സ്പിരിച്വല്‍

അയ്യപ്പപൂജയുടെ പത്താം വാര്‍ഷികവുമായി ബ്രിസ്റ്റോള്‍ മലയാളി ഹിന്ദു സമാജം

ബ്രിട്ടണില്‍ മലയാളി ഹിന്ദുസമാജങ്ങള്‍ കേന്ദ്രീകരിച്ചുള്ള അയ്യപ്പപൂജ എന്ന ആശയത്തിനു തുടക്കം കുറിച്ച ബ്രിസ്റ്റോള്‍ മലയാളി ഹിന്ദു സമാജം ഒരു ദശാബ്ദക്കാലത്തെ വിജയഗാഥയുമായി ഈ വര്‍ഷത്തെ അയ്യപ്പപൂജക്കു തയ്യാറായി.


ഭക്തി നിര്‍ഭരമായ അന്തരീക്ഷം കൊണ്ടും വമ്പിച്ച ജനപങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമാണ് ബ്രിസ്റ്റോളിലെ അയ്യപ്പപൂജ. ഇതേ മാതൃകയില്‍ ബ്രിട്ടനിലെ മറ്റു പല സ്ഥലങ്ങളിലും അയ്യപ്പപൂജകള്‍ക്കു തുടക്കം കുറിക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ ബ്രിസ്റ്റോള്‍ ഹിന്ദു സമാജത്തിനു കഴിഞ്ഞിട്ടുണ്ട്. മണ്ഡലകാലത്തെ ശരണഘോഷ മുഖരിതമാക്കി ബ്രിട്ടനില്‍ പല സ്ഥലങ്ങളിലായി പതിനഞ്ചോളം അയ്യപ്പപൂജകള്‍ നടത്തപ്പെടുന്നത് മലയാളി ഹിന്ദു സമൂഹത്തിനു ഏറെ അഭിമാനത്തിനു വക നല്‍കുന്നതാണ്.


ഈ മാസം പതിനെട്ടാം തീയതി ശനിയാഴ്ച ബ്രിസ്റ്റോള്‍ ഹിന്ദു ക്ഷേത്രത്തില്‍ വച്ച് ഉച്ചക്ക് 1.30 മുതല്‍ 6 മണി വരെയാണ് ഈ വര്‍ഷത്തെ അയ്യപ്പപൂജാ ചടങ്ങുകള്‍ നടത്തപ്പെടുക.ഭാവലയ ഭജന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഉള്ള ഭജനയും വിവിധതരം പൂജകള്‍ നടത്താനുള്ള സൗകര്യവും ആഘോഷങ്ങള്‍ക്ക് നിറം പകരും. പൂജയില്‍ പങ്കെടുക്കാനും വഴിപാടുകള്‍ നടത്തുവാനും താത്പര്യമുള്ളവര്‍ സമാജം ഭാരവാഹികളുമായി ബന്ധപ്പെടുക .

കൂടുതല്‍ വിവരങ്ങള്‍ക്ക്

07877598036 ,07540941596

 • വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും ഗ്വാഡലുപ്പാ മാതാവിന്റെ തിരുനാളും
 • സ്റ്റീവനേജിലെ ക്രിസ്തുമസ് കുര്‍ബ്ബാനയും ശുശ്രുഷകളും സെന്റ് ഹില്‍ഡയില്‍ 24ന്
 • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെ നയിക്കുന്ന രണ്ടാം ശനിയാഴ്ച നൈറ്റ് വിജില്‍ ശനിയാഴ്ച
 • ക്രിസ്തുമസ്സിനെയും പുതുവര്‍ഷത്തെയും വരവേല്‍ക്കാന്‍ സന്ദര്‍ലാന്‍ഡ് മലയാളികള്‍ ഒരുങ്ങുന്നു
 • വാല്‍താംസ്റ്റോയില്‍ തിരുപ്പിറവിയെ വരവേല്‍ക്കാന്‍ 3 ദിവസത്തെ ഒരുക്ക ധ്യാനം
 • ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയില്‍ പഞ്ചവത്സര അജപാലന പദ്ധതിക്ക് തുടക്കമായി; ആദ്യവര്‍ഷം കുട്ടികള്‍ക്ക് സമര്‍പ്പിതം
 • വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും അമലോത്ഭവ മാതാവിന്റെ തിരുനാളും
 • സീറോ മലബാര്‍ സഭ വിമന്‍സ് ഫോറം അംഗങ്ങള്‍ക്കായി ഈസ്റ്റഹാമില്‍ ഇന്ന് ഏകദിന സെമിനാര്‍
 • നോര്‍ത്ത് ഈസ്റ്റ് എക്ക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം ന്യൂ കാസിലില്‍ ജനുവരി 7ന്
 • ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഏകാദശി സംഗീതോത്സവം യു കെ യിലെ കര്‍ണാടകസംഗീത പ്രതിഭകളുടെ സംഗമവേദിയായി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway