നാട്ടുവാര്‍ത്തകള്‍

മഞ്ജു വാര്യരുടെ മൊഴി നിര്‍ണായകം; മാധ്യമങ്ങളോട് പ്രതികരിക്കാതെ മഞ്ജു


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമാകുക മഞ്ജു വാര്യരുടെ മൊഴി. കേസില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം സംശയം പ്രകടിപ്പിച്ചത് മഞ്ജുവാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്താനായി ചലച്ചിത്രപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച കൂട്ടായ്മയിലായിരുന്നു മഞ്ജുവിന്റെ അഭിപ്രായപ്രകടനം.


സംഭവത്തിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ട്. ഗൂഢാലോചനയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുക എന്നതാണ് ഇനി ചെയ്യാനുള്ളത്. എന്നായിരുന്നു മഞ്ജു ദിലീപടക്കം സിനിമാരംഗത്തെ പ്രമുഖരെ സാക്ഷിയാക്കി പറഞ്ഞത്.മഞ്ജുവിന്റെ പ്രസ്താവനയോടെയാണ് കേസിലെ ഗൂഢാലോചനയെക്കുറിച്ച് ചര്‍ച്ച ഉയരുന്നത്. തുടര്‍ന്ന് മഞ്ജുവിനോട് അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച ദിവസം, കേസില്‍ ഒന്നാം സാക്ഷിയായ നടി മഞ്ജു വാര്യര്‍ പൊതുപരിപാടിയില്‍ സജീവമായിരുന്നു. കാസര്‍ഗോഡ് മാണിയാട്ട് നടന്ന എന്‍എന്‍ പിള്ള നാടകോത്സസമാപന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു മഞ്ജു. നടന്‍ വിജയരാഘവനൊപ്പം വേദിയിലെത്തിയ മഞ്ജുവിനെ ആയിരങ്ങള്‍ ആവേശത്തോടെയാണ് വരവേറ്റത്.

കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതും അതില്‍ മുഖ്യസാക്ഷി മഞ്ജുവാണെന്നും വാര്‍ത്ത വന്ന സമയത്താണ് താരം വേദിയില്‍ എത്തിയത്. എന്നാല്‍ ആ വാര്‍ത്തകളിലൊന്നും സ്പര്‍ശിക്കാതെ കാണികളുടെ മുന്നില്‍ താന്‍ പൂര്‍ണ സന്തുഷ്ടയാണെന്ന് ബോധ്യപ്പെടുത്തിയാണ് മഞ്ജു വേദി വിട്ടത്.

ദിലീപിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത് സംബന്ധിച്ച് മാധ്യമങ്ങള്‍ കാണാന്‍ ശ്രമിച്ചെങ്കിലും പ്രതികരിക്കുന്നില്ലെന്ന് മഞ്ജു സംഘാടകര്‍ മുഖേനെ അറിയിച്ചിരുന്നു. മാധ്യമങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കിത്തരണമെന്നും സംഘാടകരോട് മഞ്ജു ആവശ്യപെട്ടിരുന്നു. പരിപാടിയില്‍ പങ്കെടുത്ത ശേഷം മഞ്ജു പാലക്കാട്ടേക്ക് പോവുകയായിരുന്നു.

 • പീഡനപരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി യുവതി പണം തട്ടാന്‍ ശ്രമിച്ചു; നടന്‍ ഉണ്ണിമുകുന്ദന്‍
 • വ്യാജ രേഖ ചമച്ച് നികുതിവെട്ടിപ്പ്; സുരേഷ് ഗോപി എംപി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
 • ജിഷക്കേസില്‍ പ്രതി അമീറുള്‍ ഇസ്‌ലാം കുറ്റക്കാരന്‍ , ശിക്ഷ ബുധനാഴ്ച
 • സ്വന്തം അലവലാതി മക്കളെ പ്രവാസി പ്രാഞ്ചിമാരുടെ കമ്പനി തലപ്പത്ത് പ്രതിഷ്ഠിക്കുന്ന പോലെ സുഖിക്കാനല്ല രാഹുലിന്റ സ്ഥാനലബ്ദിയെന്ന് കോടിയേരിയോട് ബല്‍റാം
 • നെഹ്രു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസ് അന്യംനില്‍ക്കും: കോടിയേരി
 • കോഹ്‌ലിയും അനുഷ്‌കയും ഇറ്റലിയില്‍ വച്ച് വിവാഹിതരായി
 • രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അമരത്ത് ; 16ന് അമ്മയില്‍ നിന്ന് ചുമതലയേല്‍ക്കും
 • ഓഖി: മരണ സംഖ്യ 44 ആയി; കണ്ടെത്താനുള്ളത് 129 പേരെക്കൂടി
 • കേരളത്തിലെത്തുന്ന ഐഎഎസ് ഉദ്യോഗസ്ഥരെല്ലാം പൊട്ടന്‍മാര്‍! വിവരക്കേട് വിളമ്പി വീണ്ടും എംഎം മണി
 • ഫ്രഞ്ച് ടൂറിസ്റ്റുകള്‍ക്ക് നേരെ യു.പിയില്‍ ആക്രമണം; സ്ത്രീകളടക്കം വിദേശികള്‍ ആശുപത്രിയില്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway