നാട്ടുവാര്‍ത്തകള്‍

'കടക്ക് പുറത്തി'ന് ശേഷം 'മാറി നില്‍ക്കവിടുന്ന്; 'മാധ്യമങ്ങളെ ആട്ടിയോടിച്ചു വീണ്ടും പിണറായി

കൊച്ചി: തോമസ് ചാണ്ടിയുടെ രാജിയും സിപിഎയുടെ നിലപാടും ഏല്‍പ്പിച്ച ആഘാതത്തില്‍ നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടു വീണ്ടും കലിതുള്ളി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ചേരാനായി എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയപ്പോള്‍ പ്രതികരണമാരായാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരോടായിരുന്നു മുഖ്യമന്ത്രി തട്ടിക്കയറിയത്.


സിപിഐ -സിപിഎം തര്‍ക്കത്തിനിടെ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി രാവിലെയാണ് എത്തിയത്. എന്നാല്‍ പാര്‍ട്ടി ഓഫീസിലേക്ക് കടക്കുന്നതിന് മുന്‍പ് തന്നെ വലിയ തിരക്കായിരുന്നു പുറത്ത് ഉണ്ടായിരുന്നത്. പുറത്ത് പാര്‍ട്ടിഅണികളേയും മാധ്യമപ്രവര്‍ത്തകരേയും തിരക്കിനിടയിലൂടെയാണ് പിണറായി അകത്തേക്ക് കടന്നത്. എന്നാല്‍ മുറിയിലേക്ക് കടക്കുന്നതിന് മുന്‍പെ ചില മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചോദിക്കാന്‍ ശ്രമിച്ചതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് 'മാറിനില്‍ക്കവിടുന്ന് ‘എന്ന് ആക്രോശിച്ച് കൊണ്ട് പിണറായി അകത്തേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് ഉള്ളിലേക്ക് കടന്ന പിണറായി പൊലീസിനോടും പാര്‍ട്ടി പ്രവര്‍ത്തകരോടും കയര്‍ത്ത് തന്നെയാണ് സംസാരിച്ചത്. തുടര്‍ന്ന് ആ ഭാഗത്തുണ്ടായിരുന്ന മുഴുവന്‍ മാധ്യമപ്രവര്‍ത്തകരേയും പൊലീസ്ഇടപെട്ട് പുറത്തേക്ക് മാറ്റി.


തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത് സിപിഎം- സിപിഐ തര്‍ക്കം നേതാക്കള്‍ പരസ്യ പ്രതികരണത്തിലൂടെയും ഇന്ന് പാര്‍ട്ടി പത്രങ്ങള്‍ വഴിയും ഉയര്‍ന്ന് വന്നിരുന്നു. ഇതിന് മുഖ്യമന്ത്രിയുടെ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് രോക്ഷ പ്രകടനം കിട്ടിയത്.

നേരത്തെ സിപിഎം -ബി.ജെ.പി സമാധാനചര്‍ച്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ 'കടക്കു പുറത്ത്' എന്നു പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയന്‍ ആട്ടിപ്പുറത്താക്കിയത് വലിയ വിവാദമായിരുന്നു. മാസ്‌കറ്റ് ഹോട്ടലിലെ കോണ്‍ഫറന്‍സ് ഹാളിലേക്കു വരുമ്പോള്‍ മാധ്യമപ്രവര്‍ത്തകരെ ഉള്ളില്‍ കണ്ടപ്പോഴായിരുന്നു അന്ന് മുഖ്യമന്ത്രിയുടെ രോഷപ്രകടനം.

 • വിലാപയാത്രവേണ്ട; വാഹനാപകടത്തില്‍ മരിച്ച ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ജേതാവായ മകന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് മുമ്പ് അമ്മ നടത്തിയ പ്രസംഗം വൈറലാകുന്നു
 • നട്ടെല്ലില്ലാത്ത ജഡ്ജിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ പോകുമെന്ന് അമീര്‍ ഉള്‍ ഇസ്ലാമിന്റെ അഭിഭാഷകന്‍ ആളൂര്‍
 • ജിഷ കൊലക്കേസില്‍ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ
 • യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമാക്കാനൊരുങ്ങി ട്രായ്
 • ഓഖി ദുരന്തം: കോഴിക്കോട് ആറു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണം 75
 • പ്രതിഭാഗം വാദം നീണ്ടു; ജിഷാ കേസിലെ വിധി പ്രസ്താവം ഒരു ദിവസം കൂടി നീട്ടി
 • ദാവൂദും ഛോട്ടാ ഷക്കീലും അടിച്ചുപിരിഞ്ഞു; മധ്യസ്ഥനീക്കങ്ങളുമായി പാക് ചാരസംഘടന
 • ഓഖി: മരണസംഖ്യ കൂടുന്നു; ഉറ്റവരെ കാത്ത് തിരിച്ചറിയാത്ത 36 മൃതദേഹങ്ങള്‍
 • ആലപ്പുഴയില്‍ ബ്രിട്ടീഷ് ടൂറിസ്റ്റിനെ ഹൗസ് ബോട്ടില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
 • പീഡനപരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി യുവതി പണം തട്ടാന്‍ ശ്രമിച്ചു; നടന്‍ ഉണ്ണിമുകുന്ദന്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway