സ്പിരിച്വല്‍

യുകെയില്‍ മണ്ഡലകാല അയ്യപ്പ തീര്‍ത്ഥാടനം ബാലാജി ക്ഷേത്രത്തിലേക്ക് 25ന്യുകെയിലെ അയ്യപ്പ ഭക്തര്‍ക്കായി നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരളാ ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 25 ശനിയാഴ്ച ബര്‍മിങ്ഹാം ബാലാജി ക്ഷേത്രത്തിലെ ഉപദേവതാ പ്രതിഷ്ഠയായ അയ്യപ്പ സന്നിധിയിലേക്ക് പ്രതീകാത്മക ശബരിമല തീര്‍ത്ഥാടനം സംഘടിപ്പിക്കുന്നു. യു കെ യുടെ വിവിധ ഭാഗങ്ങളായ മാഞ്ചസ്റ്റര്‍, സെര്‍ബി, കേംബ്രിഡ്ജ്, ബ്രിസ്റ്റോള്‍, പോര്‍ട്‌സ്മൗത്ത്, ബര്‍മിങ്ഹാം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമുള്ള ഭക്തജനങ്ങള്‍ തീര്‍ത്ഥയാത്രയില്‍ പങ്കാളികളാകുമെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ ഗോപകുമാര്‍ അറിയിച്ചു.


ശനിദോഷത്തിനും, രോഗശാന്തിക്കും, സര്‍വ്വൈശ്വര്യത്തിനും മണ്ഡലകാല അയ്യപ്പ തീര്‍ത്ഥാടനം അതിവിശിഷ്ടമെന്നു കരുതപ്പെടുന്നു.
വ്രത ശുദ്ധിയോടുകൂടി മുദ്രനിറച്ചു ഇരുമുടി താങ്ങി ശരണമന്ത്രഘോഷത്തോടെ യകെയുടെ നാനാഭാഗത്തുനിന്നും എത്തിച്ചേരുന്ന വിവിധ ദേശക്കാരായ നൂറ് കണക്കിന് അയ്യപ്പ ഭക്തര്‍ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതായി ക്ഷേത്രം ഓഫീസ് മാനേജര്‍ കണ്ണപ്പന്‍ വ്യക്തമാക്കി.അയ്യപ്പപൂജ ചടങ്ങിന്റെ വിശദശാംശങ്ങള്‍

*ഭാവലയ ഭജന്‍ ഗ്രൂപ്പിന്റെ സമ്പ്രദായ ഭജന*

*ഗണപതിഹോമം*

*മഹാഭിഷേകം*

*വിശേഷാല്‍ പൂജ*

*പടിപൂജ*

*ദീപാരാധന*

*ഹരിവരാസനം*


തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തു സര്‍വ്വൈശ്വര്യ അനുഗ്രഹം നേടുന്നതോടൊപ്പം, യുകെയില്‍ ജനിച്ചു വളരുന്ന പുതുതലമുറയ്ക്ക് ഹൈന്ദവ പൗരാണിക അനുഷ്ഠാനങ്ങളുടെ നല്ല സന്ദേശം പകര്‍ന്നു നല്‍കുവാന്‍ ലഭിക്കുന്ന ഈ അവസരം എല്ലാവരും പ്രയോജനകരമാക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ചടങ്ങിലേക്ക് ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.


വിശദശാംശങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി ദയവായി താഴെക്കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപെടുക .


ഗോപകുമാര്‍ 07932 672467

പ്രശാന്ത് രവി 07863 978338

വിപിന്‍ നായര്‍ 07846 145510

സുരേഷ് ശങ്കരന്‍കുട്ടി 07940658142

ഇമെയില്‍ വിലാസം:

nckhhuk@gmail.com

 • വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും ഗ്വാഡലുപ്പാ മാതാവിന്റെ തിരുനാളും
 • സ്റ്റീവനേജിലെ ക്രിസ്തുമസ് കുര്‍ബ്ബാനയും ശുശ്രുഷകളും സെന്റ് ഹില്‍ഡയില്‍ 24ന്
 • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെ നയിക്കുന്ന രണ്ടാം ശനിയാഴ്ച നൈറ്റ് വിജില്‍ ശനിയാഴ്ച
 • ക്രിസ്തുമസ്സിനെയും പുതുവര്‍ഷത്തെയും വരവേല്‍ക്കാന്‍ സന്ദര്‍ലാന്‍ഡ് മലയാളികള്‍ ഒരുങ്ങുന്നു
 • വാല്‍താംസ്റ്റോയില്‍ തിരുപ്പിറവിയെ വരവേല്‍ക്കാന്‍ 3 ദിവസത്തെ ഒരുക്ക ധ്യാനം
 • ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയില്‍ പഞ്ചവത്സര അജപാലന പദ്ധതിക്ക് തുടക്കമായി; ആദ്യവര്‍ഷം കുട്ടികള്‍ക്ക് സമര്‍പ്പിതം
 • വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും അമലോത്ഭവ മാതാവിന്റെ തിരുനാളും
 • സീറോ മലബാര്‍ സഭ വിമന്‍സ് ഫോറം അംഗങ്ങള്‍ക്കായി ഈസ്റ്റഹാമില്‍ ഇന്ന് ഏകദിന സെമിനാര്‍
 • നോര്‍ത്ത് ഈസ്റ്റ് എക്ക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം ന്യൂ കാസിലില്‍ ജനുവരി 7ന്
 • ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഏകാദശി സംഗീതോത്സവം യു കെ യിലെ കര്‍ണാടകസംഗീത പ്രതിഭകളുടെ സംഗമവേദിയായി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway