വിദേശം

ഒരുമാസം പ്രായമായ കുഞ്ഞ് കാറില്‍ മരിച്ചനിലയില്‍ ; യുഎസില്‍ ഇന്ത്യന്‍ പിതാവ് അറസ്റ്റില്‍


വാഷിംഗ്ടണ്‍ : ടെക്‌സാസില്‍ മലയാളി കുടുംബത്തിലുണ്ടായ സംഭവത്തിന് സമാനമായ രീതിയില്‍ യുഎസില്‍ മറ്റൊന്ന് കൂടി. ഒരുമാസം പ്രായമായ കുട്ടി കാറിന്റെ പിന്‍സീറ്റില്‍ മരിച്ചുകിടന്ന സംഭവത്തില്‍ ഇന്ത്യക്കാരനായ പിതാവ് അറസ്റ്റിലായി. കണക്ടികട്ടിലെ റോക്കി ഹില്ലിലുള്ള ദിവ്യ പട്ടേലിനെയാണു പൊലീസ് അറസ്റ്റ് ചെയ്തത്.


കുട്ടി പ്രതികരിക്കാതിരുന്നതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കാതിരുന്നതിനെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. ഇയാളെ10 ലക്ഷം യുഎസ് ഡോളറിന്റെ ജാമ്യത്തില്‍ വിട്ടയച്ചു.


ഈ മാസം 18ന് ദിവ്യ പട്ടേലിനെയും കുഞ്ഞിനെയും കാണുന്നില്ലെന്ന് മാതാവ് പൊലീസില്‍ അറിയിച്ചിരുന്നു. ക്രോംവെല്‍ ഏവിലെ റെസിഡന്‍സ് ഇന്നില്‍ പാര്‍ക്ക് ചെയ്ത കാറില്‍ പിതാവിനൊപ്പമാണ് കുട്ടിയുണ്ടായിരുന്നെന്നും ഇവര്‍ പറഞ്ഞു. സ്ഥലത്തെത്തിയ പൊലീസ് പട്ടേലിനെയും കുട്ടിയെയും കാണാത്തതിനാല്‍ ഫോണ്‍ ചെയ്തു. എന്നാല്‍ ഇയാള്‍ പൊലീസുകാരോടു സഹകരിച്ചില്ല.


അരമണിക്കൂറിനുശേഷം പട്ടേല്‍ റെസിഡന്റസ് ഇന്നിലേക്കു തിരിച്ചെത്തിയപ്പോഴാണ് ചലനമറ്റനിലയില്‍ കാറിന്റെ പിന്‍സീറ്റില്‍ കുട്ടിയെ പൊലീസ് കണ്ടെത്തിയത്. കുട്ടിയെ ഹാര്‍ട്ട്ഫോര്‍ഡിലെ കണക്ടിക്കട്ട് ചില്‍ഡ്രന്‍സ് മെഡിക്കല്‍ സെന്ററിലെത്തിച്ചെങ്കിലും മരിച്ചെന്നു വ്യക്തമായി. കുട്ടി മരിച്ചെന്നു പട്ടേലിന് അറിയാമായിരുന്നെങ്കിലും ഇയാള്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചിരുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

 • ഇമ്രാന്‍ ഖാന്‍ മൂന്നാമതും വിവാഹിതനായി: വധു ആത്മീയ ഉപദേശക
 • ഫ്ലോറിഡ വെടിവയ്പ്പില്‍ കുട്ടികള്‍ക്ക് രക്ഷകയായ ശാന്തിടീച്ചറിന് അഭിനന്ദന പ്രവാഹം
 • ഇന്ത്യ തിരയുമ്പോള്‍ മോദി ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലില്‍ സുഖിക്കുന്നു
 • ഫ്ലോറിഡയില്‍ സ്കൂളില്‍ നിന്ന് പുറത്താക്കിയതിന്റെ ദേഷ്യം വിദ്യാര്‍ത്ഥി തീര്‍ത്തത് കുട്ടികളടക്കം 17 പേരെ വെടിവച്ചു കൊന്നു
 • മലയാളി വിദ്യാര്‍ത്ഥി കാനഡയില്‍ സര്‍ഫിങ് പരിശീലനത്തിനിടെ മരിച്ചു
 • 9.50ലക്ഷംയൂറോ ലോട്ടറിച്ചു: വെള്ളമടിക്കിടെ ടിക്കറ്റ് പോയി, 'നിര്‍ഭാഗ്യവാന്‍ ' ജീവനൊടുക്കി
 • താന്‍ സ്വര്‍ഗീയ ഭവനത്തിലേക്കുള്ള യാത്രയിലെന്ന് ബനഡിക്ട് മാര്‍പാപ്പ
 • രോഗിയായ കുഞ്ഞിനെ ചികിത്സിക്കാന്‍ തെരുവില്‍ മുലപ്പാല്‍ വില്‍ക്കുന്ന ഒരമ്മ
 • ഫിദല്‍ കാസ്‌ട്രോയുടെ മകന്‍ ഡയസ് ബല്ലാര്‍ട്ട് ജീവനൊടുക്കി
 • പെന്‍സില്‍വാനിയയില്‍ കാര്‍വാഷിംഗ് കേന്ദ്രത്തില്‍ വെടിവെയ്പ് ; നാല് പേര്‍ കൊല്ലപ്പെട്ടു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway