സിനിമ

ദീപികയുടെ തലവെട്ടുന്നവരുടെ കുടുംബവും ഏറ്റെടുക്കും 10 കോടിയും നല്‍കാമെന്ന് ബിജെപി നേതാവ്‌

​വിവാവാ​ദ ചി​ത്രം 'പ​ത്മാ​വ​തി​'യില്‍ ടൈറ്റില്‍ വേഷം ചെയ്ത ദീ​പി​ക പ​ദു​ക്കോ​ണിന്റെ​യും സം​വി​ധാ​യ​ക​ന്‍ സ​ഞ്ജ​യ് ലീ​ല ബ​ന്‍​സാ​ലി​യു​ടെ​യും ത​ല​കൊ​യ്യു​ന്ന​വ​ര്‍​ക്ക് 10 കോ​ടി രൂ​പ വാ​ഗ്ദാ​നം ചെ​യ്ത് ബി​ജെ​പി നേ​താ​വ്. ബി​ജെ​പി മാ​ധ്യ​മ കോ ​ഓ​ര്‍​ഡി​നേ​റ്റര്‍ സൂ​ര​ജ് പാ​ല്‍ അ​മു ആ​ണ് വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്.

ദീ​പി​ക​യു​ടെ​യും ബ​​ന്‍​സാ​ലി​യു​ടേ​യും ത​ല​കൊ​യ്യു​ന്ന​വര്‍​ക്ക് അ​ഞ്ചു​കോ​ടി വാ​ഗ്ദാ​നം ചെ​യ്ത മീ​റ​ത്തി​ലെ യു​വാ​വി​നെ അ​ഭി​ന​ന്ദി​ക്കു​ന്നു. ത​ങ്ങള്‍ ഒ​രാ​ളു​ടെ ത​ല​കൊ​യ്യു​ന്ന​വര്‍​ക്ക് 10 കോ​ടി ന​ല്‍​കും. കൃ​ത്യം ന​ട​ത്തു​ന്ന​വ​രു​ടെ കു​ടും​ബ​ത്തി​നെ ഏ​റ്റെ​ടു​ക്കു​മെ​ന്നും സൂ​ര​ജ് പാ​​ല്‍ പ​റ​ഞ്ഞു. ചി​ത്ര​ത്തി​ലെ നാ​യ​ക​ന്‍ ര​ണ്‍​വീ​ര്‍ സിം​ഗി​ന്റെ കാ​​ല്‍ ത​ല്ലി​യൊ​ടി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഭീ​ഷ​ണി​പ്പെ​ടു​ത്തി. അതേസമയം സൂരജ് പാല്‍ അമുവിന്റെ പ്രസ്താവന പാര്‍ട്ടിയുടെതല്ലെന്ന് ബിജെപി വക്താവ് അറിയിച്ചു.

വി​വാ​ദ​ങ്ങ​ള്‍ ക​ത്തി​പ്പ​ട​ര്‍​ന്ന​തോ​ടെ പ​ത്മാ​വ​തി​യു​ടെ റി​ലീ​സ് തീ​യ​തി മാ​റ്റി​യി​രു​ന്നു. ഡി​സം​ബര്‍ ഒ​ന്നി​നാ​ണ് റി​ലീ​സ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് അ​ണി​യ​റ പ്ര​വര്‍ത്ത​ക​ര്‍ അ​റി​യി​ച്ചു.

ര​ണ്‍​വീ​ര്‍ സിം​ഗും ദീ​പി​ക പ​ദു​ക്കോ​ണു​മാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ദീ​പി​ക റാ​ണി പത്മാ​വ​തി​യാ​യും ര​ണ്‍​വീര്‍ അ​ലാ​വു​ദി​​ന്‍ ഖി​​​ല്‍ജി​യാ​യും ചി​ത്ര​ത്തി​​​ല്‍ എ​ത്തു​ന്നു.

 • പ്രണവ് മോഹന്‍ലാലിന്റെ കന്നി ചിത്രത്തിന് റെക്കോര്‍ഡ് സാറ്റലൈറ്റ് തുക
 • ഇതുപോലുള്ള നായകത്വങ്ങള്‍ നമുക്ക് വേണ്ട: മമ്മൂട്ടിയുടെ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ക്കെതിരെ പാര്‍വതി
 • മാണിക്യനാവാന്‍ 18 കിലോ കുറച്ചു മാസ് ലുക്കില്‍ മോഹന്‍ലാല്‍; ആരാധകര്‍ ആവേശത്തില്‍
 • സിഗരറ്റ് കുറ്റികൊണ്ട് എന്റെ കാലില്‍ പൊള്ളിച്ചു, കാമുകന്റെ ചെയ്തികളെപ്പറ്റി പാര്‍വതി
 • മകള്‍ കല്ല്യാണിയുടെ വാക്കുകളില്‍ കണ്ണീരണിഞ്ഞ് പ്രിയദര്‍ശന്‍
 • വോട്കയോടാണ് തനിക്കു പ്രിയമെന്ന് സനുഷ; ബിയറിന്റെ മണം ഇഷ്ടമല്ല
 • ആക്രമിക്കപ്പെട്ട നടിയെ അഭിനയിപ്പിക്കാന്‍ നിര്‍മാതാക്കള്‍ തയാറാകുന്നില്ല
 • കുഞ്ചാക്കോ ബോബന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ആക്രമണം; നിരവധിപ്പേര്‍ക്ക് പരിക്ക്
 • നിവിന്‍ പോളി സിനിമയെ വിമര്‍ശിച്ച സംവിധായക നടനെ ഫാന്‍സ് തെറിവിളിച്ചോടിച്ചു
 • 'എന്റെ സിനിമകളില്‍ സ്ത്രീകള്‍ക്ക് പരാതിയുണ്ടാകില്ല'; ഇത് പൃഥ്വി വാക്കാണ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway