നാട്ടുവാര്‍ത്തകള്‍

ദിലീപ് പ്രതിയായ കുറ്റപത്രത്തിന്റെ സൂക്ഷ്‌മ പരിശോധന അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍


കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി അന്വേഷണസംഘം സമര്‍പ്പിച്ച അനുബന്ധകുറ്റപത്രത്തിന്റെ സൂക്ഷ്‌മ പരിശോധന അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന്. കുറ്റപത്രത്തിന്റെ അഞ്ച് പകര്‍പ്പുകളാണ് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ബൈജു പൗലോസ് സമര്‍പ്പിച്ചിരിക്കുന്നത്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം കുറ്റപത്രം സ്വീകരിക്കണോ എന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കും. പിഴവുകള്‍ കണ്ടെത്തിയാല്‍ കോടതി കുറ്റപത്രം മടക്കും. കുറ്റപത്രം കോടതി സ്വീകരിക്കുകയാണെങ്കില്‍ തുടര്‍ന്ന് പ്രതികള്‍ക്ക് സമന്‍സ് അയയ്ക്കും.


ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ 20 വര്‍ഷമോ ജീവപര്യന്തമോ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കൂട്ടബലാത്സംഗത്തിനുള്ള ഐപിസി 376ബി ആണ് ഇതില്‍ പ്രധാനം. ക്രിമിനല്‍ ഗൂഢാലോചന, പ്രേരണ, അന്യായമായി തടങ്കലില്‍ വെക്കല്‍, ലൈംഗിക ദൃശ്യങ്ങള്‍ കൈമാറല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.


കുറ്റപത്രത്തിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസം തന്നെ പുറത്തുവന്നിരുന്നു. ഒടുങ്ങാത്ത പകമൂലമാണ് നടിയെ ആക്രമിക്കാന്‍ ദിലീപ് ക്വട്ടേഷന്‍ കൊടുത്തതെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. തന്റെ ആദ്യവിവാഹബന്ധം തകരാന്‍ കാരണം നടിയാണെന്ന് ദിലീപ് ഉറച്ച് വിശ്വസിച്ചിരുന്നതാണ് ഈ പകയ്ക്ക് കാരണം. നടിയെ ആക്രമിക്കാന്‍ 2013 മുതല്‍ ദിലീപും പള്‍സര്‍ സുനിയും ഗൂഢാലോചന തുടങ്ങിയെന്നും കുറ്റപത്രത്തില്‍ പറയുന്നു."നിന്നെ ഒരു കാര്യം ഏല്പിച്ചിട്ട് കുറേ നാളായല്ലോ'' എന്ന ദേഷ്യപ്പെട്ടുള്ള ദിലീപിന്റെ ചോദ്യത്തിനു പിന്നാലെയാണ് പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം നടിയെ തട്ടിക്കൊണ്ടുപോയി അശ്ളീലദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

നടി മഞ്ജു വാര്യര്‍, ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍, സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ എന്നിവര്‍ ഉള്‍പ്പെടെ സിനിമാ മേഖലയില്‍ നിന്ന് 50 ഓളം സാക്ഷികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആകെ 355 സാക്ഷികളാണ് കേസില്‍ ഉള്ളത്. രണ്ട് മാപ്പ് സാക്ഷികളും ഉണ്ട്. ജയിലില്‍ നിന്ന് ദിലീപിനെ വിളിക്കാന്‍ പള്‍സര്‍ സുനിക്ക് ഫോണ്‍ നല്‍കിയ എആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ പികെ അനീഷ്, ജയിലില്‍ നിന്ന് ദിലീപിന് കത്തെഴുതിയ പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിപിന്‍ ലാല്‍ എന്നിവരാണ് മാപ്പ് സാക്ഷികള്‍. മൊബൈല്‍ ഫോണ്‍ രേഖകളടക്കം ഒട്ടേറെ ശാസ്ത്രീയ തെളിവുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 • വിലാപയാത്രവേണ്ട; വാഹനാപകടത്തില്‍ മരിച്ച ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ജേതാവായ മകന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് മുമ്പ് അമ്മ നടത്തിയ പ്രസംഗം വൈറലാകുന്നു
 • നട്ടെല്ലില്ലാത്ത ജഡ്ജിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ പോകുമെന്ന് അമീര്‍ ഉള്‍ ഇസ്ലാമിന്റെ അഭിഭാഷകന്‍ ആളൂര്‍
 • ജിഷ കൊലക്കേസില്‍ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ
 • യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമാക്കാനൊരുങ്ങി ട്രായ്
 • ഓഖി ദുരന്തം: കോഴിക്കോട് ആറു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണം 75
 • പ്രതിഭാഗം വാദം നീണ്ടു; ജിഷാ കേസിലെ വിധി പ്രസ്താവം ഒരു ദിവസം കൂടി നീട്ടി
 • ദാവൂദും ഛോട്ടാ ഷക്കീലും അടിച്ചുപിരിഞ്ഞു; മധ്യസ്ഥനീക്കങ്ങളുമായി പാക് ചാരസംഘടന
 • ഓഖി: മരണസംഖ്യ കൂടുന്നു; ഉറ്റവരെ കാത്ത് തിരിച്ചറിയാത്ത 36 മൃതദേഹങ്ങള്‍
 • ആലപ്പുഴയില്‍ ബ്രിട്ടീഷ് ടൂറിസ്റ്റിനെ ഹൗസ് ബോട്ടില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
 • പീഡനപരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി യുവതി പണം തട്ടാന്‍ ശ്രമിച്ചു; നടന്‍ ഉണ്ണിമുകുന്ദന്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway