വിദേശം

ബില്‍ ക്ലിന്റനെതിരെ ലൈംഗികാരോപണവുമായി നാല് സ്ത്രീകള്‍ ; ഹില്ലാരിയ്ക്ക് അമര്‍ഷം

ന്യൂയോര്‍ക്ക്: റിപ്പബ്ലിക്കന്‍ നേതാവായിരുന്ന ജോര്‍ജ് ബുഷ് സീനിയറിനെതിരെ സ്ത്രീകള്‍ ലൈംഗിക ചൂഷണ ആരോപണം ഉന്നയിച്ചതിന്റെ ചൂടാറും മുമ്പേ മുന്‍ പ്രസിഡന്റ് ബ്രില്‍ ക്ലിന്റനെതിരെ ലൈംഗികാരോപണവുമായി നാല് സ്ത്രീകള്‍ . മോണിക്കാ ലെവന്‍സ്‌കി മാത്രമല്ല ക്ലിന്റന്റെ ഇര എന്ന് വ്യക്തമാക്കിയാണ് പുതിയ വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.


ന്യൂയോര്‍ക്ക് ടൈംസ് മാഗസിന്‍ മുന്‍ ചീഫ് എഡിറ്റര്‍ എഡ്വാര്‍ഡ് ക്ലിനാണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്. ഡെമോക്രാറ്റിക് പാര്‍ട്ടി സ്രോതസ്സാണ്അപവാദങ്ങളെക്കുറിച്ച് വിവരം നല്‍കിയത്.

71 കാരനായ ക്ലിന്റണ്‍ വൈറ്റ് ഹൗസില്‍ നിന്നും പോരുന്നതിനു മുമ്പുള്ള ചെയ്തികളാണ് പുറത്തുവരുന്നത്. നാല് വ്യത്യസ്ത ഹര്‍ജികള്‍ ഫയല്‍ ചെയ്യാനാണ് സ്ത്രീകള്‍ ഒരുങ്ങുന്നതെന്ന് ഇവരുടെ അഭിഭാഷകര്‍ വ്യക്തമാക്കി. വമ്പന്‍ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെങ്കില്‍ നിശബ്ദത പാലിക്കാന്‍ ഇവര്‍ തയ്യാറാണെന്ന് പറയുന്നു. പുതിയ ആരോപണങ്ങള്‍ ഉയര്‍ന്നതായുള്ള വാര്‍ത്ത സത്യമാണെന്ന് ക്ലിന്റണ്‍ വിഭാഗത്തിന്റെ നിയമവൃത്തങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. കേസിന്റെ പേരിലുള്ള വിലപേശല്‍ വളരെയധികം പുരോഗമിച്ചതായാണ് വിവരം.

ഇതില്‍ തീരുമാനം ആയില്ലെങ്കില്‍ തങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ സ്ത്രീകള്‍ പത്രസമ്മേളനം നടത്തി വെളിപ്പെടുത്തും. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ലൈംഗിക ആരോപണങ്ങള്‍ തുടരെ പുറത്തുവരുന്ന ഘട്ടത്തിലാണ് ക്ലിന്റണ്‍ വീണ്ടും ചിത്രങ്ങളില്‍ ഇടംപിടിക്കുന്നത്. 10 വര്‍ഷം മുന്‍പ് കോടീശ്വരനായ പ്ലേബോയ് റോണ്‍ ബര്‍ക്കിളിനൊപ്പം പ്രവര്‍ത്തിച്ച ഘട്ടത്തിലാണ് ആരോപണവിധേയമായ സംഭവങ്ങള്‍ അരങ്ങേറുന്നത്. ബര്‍ക്കിളിനൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ മുന്‍ പ്രസിഡന്റ് തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് സ്ത്രീകളുടെ ആരോപണം. ബര്‍ക്കിളിന് ഇക്കാര്യങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്ന് വ്യക്തമല്ല.ബില്‍ ക്ലിന്റണെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തി ലോകത്തെ ഞെട്ടിച്ച വൈറ്റ് ഹൗസിലെ ട്രെയിനി മോണിക്കാ ലെവന്‍സ്‌കിയില്‍ ഒന്നും അവസാനിക്കുന്നില്ല എന്നാണു പുതിയ വാര്‍ത്തകള്‍ പറയുന്നത്. മോണിക്കാ വിഷയത്തില്‍ നിന്നും ക്ലിന്റണ്‍ വല്ലവിധേനയും തടിയൂരിയെങ്കിലും പുതിയ ആരോപണവും അതിന്റെ പേരിലുള്ള വിലപേശലും ക്ലിന്റണിന്റെ സ്വസ്ഥത കെടുത്തും.


അതേസമയം, മോണിക്കാവിഷയത്തില്‍ ഭര്‍ത്താവിന് മാപ്പു നല്‍കി കൈയടി നേടിയ ഹില്ലരി പുതിയ വെളിപ്പെടുത്തലുകളില്‍ കടുത്ത അമര്‍ഷത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോപണമുന്നയിച്ച സ്ത്രീകള്‍ക്കെതിരെ തെളിവ് കണ്ടെത്താന്‍ സ്വകാര്യ ഡിറ്റക്ടീവുകളെ ഇറക്കാന്‍ ഇവര്‍ ആലോചിച്ചെങ്കിലും നിയമവിഭാഗത്തിന്റെ ഉപദേശ പ്രകാരം അത് ഉപേക്ഷിക്കുകയായിരുന്നത്രെ.

 • ന്യൂയോര്‍ക്കില്‍ ഭീകരാക്രമണം; ചാവേറായി പൊട്ടിത്തെറിച്ച ബംഗ്ലാദേശി യുവാവ് ഗുരുതര പരിക്കോടെ പിടിയില്‍
 • കുമ്പസാരിക്കാനെത്തിയ സൗന്ദര്യറാണിയെ കൊലപ്പെടുത്തിയ വൈദികന് ജീവപര്യന്തം
 • സക്കര്‍ബര്‍ഗിന്റെ സഹോദരിയ്ക്ക് നേരെ വിമാനത്തില്‍ ലൈംഗികാതിക്രമം
 • അമേരിക്കയെ വെല്ലുവിളിച്ചു ജപ്പാന് മുകളിലൂടെ ഉത്തരകൊറിയയുടെ 13,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ പറന്നു
 • അഭയാര്‍ത്ഥികളോടുള്ള വിരോധം; ജര്‍മ്മനിയില്‍ മേയര്‍ക്കു തദ്ദേശവാസിയുടെ കുത്തേറ്റു
 • തലശ്ശേരി സ്വദേശി സ്വിറ്റ്സര്‍ലന്‍ഡ് പാര്‍ലമെന്റ് അംഗമായി
 • അച്ഛന്‍ തന്റെ ഭാര്യയെ ദുരുദ്ദേശത്തോടെ പിടിച്ചതായി ട്രംപിന്റെ മകനോട് ഹോളിവുഡ് നടന്‍
 • വെസ്ലിയുടെയും സിനിയുടെയും മൂത്ത കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറി
 • ഒരുമാസം പ്രായമായ കുഞ്ഞ് കാറില്‍ മരിച്ചനിലയില്‍ ; യുഎസില്‍ ഇന്ത്യന്‍ പിതാവ് അറസ്റ്റില്‍
 • കാട്ടുപന്നിയുടെ ഇറച്ചികഴിച്ച് ഗുരുതരാവസ്ഥയിലായ മലയാളി കുടുംബത്തെ സഹായിക്കാന്‍ ബന്ധുക്കള്‍ ന്യൂസീലന്‍ഡിലേക്ക്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway