ന് അബോധാവസ്ഥയിലാണ് പുറത്തടുത്തത്. തലയ്ക്കു പരുക്കേറ്റ ഒാട്ടോ ഡ്രൈവര്‍ പാപ്പനംകോട് സ്വദേശി സജികുമാര്‍ (42) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.


വെള്ളയമ്പലം ഭാഗത്തു നിന്നു കവടിയാറിലേക്കു പോകുകയായിരുന്നു ഒാട്ടോറിക്ഷയും കാറും. അമിത വേഗത്തില്‍ നിയന്ത്രണംവിട്ട കാര്‍ ഒാട്ടോയില്‍ ഇടിച്ച ശേഷം ഇലക്ട്രിക് പോസ്റ്റില്‍ തട്ടി തലകീഴായി മറിയുകയായിരുന്നു. വലിയ ശബ്ദം കേട്ട് ഒാടിയെത്തിയ നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കാര്‍ തുറക്കാനായില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഏറെ സുരക്ഷാസൗകര്യങ്ങളുള്ള സ്‌കോഡ ഒക്ടാവിയ കാറിലായിരുന്നു ആദര്‍ശി്‌ന്റെ യാത്ര. കഴിഞ്ഞദിവസം എറണാകുളത്ത് താത്കാലിക രജിസ്ട്രഷന്‍ നടത്തി റോഡിലിറക്കിയതാണ് കാര്‍. സീറ്റ് ബെല്‍റ്റിടാഞ്ഞതാണ് ആദര്‍ശിന്റെ ജീവനെടുത്തത് എന്നാണ് സൂചന.

ലിവര്‍പൂളിലായിരുന്നു ആദര്‍ശ് താമസിച്ചിരുന്നത്. ആദര്‍ശ് മൂന്നാഴ്ച മുമ്പാണ് നാട്ടിലെത്തിയത്.

 • ഒമാനില്‍ കോട്ടയം സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു
 • സൗദി മരുഭൂമിയിലെ റോഡരികില്‍ മലയാളി ദമ്പതികള്‍ മരിച്ച നിലയില്‍
 • സലാലയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
 • ഇരവിപേരൂരില്‍ വെടിപ്പുരയ്ക്ക് തീപിടിച്ച് 2 മരണം, 4 പേര്‍ക്ക് ഗുരുതരം
 • ആലപ്പുഴയില്‍ യുവതി വെട്ടേറ്റു മരിച്ചു
 • സീരിയല്‍ താരം ഹരികുമാരന്‍ തമ്പി അന്തരിച്ചു
 • കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടുപേര്‍ ശ്വാസം മുട്ടി മരിച്ചു
 • കൊച്ചി ഷിപ്പ്‌യാര്‍ഡിലെ കപ്പലില്‍ പൊട്ടിത്തെറി: 5 മരണം, മരിച്ചവരെല്ലാം മലയാളികള്‍
 • ക്രോയ്ഡോണില്‍ മലയാളി യുവതി നിര്യാതയായി
 • യു​​എ​​സി​​ലെ ഷോ​​പ്പിം​​ഗ് മാളില്‍ വെടിവയ്പ്; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway